Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർഹിക്കുന്ന പരി​ഗണന ലഭിക്കാത്തതിൽ അസംതൃപ്തി; ബിജെപി ബം​ഗാൾ പിടിക്കുമെന്ന അവകാശ വാദമല്ലാതെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന പരാതിയും; അധികാരവും അം​ഗീകാരവും ലഭിക്കാതെ മുതിർന്ന നേതാവ് മുകുൾ റോയ് ബിജെപിയുമായി അകലുന്നുവെന്ന് റിപ്പോർട്ടുകൾ

അർഹിക്കുന്ന പരി​ഗണന ലഭിക്കാത്തതിൽ അസംതൃപ്തി; ബിജെപി ബം​ഗാൾ പിടിക്കുമെന്ന അവകാശ വാദമല്ലാതെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന പരാതിയും; അധികാരവും അം​ഗീകാരവും ലഭിക്കാതെ മുതിർന്ന നേതാവ് മുകുൾ റോയ് ബിജെപിയുമായി അകലുന്നുവെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മുതിർന്ന നേതാവ് മുകുൾ റോയ് ബിജെപിയുമായി അകലുന്നുവെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച്ച ബിജെപി. ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ മുഴുവൻ സമയം പങ്കെടുക്കാതെ മുകുൾ റോയ് മടങ്ങി. തൃണമൂൽ കോൺ​ഗ്രസിൽ നിന്നും എത്തിയ തനിക്ക് അർഹിക്കുന്ന പരി​ഗണന പാർട്ടി നൽകുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് മുകുൾ റോയ് നേതൃത്വവുമായി വീണ്ടും ഇടയുന്നത്. ബംഗാളിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ 190 സീറ്റുകൾ നേടുമെന്ന ബിജെപിയുടെ വിലയിരുത്തലിനെ മുകുൾ റോയ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരം അവകാശ വാ​ദങ്ങൾ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്ന മുകുൾ റോയ് പറഞ്ഞതോടെ മറ്റുള്ളവർ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരിന്നു. ഇതോടെ, തുടർയോ​ഗങ്ങളിൽ പങ്കെടുക്കാതെ അദ്ദേഹം കൊൽക്കത്തയിലേക്ക് മടങ്ങി. കണ്ണിന് ചെറിയ ബുദ്ധിമുട്ടുള്ളതിനാൽ അതിന്റെ ചികിത്സയ്ക്കായാണ് റോയ് മടങ്ങിയതെന്നാണ് വിശദീകരണം.

വ്യാഴാഴ്ച ബിജെപി. ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പാർട്ടി വിലയിരുത്തലിനോട് മുകുൾ റോയി എതിരഭിപ്രായം പ്രകടമാക്കിയത്. 2021-ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ബംഗാൾ പിടിച്ചെടുക്കുമെന്നും 294 സീറ്റുകളിൽ 190 സീറ്റുകൾ നേടുമെന്നുമാണ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ബിജെപി. അവകാശപ്പെട്ടത്. എന്നാൽ ആ റിപ്പോർട്ടിനെ വിമർശിച്ച് മുകുൾ റോയി സംസാരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത വിലയിരുത്തലാണിത്. ബംഗാളിൽ ഇത്രയധികം സീറ്റുകൾ നേടണമെങ്കിൽ പാർട്ടി വിവിധ മേഖലകളിൽ കഠിനമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മുകുൾ റോയി നിർദ്ദേശിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ റോയിയുടെ നിലപാടിനോട് വിയോജിച്ചതോടെ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവെന്ന് മുതിർന്ന ബിജെപി. നേതാവ് വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസിൽ രണ്ടാമനായിരുന്ന റോയ് പാർട്ടിയുമായി ഇടഞ്ഞ് 2017ലാണ് ബിജെപിയിൽ ചേർന്നത്. മുകുൾ റോയ് ബിജെപിയിലെത്തിയതിനെ തുടർന്ന് നിരവധി എംഎൽഎമാരും നേതാക്കളും മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 18 ലോക്‌സഭ സീറ്റുകളിൽ വിജയിക്കുവാനും കഴിഞ്ഞിരുന്നു. അതിനെ തുടർന്ന് മുകുൾ റോയിക്ക് പാർട്ടിയിൽ മികച്ച സ്ഥാനം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വത്തിലോ, ദേശീയ നേതൃത്വത്തിലോ മികച്ച സ്ഥാനം നൽകാൻ ബിജെപി തയ്യാറായിട്ടില്ല.

ബിജെപിയിൽ ഔദ്യോഗികമായ ഉത്തരവാദിത്തങ്ങളൊന്നും നൽകാത്തതിൽ മുകുൾ റോയ് തന്റെ അടുപ്പക്കാരോട് പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി മറ്റൊരു നേതാവ് വ്യക്തമാക്കിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ കേന്ദ്ര-സംസ്ഥാനതല ശ്രേണിയിൽ റോയ് ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ മാസം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ മുകുൾ റോയ് ആശങ്ക അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് റോയിയെ പാർട്ടിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ അത് സംഭവിച്ചില്ലെന്നും മറ്റൊരു നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP