Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എബിവിപി ദേശീയ അധ്യക്ഷൻ മൂത്രമൊഴിക്കുന്നത് തന്റെ വീട്ടുപടിക്കൽ; ഡോ. സുബ്ബയ്യ ഷൺമുഖത്തിനെതിരെ പരാതിയുമായി 63കാരി

എബിവിപി ദേശീയ അധ്യക്ഷൻ മൂത്രമൊഴിക്കുന്നത് തന്റെ വീട്ടുപടിക്കൽ; ഡോ. സുബ്ബയ്യ ഷൺമുഖത്തിനെതിരെ പരാതിയുമായി 63കാരി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: എ.ബി.വി.പി ദേശീയ പ്രസിഡന്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി 63കാരി. എബിവിപി ദേശീയ പ്രസിഡന്റായ ഡോ. സുബ്ബയ്യ ഷൺമുഖത്തിനെതിരെ ചെന്നൈ സ്വദേശിയായ സ്ത്രീയാണ് പരാതിയുമായി രം​ഗത്തെത്തിയത്. തന്റെ വീട്ടുവാതിൽക്കൽ മൂത്രമൊഴിക്കുന്നതുൾപ്പെടെയുള്ള ഉപദ്രവങ്ങൾ ഇയാൾ നടത്തുന്നുണ്ടെന്നാണ് അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം, പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സ്ത്രീ ആരോപിക്കുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും എബിവിപി നേതാവിന് സഹായം നൽകുന്നുവെന്നും ആരോപിച്ച് സ്ത്രീയുടെ അനന്തിരവൻ സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു.

കിൽപോക്‌ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ്‌ ഷൺമുഖം. ഹൗസിങ് സൊസൈറ്റിയിൽ പാർക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ. ജൂലായ് 11-ന് ആദംബാക്കം പൊലീസ് സ്‌റ്റേഷനിലാണ് 63-കാരി പരാതി നൽകിയത്.

സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവർ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. വീട്ടുവാതിൽക്കൽ മൂത്രമൊഴിക്കൽ, ഉപയോഗിച്ച സർജിക്കൽ മാസ്‌കുകൾ വാതിൽപടിയിൽ ഉപേക്ഷിക്കുക തുടങ്ങിയ ഉപദ്രവങ്ങൾ എബിവിപി ദേശീയ അധ്യക്ഷൻ നടത്തുന്നുവെന്നാണ് 63-കാരി ആരോപിക്കുന്നത്. തനിക്കെതിരെയുള്ള പരാതി തെറ്റായതും സിസിടിവി ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇയാൾ പ്രതികരിച്ചു. ഷൺമുഖത്തിന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് എ.ബി.വി.പിയും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP