Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രെയിൻ ടിക്കറ്റുകൾ ടി.ടി.ഇ ഇനി കൈ കൊണ്ട് തൊടില്ല; പകരം ക്യു.ആർ. കോഡ് പരിശോധന

ട്രെയിൻ ടിക്കറ്റുകൾ ടി.ടി.ഇ ഇനി കൈ കൊണ്ട് തൊടില്ല; പകരം ക്യു.ആർ. കോഡ് പരിശോധന

സ്വന്തം ലേഖകൻ

തൃശ്ശൂർ: ട്രെയിൻ ടിക്കറ്റുകൾ ടി.ടി.ഇ ഇനി കൈ കൊണ്ട് തൊടില്ല. പകരം ടിക്കറ്റുകൾ പരിശോധിക്കാൻ ക്യു.ആർ. കോഡ് ഉപയോഗിക്കും. കൗണ്ടറിൽ നിന്നെടുക്കുന്ന ടിക്കറ്റിനൊപ്പം നൽകുന്ന ഫോൺ നമ്പറിലേക്ക് വരുന്ന എസ്.എം.എസിന്റെ കൂടെ ഒരു വെബ്സൈറ്റ് ലിങ്കും ഉണ്ടാവും. ഈ ലിങ്ക് യാത്രക്കാരൻ തന്നെ തുറക്കണം .അപ്പോൾ വരുന്ന ക്യു. ആർ. കോഡ് , ടി.ടി.ഇ. സ്വന്തം മൊബൈലിലെ ക്യു.ആർ. സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് റെയിൽവേ അടിയന്തരമായി ഈ സംവിധാനം നടപ്പാക്കിയത്.

സ്മാർട്ട് ഫോൺ ഇല്ലാത്തവരോ ഫോൺ പോലും ഇല്ലാത്തവരോ ആണെങ്കിൽ ടിക്കറ്റിൽ സ്പർശിക്കാതെ പരിശോധിക്കണമെന്നാണ് നിർദ്ദേശം. ഓൺലൈനിൽ എടുത്ത ടിക്കറ്റുകളുടെ കൂടെ കാണിക്കേണ്ട തിരിച്ചറിയൽ രേഖയും ഇനി ടി.ടി.ഇ. കൈയിൽ വാങ്ങില്ല. യാത്രക്കാരൻ കാണിച്ചുകൊടുക്കുന്ന രേഖയിലെ നമ്പർ എഴുതിയെടുക്കുകയാണ് ചെയ്യേണ്ടത്. ക്യു.ആർ കോഡ് പരിശോധിക്കാനുള്ള സൗകര്യത്തിനായി ഐ.ആർ.സി.ടി.സി. യുടെ സൈറ്റിൽ മാറ്റങ്ങൾ വരുത്തി അതിവേഗം നടപ്പാക്കാൻ റെയിൽവേ ബോർഡിൽനിന്ന് കടുത്ത സമ്മർദം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP