Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്; അതും ഫേസ്‌ബുക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്... കൈയബദ്ധം ഒന്നും കാണിക്കരുത്... നാറ്റിക്കരുതെന്ന്; പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുമായി സലിംകുമാറും പിഷാരടിയും

മറുനാടൻ ഡെസ്‌ക്‌

മേഷ് പിഷാരടിയുടെ '' ട്രോളും സലീം കുമാറിന്റെ മറുപടിയുമായാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സലിം കുമാറിനൊപ്പം മിമിക്രി അവതരിപ്പിച്ചു കൊണ്ടിരുന്ന ചിത്രങ്ങൾ അടക്കമുള്ള ട്രോളാണ് പിഷാരടി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

''സകല കലകളും പഠിപ്പിച്ചത് ഒരു സകലകലാവല്ലഭൻ ആവുമ്പോൾ ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൽ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം'' എന്നാണ് ട്രോൾ. ''അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു.....ആശാൻ ആശാൻ..'' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സലിം കുമാറിന്റെ മറുപടി. ''അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്...അതും ഫേസ്‌ബുക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്... കൈയബദ്ധം ഒന്നും കാണിക്കരുത്... നാറ്റിക്കരുതെന്ന്.. !'' എന്ന പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയാണ് സലിം കുമാർ നൽകിയത്.

രസകരമായ കമന്റുകളാണ് ഇരുവർക്കും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അങ്ങനെ ഒരിക്കൽ കൂടി സലിം അണ്ണൻ പിഷുന്റെ ഗുരു ആണെന്ന് തെളിയിച്ചിരിക്കുകയാണ് സൂർത്തുക്കളെ, സലീമേട്ട നിങ്ങൾ2 പേര് കൂടി ഒരു വെബ്സീരിസ് തുടങ്ങു പൊളിക്കും... എന്നിങ്ങനെയാണ് ചില കമന്റുകൾ.

2000-ൽ ആരംഭിച്ച സലിം കുമാറിന്റെ മിമിക്രി ട്രൂപ്പിൽ നാലു വർഷത്തോളം രമേഷ് പിഷാരടിയും ഉണ്ടായിരുന്നു. ഏഷ്യാനെറ്റിലെ ഓണം സ്പെഷ്യൽ പ്രോഗ്രാമിലൂടെയാണ് പിഷാരടി ടെലിവിഷൻ രംഗത്തെത്തിയത്. സിനിമാല അടക്കമുള്ള കോമഡി ഷോകളിലും പിഷാരടി പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP