Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുകാരുമായി പിണങ്ങി താമസിച്ച പ്ലസ് ടു വിദ്യാർത്ഥിനി 50,000 രൂപ പ്രതിഫലത്തിനായി കഞ്ചാവ് കടത്തി; വിദ്യാർത്ഥിനിയും 21കാരിയായ യുവതിയും അടക്കം മൂന്ന് പേർ അറസ്റ്റിൽ; കടത്താൻ ശ്രമിച്ചത് 20 കിലോ കഞ്ചാവ്

മറുനാടൻ ഡെസ്‌ക്‌

ആഗ്ര:കഞ്ചാവ് കടത്ത് കേസിൽ പ്ലസ് ടു വിദ്യാർത്ഥിനിയും 21 വയസുള്ള യുവതിയും അടക്കം മൂന്ന് പേർ അറസ്റ്റിൽ.ആഗ്ര റെയിൽവേ പൊലീസാണ് ഇവരെ പിടികൂടിയത്. ഡൽഹിയിലേക്ക് പോകാനായി ആഗ്ര റെയിൽവേ സ്റ്റേഷനിൽ ടാക്സി കാത്ത് നിൽക്കുമ്പോഴാണ് മൂവരും പിടിയിലായത്. വിദ്യാർത്ഥിനിക്കും യുവതിക്കും പുറമെ 23കാരനായ ഇമ്രാൻ എന്ന യുവാവുമാണ് അറസ്റ്റിലായത്. 20 കിലോ കഞ്ചാവാണ് ഇവർ കടത്താൻ ശ്രമിച്ചത്.

വീട്ടുകാരുമായി അകന്ന് താമസിക്കുകയാണ് പെൺകുട്ടി. 5,000 രൂപ പ്രതിഫലം വാങ്ങിയാണ് പെൺകുട്ടി കഞ്ചാവ് കടത്താൻ ഒരുങ്ങിയതെന്ന് പൊലീസ് പറയുന്നു. ആദ്യമായാണ് താൻ കഞ്ചാവ് കടത്തിയതെന്ന് പെൺകുട്ടി പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മറ്റ് രണ്ട് പേരും നേരെത്തെയും കഞ്ചാവ് കടത്താൻ ശ്രമിച്ചവരാണെന്നും പൊലീസ് പറഞ്ഞു. ഇമ്രാൻ ടെയ്ലറിങ് ജോലി ചെയ്യുന്ന ആളാണ്. പശ്ചിമ ബംഗാൾ സ്വദേശിയാണ് ഇയാൾ. അറസ്റ്റിലായ സീമ എന്ന യുവതി പെൺകുട്ടിയുടെ സുഹൃത്താണെന്നും പൊലീസ് പറയുന്നു.

തങ്ങൾ തമ്മിൽ നേരിട്ട് പരിചയമില്ലെന്ന് ഇമ്രാനും സീമയും പറയുന്നു. കഞ്ചാവ് കടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും കണ്ടിട്ടുണ്ടെന്നും പറയുന്നു. ഒരോ തവണ കഞ്ചാ കടത്തുമ്പോഴും 5000 മുതൽ 15,000 വരെ രൂപയാണ് ഇവർക്ക് പ്രതിഫലം കിട്ടുന്നത്. രാജമുണ്ട്രിയിൽ നിന്ന് വിശാഖപട്ടണം വഴി ഡൽഹിയിലേക്കാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

വിമാന മാർഗവും ട്രെയിനിലെ സ്ലീപ്പർ കോച്ചുകൾ വഴിയും മറ്റും സഞ്ചരിച്ചാണ് സംഘം കഞ്ചാവ് കടത്തുന്നത്. നേരത്തെ, സംഘം രാജാധാനി എക്സ്പ്രസിൽ കഞ്ചാവുമായി യാത്ര ചെയ്യാറുണ്ടായിരുന്നു. എന്നാൽ പൊലീസ് റെയ്ഡുകൾ വർധിച്ചതോടെ സംഘം പ്രവർത്തന രീതികൾ മാറ്റുകയായിരുന്നു.

ആർക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തുന്നതെന്ന് സംഘത്തിന് അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. രാജമുണ്ട്രിയിൽ നിന്ന് കഞ്ചാവ് സംഘത്തിന് എത്തിച്ചു നൽകുന്നത് ഷഹീദ് എന്നയാളാണെന്നും ഡൽഹിയിൽ ഇത് ഏറ്റുവാങ്ങുന്നത് രാഹുൽ എന്ന വ്യക്തിയുമാണെന്നും ഇവർ പറയുന്നു.

അറസ്റ്റ് ചെയ്ത യുവാവിനേയും യുവതിയേയും ആഗ്ര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP