Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് കിങ് ഖാന്റെ ദേശ സ്നേഹത്തെ ചോദ്യം ചെയ്ത് ചാനൽ ചർച്ചയിൽ അർണബ് ഗോസ്വാമി; ഷാരൂഖിന് പാക് ചാരസംഘടനയുമായി അടുപ്പമുള്ള ആളുമായി ബിസിനസ് പങ്കാളിത്തമെന്നും അർണബിന്റെ ആരോപണം; ഷാരൂഖിനെ അപമാനിച്ച റിപ്പബ്ലിക്ക് ടിവി തലവനെ പൊങ്കാലയിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ ദേശദ്രോഹി, ദല്ലാ, അർണബ്' എന്ന ക്യാമ്പയിനും; കിങ് ഖാനെ ചൊറിഞ്ഞ് പണിവാങ്ങി ദേശീയചാനൽ സിംഹം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഷാരൂഖ് ഖാനെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിക്കതെിരെ ക്യാമ്പയിനുമായി ഷാരൂഖ് ആരാധകർ. തനിക്ക് ഇഷ്ടമില്ലാത്തവരെയും മുസ്‌ലിം നാമധാരികളെയുമെല്ലാം റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി അടിച്ചിരിത്താറുള്ളത് രാജ്യദ്രോഹി എന്ന് വിളിച്ചാണ്.

അർണബിന്റെ പരിഹാസത്തിനും ക്രോധത്തിനും വിധേയരാവയർ നിരവധിയുണ്ടെന്നാണ് ആക്ഷേപം. എന്നാൽ, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന അവസ്ഥയാണിപ്പോൾ അർണബിൻേറത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ആരാധകരാണ് അർണബിനെതിരെ തിരിഞ്ഞിരിക്കുന്നത്. 'രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരൻ അർണബ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന് സംവാദത്തിലാണ് അർണബ് ഗോസ്വാമി ഷാരൂഖ് ഖാന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തിയത്.

പാക് ചാര സംഘടന ഐഎസ്‌ഐയുടെ അനുഭാവിയായ ടോണി ആശായിയുമായി ഷാരൂഖിന് ബിസിനസ് ബന്ധമുണ്ടെന്നും അർണബ് ആരോപിച്ചു.അയാളുടെ യഥാർഥ പേര് അസീസ് ആശായി എന്നാണ്. തീവ്രവാദത്തെ പിന്തുണക്കുന്ന ആശായിമായുള്ള ഷാരൂഖ് ഖാന്റെ ബിസിനസ് കരാറുകൾ പുറത്തുവന്നിരിക്കുകയാണ്. ഇയാളുമായി ഇടപാടില്ലെങ്കിൽ അക്കാര്യം നിഷേധിച്ച് ഷാരൂഖ് പ്രസ്താവന ഇറക്കണമെന്നും അർണബ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തങ്ങളുടെ ഇഷ്ടതാരത്തെ അപമാനിച്ച ഷാരൂഖ് ഖാനെതിരെ ആരാധകർ രംഗത്തെത്തുകയായിരുന്നു.

പ്രകോപിതരായ ആരാധകർ അർണബിനെ രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരനുമായി ട്വിറ്ററിൽ പ്രഖ്യാപിക്കുകയായിരുന്നു. 'ദേശദ്രോഹി, ദല്ലാ, അർണബ്' എന്ന ഹിന്ദിയിലുള്ള ഹാഷ്ടാഗ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും പങ്കെടുത്ത പൊതുപരിപാടിയിൽ അർണബിന് കുറിക്ക് കൊള്ളുന്ന മറുപടി ഷാരൂഖ് നൽകുന്ന വിഡിയോയും പലരും പങ്കുവെക്കുന്നു. കൂടാതെ കരൺ ജോഹറുമൊത്തുള്ള ടി.വി ഷോയിൽ അർണബിനെ ഷാരൂഖ് പരിഹാസ രൂപേണ അനുകരിക്കുന്ന വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതിൽ തന്റെ ചാനൽ ഉപയോഗിക്കുന്നുവെന്ന ആരോപണം അർണബ് ഗോസ്വാമിക്കെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. വർഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് പൈധോണി പൊലീസ് കഴിഞ്ഞമാസം അർണബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP