Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 120 കിടപ്പു രോഗികൾക്കു കൈത്താങ്ങുമായി സേവാഭാരതി

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 120 കിടപ്പു രോഗികൾക്കു കൈത്താങ്ങുമായി സേവാഭാരതി

സ്വന്തം ലേഖകൻ

കായംകുളം സേവാഭാരതിയുടെ ആഭിമുഖ്യത്തിലാണ് 120 നിർധനരായ കുടുംബങ്ങൾക്ക് 3000 രൂപ വീതം ആകെ 3,60000 രൂപയാണ് ചികിത്സ സഹായമായി കൈമാറിയത്. കായംകുളം മുൻസിപ്പലിറ്റിയിലെയും പരിസര പ്രദേശമായ പത്തിയൂർ, കൃഷ്ണപുരം, കണ്ടല്ലൂർ, ദേവികുളങ്ങര തുടങ്ങിയ പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്ന ആളുകൾക്കുള്ള സാമ്പത്തിക ചികിത്സ സഹായത്തിന്റെ മേഖല തല ഉത്ഘാടനമാണ് പത്തിയൂരിൽ നടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ ആർ.എസ്സ്.എസ്സ് കായംകുളം താലൂക്ക്കാര്യവാഹ് എസ്സ് . സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.എസ്സ്.എസ്സ് ശബരിഗിരി വിഭാഗ് സമ്പർക്ക പ്രമുഖ് എം. ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏറേ വിഷമതകൾ അനുഭവിക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ വയോധികർക്ക് ആശ്രയമായി എന്നും സേവാഭാരതി പൊതുജനങ്ങൾക്കൊപ്പം ഉണ്ടെന്നും കായംകുളം കേന്ദ്രമാക്കി പുതിയതായി ആരംഭിക്കുവാൻ പോകുന്ന pain & paliative കെയർ യൂനിറ്റിന്റെ പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും M. R. പ്രസാദ് ഉദ്ഘാടന വേളയിൽ പറഞ്ഞു. പരിപാടിയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി R. രാജേഷ് സേവാ സന്ദേശം നൽകി. ഭാരതീയ വിചാരകേന്ദ്രം മേഖല സംഘടനാ സെക്രട്ടറി P. S. സുരേഷ്. സേവാഭാരതി ചുമതലക്കാരായ സനൽ, വിനോദ്, മനു, വിശാഖ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് സേവാഭാരതി സേവാഭാരതി കായംകുളം സമിതി ജനറൽ സെക്രട്ടറി s. സജി നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP