Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെല്ലാനം: മാറി മാറി ഭരിക്കുന്ന എൽ.ഡി.എഫ് - യു.ഡി.എഫ്. സർക്കാരുകളുടെ ജന വഞ്ചന: ആം ആദ്മി പാർട്ടി

സ്വന്തം ലേഖകൻ

കടൽഭിത്തിയും, പുലിമുട്ട് നിർമ്മിച്ചും, റോഡുകളുടെ ഉയരം പുനക്രമീകരിച്ചും, തോടുകളും, കനാലുകളിലേയും നീരൊഴുക്ക് സുഗമമാക്കി കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണം. എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിൻ, നായരമ്പലം, എടവനക്കാട് എന്നീ തീരപ്രദേശങ്ങളിൽ കടലാക്രമണ പ്രശ്‌നങ്ങൾ ശാസ്ത്രീയമായി പഠിച്ച് കാര്യപ്രാപ്തിയോടെ പരിഹാരം കാണുന്നതിൽ മാറി മാറി ഭരിക്കുന്ന എൽ.ഡി.എഫ് - യു.ഡി.എഫ്. സർക്കാരുകൾ സമ്പൂർണ പരാജയം. രാഷ്ട്രീയ നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും അഴിമതിയും കെടുകാര്യസ്ഥതയ്ക്കും വില നൽകേണ്ടി വരുന്നത് സാധാരാണക്കാരായ ജനങ്ങളാണ്. സ്ഥലം എംഎ‍ൽഎ. കെ.ജെ. മാക്‌സിയും, എംപി. ഹൈബി ഈഡന്റെയും നാടകങ്ങൾ അവസാനിപ്പിക്കുക.

ഈ വർഷവും ചെല്ലാനത്തും, എടവനക്കാടും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മൺസൂൺ മാസങ്ങളിൽ കടലാക്രമണം വർഷംതോറും രൂക്ഷത വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, കോവിഡ് സാഹചര്യത്തിൽ കടലാക്രമണം കൂടി ആയപ്പോൾ തീരദേശത്ത് സ്ഥിതിഗതികൾ ഗുരുതരമാണ്. ഇതെല്ലാം കൃത്യമായി അറിഞ്ഞിട്ടും എറണാകുളം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും ചെല്ലാനാത്ത് കടൽ ഭിത്തി നിർമ്മാണം നടത്തുവാൻ സാധിക്കുന്നില്ല. ഈ കഴിഞ്ഞ മാസങ്ങളിലും ജില്ലാ ഭരണകൂടവും കടൽ ഭിത്തി നിർമ്മാണ കാരാറുകാരും നിയമ തർക്കങ്ങളിൽ ഏർപ്പെട്ട് സമയം കളയുകയാണ് ചെയ്തത്.

ആം ആദ്മി പാർട്ടി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്, കടൽ ഭിത്തി നിർമ്മിക്കുകയും ശാസ്ത്രീയമായി അതിനോടൊപ്പം പുലിമുട്ട് നിർമ്മാണവും നടത്തുകയും അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തിൽ പണിത് പൂർത്തിയാക്കണം. ഫോർട്ട് കൊച്ചി ഭാഗത്ത് നേവൽ ആക്കാഡമിയുടെ ദ്രോണാചാര്യ നിലനൽക്കുന്നിടത്ത് പുലിമുട്ട് ഉള്ളതിനാൽ ഈ ഭാഗത്ത് കടൽ കയറ്റം ഉണ്ടാവാറില്ല ഇത് ഒരു ഉദ്ദാഹരണമാണ്.

ഇതോടൊപ്പം മൺസൂൺ മാസങ്ങളിൽ കടൽ കര കേറി വരുന്നത് സ്ഥിര പ്രതിഭാസമാണ്. എന്നാൽ കഴിഞ്ഞ 3 പതിറ്റാണ്ടായി ചെല്ലാനം മേഖലയിൽ കടലാക്രമണത്തിന്റെ തീവ്രത കൂടി വരുന്നു. ഇതിന് കരയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും, തോടുകളുടെ ശോചനീയ അവസ്ഥയും കാരണമായിട്ടുണ്ട്. തെക്ക്- വടക്ക് ദിശയിൽ, കടലിന് സമാന്തരമായുള്ള പ്രധാന തീരദേശ റോഡ് കഴിഞ്ഞ 3 പതിറ്റാണ്ടുകളായിട്ട് ഓരോ തവണയും ഉയരം കൂട്ടി നിർമ്മിച്ചതും, കടലാക്രമണ സമയത്ത് കടൽ വെള്ളം തൊടുകളിലൂടെ കണ്ടങ്ങളിലേയ്ക്കും കായലിലേയ്ക്കും ഒഴുകി പരക്കുന്നത് തടസ്സപ്പെട്ടതും മൂലം പറമ്പുകളിലും വീടുകളിലും കടലാക്രമണം മൂലം വെള്ളക്കെട്ട് രൂക്ഷം ആകുന്നതിന് കാരണമാകുന്നു.

തോടുകളുടെയും കനാലുകളുടെയും കടലാക്രമണം നിയന്ത്രിക്കുന്നതിലുള്ള പങ്ക് കൃത്യമായി മനസിലാക്കിയതുകൊണ്ടാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഡച്ചുക്കാർ തെക്ക് വൈപ്പിൻ മുതൽ, വടക്ക് മുനമ്പം വരെയുള്ള വൈപ്പിൻ ദ്വീപിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ കനാലുകൾ നിർമ്മിച്ചത്. കടൽ കര എടുത്തുപോകുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം ആയിട്ടാണ് ഡച്ചുകാർ വൈപ്പിൻ കരയിൽ നിശ്ചിത ദൂരങ്ങളിൽ മനുഷ്യ നിർമ്മിത കനാലുകൾ സ്ഥാപിച്ചത്. ഇതു പോലെ ചെല്ലാനം ഭാഗത്ത് ആവശ്യമെങ്കിൽ തോടുകൾ നിർമ്മിക്കുകയും, നിലവിൽ ഉള്ളത് ശാസ്ത്രീയമായി പുനരുദ്ധരിക്കുകയും വേണം.

ചെല്ലാനത്തും, മറ്റ് തീരദേശ പ്രദേശത്തും കോൺഗ്രസ്, സിപിഐ.(എം) പാർട്ടികൾ നേതൃത്വം കൊടുക്കുന്ന മുന്നണി സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിക്കുന്നു. ഈ പ്രശ്നത്തിൽ സർക്കാർ വൃത്തങ്ങൾ ഇനിയും അലംബാവം തുടരുകയാണെങ്കിൽ പാർട്ടി നിയമപരമായും ജനാധിപത്യപരമായും ജനങ്ങളുടെകൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ സമര പരിപാടികളിൽ സംഘടിപ്പിക്കും എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സമിതിക്ക് വേണ്ടി സംസ്ഥാന സമിതി അംഗങ്ങൾ, ഷക്കീർ അലി, ജോസ് ചിറമേൽ, വെങ്കിടേശ്വരൻ സുബ്രമണ്യൻ, വിനോദ് പാറക്കടവ്, ഷാജഹാൻ എൻ കെ, ബിജു ജോൺ, ഷൈബു മഠത്തിൽ.

വിവരങ്ങൾക്കായി ബന്ധപ്പെടാൻ +919605770177 ഷക്കീർ അലി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP