Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ കാലത്തെ കലാകാരന്മാരുടെ ജീവിത പ്രതിസന്ധി വിളിച്ചോതുന്ന ആൽബവുമായി സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശികുമാർ

കൊറോണ കാലത്തെ കലാകാരന്മാരുടെ ജീവിത പ്രതിസന്ധി വിളിച്ചോതുന്ന ആൽബവുമായി സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശികുമാർ

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശികുമാർ സംഗീതം നൽകി ആലപിച്ച 19 (നൈന്റ്റീൻ) എന്ന ആൽബം മ്യൂസിക്247 റിലീസ് ചെയ്തു. സുധീഷും സ്റ്റീവ് ബെല്ലും ചേർന്ന് രചിച്ച 'വീ ആർ ഹ്യൂമൻ ബീയിങ്' എന്ന ഗാനം കൊറോണ കാലത്തെ കലാകാരന്മാരുടെ ജീവിത പ്രതിസന്ധി വിളിച്ചോതുന്നു. ലോക്ക്‌ഡൗണിനു ശേഷവും ജീവിത പ്രതിസന്ധി തുടരുന്ന കലാകാരന്മാരും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരും സാഹചര്യങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുവാൻ കഴിയുമെന്ന പ്രത്യാശ ആൽബം പങ്കുവയ്ക്കുന്നു. വളരെ സ്‌റ്റൈലിഷ് ആയി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഗേഷ് E2DCയാണ്. അനീഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം. വിഎഫ്എക്‌സ്, കളറിങ്, എഡിറ്റിങ് എന്നിവ ചെയ്തിരിക്കുന്നത് അൻസാർ മജീദാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP