Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.എ.ഇയിൽ നിന്നും നാട്ടിലെത്തിയത് 14ദിവസം മുമ്പ്; 52കാരനായ അബൂബക്കറിന് ആരോഗ്യ പ്രശ്‌നങ്ങൾഒന്നും ഉണ്ടായിരുന്നില്ല; 14ദിവസം കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് സ്വന്തംവീട്ടിൽതന്നെ; രാത്രി ഭക്ഷണം കഴിച്ച് കിടന്ന അബൂബക്കറിനെ രാവിലെ വിളച്ചപ്പോൾ മരണപ്പെട്ട നിലയിൽ; കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറത്തെ മറ്റൊരു പ്രവാസി കൂടി മരിച്ചു

യു.എ.ഇയിൽ നിന്നും നാട്ടിലെത്തിയത് 14ദിവസം മുമ്പ്; 52കാരനായ അബൂബക്കറിന് ആരോഗ്യ പ്രശ്‌നങ്ങൾഒന്നും ഉണ്ടായിരുന്നില്ല; 14ദിവസം കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് സ്വന്തംവീട്ടിൽതന്നെ; രാത്രി ഭക്ഷണം കഴിച്ച് കിടന്ന അബൂബക്കറിനെ രാവിലെ വിളച്ചപ്പോൾ മരണപ്പെട്ട നിലയിൽ; കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറത്തെ മറ്റൊരു പ്രവാസി കൂടി മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ക്വാറന്റൈനിൽ കഴുന്നതിനിടെ മറ്റൊരു പ്രവാസികൂടി ഇന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസം മരണപ്പെട്ട മറ്റൊരു പ്രവാസിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. യു.എ.ഇ.യിൽനിന്നെത്തി സ്വന്തം വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴികയായിരുന്ന മലപ്പുറം നന്നംമുക്ക് കിഴക്കുമുറിയിലെ 52വയസ്സുകാരനായ കിഴക്കുമുറി കണ്ണശംവളപ്പിൽ അബൂബക്കർ(52) ആണ് ഇന്നു മരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകലും കോവിഡ് പരിശോധന നടത്താൻ നടപടികളെടുക്കുകയും ചെയ്തു. കോവിഡ് പരിശോധനാഫലം നാളെ അറിയുന്ന പക്ഷം മൃതദേഹം വിട്ടുനൽകും. അതുവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷഇക്കും. യുഎഇയിൽ നിന്നെത്തിയ ശേഷം കഴിഞ്ഞ 14 ദിവസമായി സ്വന്തംവീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അബൂബക്കറിന് മറ്റു അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിച്ചതായിരുന്നു രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. അതേ സമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച മറ്റൊരു പ്രവാസിയായ 28കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.. ദുബായിൽനിന്നും വന്ന ഇർഷാദലി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത് വീടിന് സമീപത്ത് നിർമ്മിച്ച പുതിയ വീടിന്റെ ഒന്നാം നിലയിലായിരുന്നു. ഭക്ഷണ സമയങ്ങളിൽ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറാണ് പതിവ്.

തുടർന്ന് ഉച്ചഭക്ഷണ സമയത്ത് വിളിക്കാതെ വന്നപ്പോൾ പോയിനോക്കിയപ്പോൾ കണ്ടത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കോവിഡ് പരിശോധക്കയിച്ചിരുന്നത്. തുടർന്ന് ഇന്നലെയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽ ഗഫൂറിന്റെ മകൻ ഇർഷാദലി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിർമ്മിച്ച പുതിയ വീടിന്റെ ഒന്നാം നിലയിലാണ് ഇർഷാദലി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. ഭക്ഷണ സമയങ്ങളിൽ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറാണ് പതിവ്. ഉച്ചഭക്ഷണ സമയത്ത് ബന്ധപ്പെടാതായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇർഷാദലിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തിൽ അസ്വഭാവിക മരണത്തത്തിന് കാളികാവ് പൊലിസ് കേസെടുത്തിട്ടുണ്ട്. ജൂലൈ നാലിനാണ് ഇർഷാദലി ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. ദുബൈയിൽ നിന്ന് കോവിഡ് ബാധിച്ച ഇർഷാദലി രോഗം ഭേദപ്പെട്ട ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാത്രി 11:30 വരെ ഫോണിലും വീടിന്റെ മുകളിൽ നിന്നുമായി ഇർഷാദലി കൂട്ടുകാരുമായി സംസാരിച്ചിരുന്നു. രാവിലെ നൽകിയപ്രഭാത ഭക്ഷണമടക്കം കഴിക്കാതിരുന്ന സാഹചര്യത്തിലാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. മുറിക്കകത്ത് ദേഹത്തിന് നിറം മാറ്റം സംഭവിച്ച നിലയിലാണ് കണ്ടത്. മൂക്കിലൂടെ രക്തം ഒഴികിയ നിലയിലാണ്. പി.പി.ഇ കിറ്റ് ധരിച്ചാണ് പൊലിസ് അകത്തേക്ക് പ്രവേശിച്ച് പരിശോധന നടത്തിയത്.മാതാവ്: ആമിന. സഹോദരി: അഫില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP