Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജ്ഞാത ഗായികേ, നീയെന്റെ ദിവസം ധന്യമാക്കി; കോവിഡ് വാർഡിൽ നിന്നും ആര്യയ്ക്കായി ബച്ചന്റെ കുറിപ്പ്; സഖാവ് കവിതയിലൂടെ ഹിറ്റായി മാറിയ ആര്യ ദയാലിനെ തിരക്കി ബോളിവുഡും; ആര്യയുടെ പാട്ടും ബച്ചന്റെ ട്വിറ്റും വൈറൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നാളെ ഈ പീതപുഷ്പങ്ങൾ പൊഴിഞ്ഞിടും എന്ന കവിതയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ മിടുക്കിയാണ് ആര്യ ദയാൽ. കഴിഞ്ഞ ദിവസമാണ് ആര്യ കർണാട്ടിക്കും വെേേസ്റ്റണും കൂട്ടിയിണക്കി പാട്ടുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ആര്യ സോഷ്യൽ മീഡിയയിലുടെ പങ്കുവച്ച പാട്ട് സച്ചാൽ ബച്ചൻ വരെ ഏറ്റെടുത്തിരിക്കുകയാണ്. 'അജ്ഞാത ഗായികേ, നീയെന്റെ ദിവസം ധന്യമാക്കി'യെന്ന കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ബച്ചൻ ട്വിറ്ററിൽ രംഗത്തെത്തിയത്. അപ്പോൾ മുതൽ ആരായിരിക്കും ആ ഗായികയെന്ന അന്വേഷണത്തിലായി ബച്ചന്റെ ആരാധകർ.

'സഖാവ്' എന്ന കവിത കേരളത്തിന് സുപരിചിതമാക്കിയ അതേ ആര്യ ദയാൽ തന്നെയാണ് ബച്ചന്റെ അജ്ഞാത ബച്ചൻ തന്റെ പാട്ട് ഷെയർ ചെയ്തു എന്നത് ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല ആര്യക്ക്. സത്യമാണെന്നറിഞ്ഞപ്പോൾ ആകാശത്തേക്കുയർന്നു പോകും പോലെ തോന്നുകയും ചെയ്തു.

'മേഘങ്ങളുടെ മുകളിലൂടെ ഒഴുകി നടക്കും പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. എന്റെ പാട്ട് താങ്കൾ കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. ഒരുപാട് സ്‌നേഹം അമിതാഭ് ബച്ചൻ സർ. അങ്ങേക്ക് വേഗം സുഖമാകട്ടെ'- എന്നായിരുന്നു ഇതിനോട് ആര്യയുടെ പ്രതികരണം.

ഗ്രാമി അവാർഡ് ജേതാവ് എഡ് ഷീരന്റെ 'ഷേപ്പ് ഓഫ് യു' ആണ് കർണാടക സംഗീതത്തിലെ സ്വരങ്ങളും പാശ്ചാത്യ ശൈലിയും സമന്വയിപ്പിച്ച് ആര്യ പാടിയിരിക്കുന്നത്. 'എന്റെ സംഗീത പങ്കാളിയാണ് ഈ വിഡിയോ എനിക്കയച്ച് തന്നത്. ഇതാരാണ് പാടുന്നത് എന്നെനിക്കറിയില്ല. പക്ഷേ ഒന്നുപറയാം-നീ പ്രത്യേക കഴിവുകളുള്ള കുട്ടിയാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

എന്റെ ആശുപത്രി ദിനം മുമ്പെങ്ങുമില്ലാത്ത വിധം നീ ധന്യമാക്കി. കർണാടക സംഗീതത്തിന്റെയും പാശ്ചാത്യ പോപ്പ് സംഗീതത്തിന്റെയും സമന്വയം... അവിശ്വസനീയം'- ആര്യയുടെ പാട്ട് പങ്കുവെച്ച് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇതാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോൾ മുംബൈ നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണ് അമിതാഭ് ബച്ചൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP