Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ കേരള ഫുട്‌ബോൾ താരം സലാം പുതിയോട്ടിലിനെക്കുറിച്ച് പ്രവാസി സുഹൃത്തുക്കൾ പുസ്തകമിറക്കുന്നു

മുൻ കേരള ഫുട്‌ബോൾ താരം സലാം പുതിയോട്ടിലിനെക്കുറിച്ച് പ്രവാസി സുഹൃത്തുക്കൾ പുസ്തകമിറക്കുന്നു

സ്വന്തം ലേഖകൻ

ദുബായ്: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരിൽ നിര്യാതനായ മുൻ കേരള ജൂനിയർ ഫുട്‌ബോൾ താരം സലാം പുതിയോട്ടിലിനെക്കുറിച്ച് ഒരു പുസ്തകമിറക്കാൻ തയ്യാറെടുക്കുകയാണ് നാട്ടിലും ഗൾഫിലുമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. കോഴിക്കോട് യംഗ് ഇന്ത്യൻസിലും, മധുരകോട്‌സിലുമൊക്കെ ഏറെക്കാലം കളിച്ച സലാം സന്തോഷ്ട്രോഫിയിൽ കർണാടകക്ക് വേണ്ടിയും ജെയ്സിയണിഞ്ഞിട്ടുണ്ട്. സെവൻസിലും തിളങ്ങിയിരുന്നു.

ഒന്നരപതിറ്റാണ്ട് പ്രവാസിയായി അബുദാബിയിലും അജ്മാനിലും ജീവിച്ചു ഫുട്ബോൾ രംഗത്ത് സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെട്ട താരമായിരുന്നിട്ടും അർഹമായ അംഗീകാരങ്ങൾ ഒന്നും സലാമിനെ തേടിയെത്തിയിരുന്നില്ല; അദ്ദേഹത്തിന്റെ ഓർമകൾക്ക് എങ്കിലും ആ അവഗണന നേരിടേണ്ടി വരരുത് എന്ന ആത്മാർത്ഥമായ ആഗ്രഹത്തിലാണ് ഈ ഉദ്യമം. വരുംകാല തലമുറകൾക്ക് അടക്കം വെളിച്ചമായി അദ്ദേഹത്തിന്റെ കായികനേട്ടങ്ങൾ നിലനിൽക്കണം. സലാം പുതിയൊട്ടിലുമൊത്ത് മൈതാനം പങ്കിട്ടവർ, അദ്ദേഹത്തോടൊപ്പം ഗൾഫിലും നാട്ടിലും ജോലി ചെയ്തവർ, യാത്ര ചെയ്തവർ എന്നിങ്ങനെ അദ്ദേഹവുമായി ചേർന്നു നിന്നവരുടെ അനുഭവക്കുറിപ്പുകളും പിന്നെ നാട്ടുകാരുടെ ഓർമകളുമായിരിക്കും പുസ്തകത്തിലെ മുഖ്യ ഉള്ളടക്കം.

ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് [email protected] ലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്. എഴുതാൻ മടിയുള്ളവർക്ക് ശബ്ദസന്ദേശമായി വാട്ട്‌സ്ആപ്പ് വഴി +971506543054 നമ്പറിലേക്ക് രണ്ടാഴ്ചക്കകം അയക്കാം. ഇതിനായി പി.എം-സാദിഖ് (യു.എ.ഇ), അബുൽ ഖൈർ (ചേന്നമംഗലൂർ) കെ.പി. ഫൈസൽ (ഖത്തർ) ടി.കെ. ശമീൽ, പിഎം സാജിദ് അലി, സജീർ അബ്ദുൽ സലാം, സിറാജ് മുക്കം (സൗദി അറേബ്യ) എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP