Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിടെക്ക് അഡ്‌മിഷൻ: ഓൺലൈൻ പ്രവേശന പരീക്ഷ നടത്താനൊരുങ്ങി അമൃത സർവ്വകലാശാല

സ്വന്തം ലേഖകൻ

വിവിധ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അമൃത വിശ്വവിദ്യാപീഠം അമൃത എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (എഇഇഇ) നടത്തും. അമൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അമൃതപുരി (കൊല്ലം), കോയമ്പത്തൂർ, ബാംഗ്ലൂർ, ചെന്നൈ എന്നുവിടങ്ങളിലെ എഞ്ചിനീയറിങ് ക്യാമ്പസുകളിലേക്കുള്ള പ്രവേശനം നടപ്പിലാക്കുക. റിമോട്ട് പ്രോക്‌റ്റേഡ് മോദിലാകും പരീക്ഷ നടത്തുക. അതിനാൽ, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നു തന്നെ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും. പ്രവേശന പരീക്ഷയുടെയും പ്ലസ് ടു മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും സർവ്വകലാശാല റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ജെഇഇ മെയിൻസ് 2020 (ജനുവരി സെഷൻ) സ്‌കോർ അടിസ്ഥാനമാക്കി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് നിശ്ചിത ശതമാനം സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. 2019, 2020 വർഷങ്ങളിൽ സാറ്റിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം.

അഡ്‌മിഷൻ ഓഫീസും കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠവും ടെലിഗ്രാം ചാനൽ വഴി എല്ലാ ആഴ്ചയും ചാറ്റ് സെഷനുകളിലൂടെയും വെബിനാറുകളിലൂടെയും അപേക്ഷകരുമായി ബന്ധപെടുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ അപേക്ഷകർക്കും രക്ഷിതാക്കൾക്കും അമൃതയിലെ അഡ്‌മിഷൻ കൗൺസിലർമാരുമായും ബന്ധപ്പെടാവുന്നതാണ്. പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ അഡ്‌മിഷൻ ഓഫീസ് നൽകും. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതുന്നതിനുവേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിന് പ്രവേശന കൗൺസിലർമാരെയും ഹെൽപ്പ്‌ലൈൻ നമ്പറുകളും സ്റ്റാഫുകളേയും സജ്ജമാക്കും. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഒരു അപേക്ഷകന് പരീക്ഷയിൽ പങ്കെടുക്കാനോ വിജയകരമായി പൂർത്തിയാക്കാനോ കഴിയുന്നില്ലെങ്കിൽ മറ്റൊരു അവസരം നൽകാനും സർവ്വകലാശാല ശ്രമിക്കും.

പ്ലേസ്‌മെന്റുകൾ 2021

2021 ബിടെക് / എംടെക് ബിരുദ ബാച്ചിലെ വിദ്യാർത്ഥികൾക്കായി അമൃതയുടെ പ്ലേസ്‌മെന്റ് സീസൺ ആരംഭിച്ചു. ഇത്തവണ പ്ലെയ്സ്മെന്റിന്റെ വിവിധ പ്രക്രിയകൾ വിർച്വൽ മോദിലായിരിക്കും നടത്തുക. എല്ലാ പ്രതിസന്ധികൾക്കിടയിലും പ്രശസ്ത യുഎസ് മൾട്ടി നാഷണൽ ടെക്‌നോളജി കമ്പനിയായ സിസ്‌കോ അമൃത എഞ്ചിനീയറിങ് ക്യാമ്പസുകളിൽ നിന്ന് ബിടെക് / എംടെക് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. 14.37 ലക്ഷം രൂപയാണ് ബിടെക് വിദ്യാർത്ഥികൾക്കുള്ള പ്രാഥമിക ശമ്പള സ്‌കെയിൽ. ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിമാസം 60,000രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP