Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലത്തായി പീഡനക്കേിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എസ്ഡിപിഐ; കുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തമ്മിൽ വ്യത്യാസമുണ്ട്; ഇത്തരത്തിൽ മൊഴി നൽകണമെന്ന് ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണം; ആരാപണവുമായി പി ജയരാജൻ

പാലത്തായി പീഡനക്കേിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എസ്ഡിപിഐ; കുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തമ്മിൽ വ്യത്യാസമുണ്ട്; ഇത്തരത്തിൽ മൊഴി നൽകണമെന്ന് ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണം; ആരാപണവുമായി പി ജയരാജൻ

സ്വന്തം ലേഖകൻ

കണ്ണൂർ: പാലത്തായി പീഡന കേസിൽ എസ്ഡിപിഐക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നു എന്ന ആരോപണമാണ് ജയരാജൻ ഉന്നയിച്ചത്. കുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തമ്മിൽ വ്യത്യാസമുണ്ടെന്നും കുട്ടിയെ ഇത്തരത്തിൽ മൊഴി നൽകണമെന്ന് ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സംഭവം നടക്കുന്നത് ജനുവരി മാസത്തിലാണ്. മാർച്ച് 17-ാം തിയതിയാണ് പാനൂര് പൊലീസിൽ പരാതിയെത്തുന്നത്. പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയിതിരുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി ചൈൽഡ് ലൈനും രേഖപ്പെടുത്തിയിരുന്നു. രണ്ടിടത്തും കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം സൂചിപ്പിച്ചിരുന്നില്ല. എന്നാൽ തുടർന്ന് മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയ മൊഴിയിൽ തീയതികൾ എങ്ങനെ ഉൾപ്പെടുത്തപ്പെട്ടു എന്നത് സംബന്ധിച്ച് ചോദ്യം പ്രസക്തമാണ്. ഇവിടെയാണ് ആരാണ് കുട്ടിക്ക് വേണ്ട വഴിതെറ്റിക്കുന്ന ഉപദേശം കൊടുത്തതെന്ന ചോദ്യം ഉയരുന്നത്.

കുട്ടിയുടെ വീട്ടുകാർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും പരാതികൊടുക്കുമ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും വേണ്ട ഉപദേശങ്ങളും സഹായങ്ങളും നൽകിയത് തങ്ങളാണെന്നും എസ്ഡിപിഐയുടെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റിന്റെ ഒരു വീഡിയോ സംഭാഷണം പുറത്തുവന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതിൽ മട്ടന്നൂർ കോടതിയിൽ മൊഴികൊടുക്കാൻ പോകുമ്പോഴും മട്ടന്നൂരിലെ എസ്.ഡി.പി.ഐയ്ക്കാരെ തങ്ങൾ ഇക്കാര്യം ചുമതലപ്പെടുത്തിയിരുന്നതായും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് കേസിനെ ഇത്തകമൊരു പ്രയാസത്തിലേക്ക് നയിച്ചത് ആർക്കാണ് പങ്കെന്ന് എസ്.ഡി.പി.ഐ. പറയണം.' ജയരാജൻ പറഞ്ഞു.

പ്രതിയെ അറസ്ററ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. സമരം നടത്തുന്ന ഘട്ടത്തിൽ തന്നെ പ്രതിയുമായും സംഘപരിവാർ നേതാവുമായിട്ടും ചർച്ച ചെയ്തു എന്ന കാര്യവും ജയരാജ് ചൂണ്ടിക്കാട്ടി. ഇതിൽ നിന്നും ആരാണ് ആർ.എസ്.എസുമായി അഡ്ജസ്റ്റ്മെന്റ് നടത്തുന്നതെന്ന് വ്യക്തമാണെന്നും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആർ.എസ്.എസുമായി യാതൊരു ധാരണയും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ വിശേഷിച്ച് പാനൂർ ജില്ലയിൽ ഒട്ടേറെ സഖാക്കളുടെ ജീവാർപ്പണത്തിലൂടെയാണ് സംഘപരിവാര ശക്തികൾക്കെതിരായ പോരാട്ടം സിപിഎം നടത്തിയത്. അതാണ് കേരളത്തിന്റെയും കണ്ണൂരിന്റെയും പാനൂരിന്റെയും ചരിത്രം.അങ്ങനെ ചരിത്രം സൃഷ്ടിച്ച അനുഭവങ്ങളുള്ള നാട്ടിൽ എങ്ങനെയാണ് സിപിഎമ്മിന് ആർഎസ്എസുമായി ചേർന്ന് പതിനൊന്നുവയസ്സുള്ള ഒരു കുട്ടിയെ പീഡിപ്പിച്ച പ്രതിയെ രക്ഷപ്പെടുത്താനാവുക-അദ്ദേഹം ചോദിച്ചു.

പാലത്തായി കേസിൽ സിപിഎമ്മിനെതിരായി നടക്കുന്ന അപവാദപ്രചാരണങ്ങൾ വരുന്ന പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നാലുവോട്ടുകിട്ടുമോ എന്ന സങ്കുചിതമായ രാഷട്രീയ നേട്ടത്തിനുവേണ്ടിയുള്ള ഹീനമായ ശ്രമമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുകയാണ്. പ്രതിക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒരു ഭാഗത്ത് ആർ.എസ്.എസ്. പ്രതി നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ മറുഭാഗത്ത് ലീഗ്, എസ്.ഡി.പി.ഐ., മൗദൂദിസ്റ്റുകൾ ആരോപിച്ചത് ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്നാണ്. തിടുക്കത്തിൽ പഴുതുകളുള്ള കുറ്റപത്രം സമർപ്പിച്ചാൽ പ്രതിരക്ഷപ്പെടുമെന്നിരിക്കേ ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP