Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ; കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ തുറന്ന കത്ത്; സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കണമെന്ന് ഡീൻ

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ; കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ തുറന്ന കത്ത്; സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കണമെന്ന് ഡീൻ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ ഉൾപ്പടെ പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഡീൻ കുര്യാക്കോസ് എംപിയുടെ തുറന്ന കത്ത്. കേരളത്തിൽ കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും ഒഴിവാക്കികൊണ്ട് ഇ.എസ്.എ പ്രദേശങ്ങളെ നിശ്ചയിക്കുകയും, ഇത് കേന്ദ്ര ഗവൺമെന്റ് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. യു.ഡി.എഫ് ഗവൺമെന്റിന്റെ കാലഘട്ടത്തിൽ ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുതല വെരിഫിക്കേഷനിലൂടെയാണ് ഇത് നിശ്ചയിച്ചത്.

2014-ലെ യു.പി.എ ഗവൺമെന്റും, പിന്നീട് വന്ന ഒന്നാം എൻ.ഡി.എ ഗവൺമെന്റും, ഇപ്പോഴത്തെ ഗവൺമെന്റും ഇക്കാര്യം അംഗീകരിച്ച് കരടു വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ശാശ്വതമായി ഇ.എസ്.എ പ്രശ്നം അവസാനിക്കും.എം പി കത്തിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് 2 തവണ കത്ത് നൽകിയിട്ടും മുഖ്യമന്തി ഇക്കാര്യത്തിൽ ഗൗരവകരമായ ഒരു മറുപടിയും നൽകിയില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുഇപെടലും ഇന്ന് വരെയും ഉണ്ടായിട്ടില്ലന്നും എം .പി. കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ഗാഡ്ഗിൽ റിപ്പോർട്ട് അനിവാര്യമാണെന്ന് ഹർജിക്കാർ വാദിക്കുമ്പോൾ, ഹർജി തള്ളിക്കളയേണ്ടതാണെന്നും, പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമ്മൾ മറ്റാരെക്കാളും മുൻപന്തിയിലാണെന്നും കോടതിയെ ധരിപ്പിക്കാൻ സാധിക്കണം. മുൻ യു.ഡി.എഫ് ഗവൺമെന്റ് എല്ലാവരുടെയും അഭിപ്രായ സമന്വയത്തോടെ, അന്നത്തെ പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തോടെ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിനു നൽകുകയായിരുന്നു. ഇപ്പോൾ നിർണ്ണായക സമയമാണ്.ഈ സമയത്ത് അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയാൽ ഈ പ്രശ്നം അവസാനിക്കും.സുപ്രീം കോടതിയിൽ നിന്നും കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയുണ്ടായാൽ കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാവും.ഈ സ്ഥിതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് കർഷക ജനതയുടെ ജനപ്രതിനിധി എന്ന നിലയിൽ അറിയാൻ താൽപ്പര്യമുണ്ട്.

യു.ഡി.എഫ് ഗവൺമെന്റ് ജനങ്ങളുടെ ആശങ്കയകറ്റാൻ സർവ്വകക്ഷി യോഗം പല പ്രാവശ്യം വിളിച്ചു ചേർത്തിരുന്നു.നാളിത് വരെയും ആ നിലയിൽ പ്രതിപക്ഷത്തെ കൂട്ടി
യോജിപ്പിച്ച് ഒരിടപെടലും ഈ പിണറായി സർക്കാർ ചെയ്തിട്ടില്ല. സുപ്രീം കോടതി ഓഗസ്റ്റ് 7-ന് കേസ് പരിഗണിക്കു മ്പോൾ കേരളത്തിനു വേണ്ടി കക്ഷി ചേരുന്നവരുടെയെല്ലാം അഭിപ്രായങ്ങൾ ഒന്നാവാൻ സർക്കാർ ഇടപെടലുകൾ നടത്തണമെന്നും അതുറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. സർവ്വകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം. കേരളത്തിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിക്കുകയും, കരടു വിജ്ഞാപനം ഇറക്കിയതുമാണ്.മാത്രവുമല്ല മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കളഞ്ഞാണ് കസ്തൂരി രംഗൻ റിപ്പോർട്ട് വന്നതും അതിലെ അപാകതകൾ പരിഹരിക്കാനാണ് ഭേദഗതികൾ അവതരിപ്പിച്ചതും കേന്ദ്ര ഇത് അംഗീകരിച്ചതും.

കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിനൊപ്പം തന്നെയെന്നുറപ്പാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. കേരളത്തിൽ നിന്നും കേസിൽ കക്ഷി ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചവരായ നിരവധി ആളുകളുണ്ട്.കേസിന്റെ നടത്തിപ്പ് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്ന തരത്തിൽ ആണെന്നുറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം.

ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ ടിയന്തിരമായി നിയോഗിക്കണം. മുൻ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ ഉമ്മൻ വി ഉമ്മൻ കമ്മറ്റിയുണ്ടായിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്ന ഒരു സീനിയർ അഭിഭാഷകനെ കേസ് നടത്തിപ്പിനായി സർക്കാർ നിയോഗിക്കണം. എംപി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ താനും ഈ കേസിൽ കക്ഷി ചേരുമെന്നും മറ്റു നേതാക്കളും, സംഘടനകളുമൊക്കെ കക്ഷി ചേരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും എം പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP