Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ്ണ കടത്തുകാരൻ ഫയാസുമായി എസ് പിക്കുണ്ടായിരുന്ന ബന്ധത്തിന് തെളിവ് ബൈക്കിൽ സ്റ്റൈലായിരിക്കുന്ന ഫോട്ടോ; വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജൻസി തുടങ്ങിയപ്പോൾ ഡയറക്ടറായി കൂട്ടിയത് പിണറായിയുമായി 18 വർഷത്തെ ബന്ധമുള്ള കിരൺ മാർഷലിനേയോ? ഇൻഫോർമിക്‌സ് വെബ്‌സൈറ്റിലെ സൂചനകൾ വിരൽ ചൂണ്ടുന്നത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ആലപ്പുഴയിലെ വ്യവസായിയുമായുള്ള ബന്ധമോ? കൊച്ചിയിലെ ഇൻവിസിബിൽ സ്‌പൈ ഇൻവെസ്റ്റിഗേറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും ചർച്ചകളിൽ

സ്വർണ്ണ കടത്തുകാരൻ ഫയാസുമായി എസ് പിക്കുണ്ടായിരുന്ന ബന്ധത്തിന് തെളിവ് ബൈക്കിൽ സ്റ്റൈലായിരിക്കുന്ന ഫോട്ടോ; വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജൻസി തുടങ്ങിയപ്പോൾ ഡയറക്ടറായി കൂട്ടിയത് പിണറായിയുമായി 18 വർഷത്തെ ബന്ധമുള്ള കിരൺ മാർഷലിനേയോ? ഇൻഫോർമിക്‌സ് വെബ്‌സൈറ്റിലെ സൂചനകൾ വിരൽ ചൂണ്ടുന്നത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ആലപ്പുഴയിലെ വ്യവസായിയുമായുള്ള ബന്ധമോ? കൊച്ചിയിലെ ഇൻവിസിബിൽ സ്‌പൈ ഇൻവെസ്റ്റിഗേറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 'കിരൺ മാർഷൽ' എന്ന വ്യവസായിക്ക് മുൻ എസ് പി സുനിൽ ജേക്കബുമായി ബന്ധമോ? കമ്പനി വിവരങ്ങൾ നൽകുന്ന ഇൻഫോർമിക്‌സ് എന്ന വെബ് സൈറ്റിലെ വിവരങ്ങളാണ് ചർച്ചയ്ക്ക് കാരണം. കിരൺ മാർഷൽ എന്ന വ്യക്തി കുറച്ചു നാൾ മുൻപ് വരെ 'Invisibil spy investigators pvt limited' എന്ന ഡിറ്റക്റ്റീവ് ഏജൻസിയുടെ രണ്ട് ഡയറക്ടർമാരിൽ ഒരാൾ ആയിരുന്നു എന്ന സൂചനയാണ് ഈ വെബ് സൈറ്റിലുള്ളത്. രണ്ടാമത്തെ ഡയറക്ടർ മുൻ എസ്‌പി സുനിൽ ജേക്കബ്ബും. ഇതാണ് ചർച്ചകൾക്ക് പുതു തലം നൽകുന്നത്.

എന്നാൽ ഇൻവിസിബിൽ സ്‌പൈ ഇൻവെസ്റ്റിഗേറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഡയറക്ടർമാരിൽ കിരൺ മാർഷൽ ഇല്ല. സുനിൽ ജേക്കബും ഷീലാ തങ്കപ്പനുമാണ് കമ്പനി ഡയറക്ടർമാർ. 2015ലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. എന്നാൽ ഷീലാ തങ്കപ്പൻ ഡയറക്ടറായത് 2018ലും. അതുകൊണ്ട് തന്നെ അതിന് മുമ്പ് കിരൺ മാർഷലും ഈ കമ്പനിയിൽ ഡയറക്ടറായിരിക്കാം എന്ന സംശയമാണ് ബലപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് കിരൺ മാർഷൽ. ഇക്കാര്യ അദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചിരുന്നു. പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ ഓടിച്ച കാർ ലേലത്തിൽ വിലയ്ക്ക് വാങ്ങി ഉപയോഗിച്ചതും കിരൺ മാർഷലായിരുന്നു. അത്രയേറെ ബന്ധമുള്ള കിരൺ മാർഷൽ വിവാദ അന്വേഷണ ഏജൻസിയിൽ ഡയറക്ടറായിരുന്നുവെന്ന വിവരമാണ്

2013 ലെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ 'ഫയാസ്' അറസ്റ്റിൽ ആയപ്പോൾ ഫയാസുമായി അടുത്ത ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് സുനിൽ ജേക്കബ്.  ഫയാസിന്റെ വിദേശ നിർമ്മിത ബൈക്കിൽ പൊലീസ് യൂണിഫോമിൽ ഇരിക്കുന്ന എസ്‌പി സുനിൽ ജേക്കബിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. സർവീസിൽ ഇരിക്കെ ഏഴ് തവണയോളം അച്ചടക്ക നടപടി നേരിട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥൻ ആണ് സുനിൽ ജേക്കബ്. പൊലീസിൽ നിന്നും വിരമിച്ച ശേഷം കൊച്ചി ആസ്ഥാനമാക്കി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങിയ ഇയാൾ സമാന്തര പൊലീസിങ് നടത്തുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.

പഴയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസുമായി സുനിൽ ജേക്കബിനുള്ള ബന്ധവും കിരൺ മാർഷലിന് സുനിൽ ജേക്കബിനുണ്ടെന്ന് ഇൻഫോർമിക്‌സ് എന്ന വെബ്‌സൈറ്റിലെ വിവരവും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഒട്ടുമിക്ക സംഘടിത സ്വർണ്ണ കള്ളക്കടത്തുകൾക്കും പിന്നിൽ ഒരേ ലോബി തന്നെയാണെന്ന ചർച്ചകൾ സജീവമാണ്. 'ഇൻവിസിബിൾ സ്‌പൈ ഇൻവെസ്റ്റിഗേറ്റർസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ നിലവിലെ ഡയറക്ടർമാർ സുനിൽ ജേക്കബ്ബ്, ഷീല തങ്കപ്പൻ എന്നിവർ ആണ്. എന്തുകൊണ്ടാകും കിരൺ മാർഷൽ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതെന്ന ചർച്ചയും സജീവമാണ്.

'38285' എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഈ കമ്പനിയുടെ ആദ്യ വിലാസം ; ഇലഞ്ഞിക്കൽ ഹൗസ്. കലവൂർ. പി.ഓ. ആലപ്പുഴ എന്നായിരുന്നു. എന്നാൽ ; ബി 13. No: 42/1686. A1, എംപയർ ബിൽഡിങ്. കോമ്പാറ. കൊച്ചി എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വിലാസം. ചെമ്മീൻ ബിസിനസിലൂടെ തുടങ്ങി റിയൽ എസ്റ്റേറ്റിലൂടെ വളർന്ന വ്യക്തിയാണ് ആലപ്പുഴ പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ. പിണറായിയുടെ അടുപ്പക്കാരൻ എന്ന ലേബലിലാണ് ഒന്നരപതിറ്റാണ്ടായി അറിയപ്പെടുന്നത്. ഇടതുപക്ഷ കുടുംബാംഗമെന്നു സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും കിരൺ സിപിഎമ്മിൽ സജീവമായി പ്രവർത്തിച്ചതായി അറിയില്ലെന്നു നാട്ടുകാർ പറയുന്നു. പാർട്ടിയിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന ഘട്ടത്തിലാണ് ആലപ്പുഴയിൽ കിരണിന്റെ പേര് ഉയർന്നു കേൾക്കുന്നത്.

വള്ളംകളിയുടെ പേരിലുണ്ടായ ഗ്രൂപ്പ് പോരിൽ അതു കൂടുതൽ പ്രകടമായി. വി എസ്. പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന്റെ നേതൃത്വത്തിൽ യു.ബി.സി. കൈനകരി നെഹ്‌റുട്രോഫി ജലമേളയിൽ രണ്ടാം വരവിന് ഒരുങ്ങവേ, കിരൺ ക്യാപ്റ്റനായി കോട്ടയം ജില്ലയിൽ നിന്ന് ആർപ്പൂക്കര നവജീവൻ ബോട്ട് ക്ലബ്ബ് രംഗത്തുവന്നത് പാർട്ടിക്കുള്ളിലും പുറത്തും വിവാദം ആളിക്കത്തിച്ചു. പിണറായിയുമായുള്ള അടുത്ത ബന്ധം പിന്നീട് കിരണിന് കൂടുതൽ കരുത്തായി. ബിസിനസിലെ വളർച്ചയ്‌ക്കൊപ്പം പൊതുരംഗത്തും സജീവമായി. തുറവൂരിലും ചെല്ലാനത്തും ജുവലറികൾ നടത്തിയെങ്കിലും അധികം മുന്നോട്ടു പോയില്ല. എരമല്ലൂരിൽ പാർട്ണർഷിപ്പിൽ ആരംഭിച്ച കേരള കോഫീ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലുൾപ്പടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായി.

പിണറായി പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാർ കിരൺ വാങ്ങി ഏറെക്കാലം ഉപയോഗിച്ചു. അരൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രി വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നു. ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറിയായ കിരണിന് പൊലീസിലെ ഉന്നതരുമായും അടുപ്പമുണ്ട്. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിൾ അസോസിയേഷനിൽ എത്തിയിട്ടുണ്ട്. സൂപ്പർതാരം മമ്മൂട്ടി ഇവിടെയെത്തുകയും ഷൂട്ടിങ് പരിശീലനം നേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട് കിരൺ മാർഷലിന്റെ പേര് ഉയരുന്നത്.

സുനിൽ ജേക്കബ്ബിന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി ഓഫീസ് സ്വകാര്യ പൊലീസ് സ്റ്റേഷൻ പോലെ പ്രവർത്തിക്കുകയാണെന്ന് വർഷങ്ങൾക്ക് മുമ്പ് സർക്കാർ കോടതിയിൽ അറിയിച്ചത് വിവാദമായിരുന്നു. 2015ലാണ് ഈ വിവാദം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP