Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ മുരളീധരൻ എംപിയോട് ക്വാറന്റെയിനിലിരക്കാൻ കോഴിക്കോട് ജില്ലാകളക്ടർ; കോവിഡ് ടെസ്റ്റിന് വിധേയനാകാനും നിർദ്ദേശം എംപി പങ്കെടുത്ത വിവാഹ ചടങ്ങിൽ വരനും സുഹൃത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്; 105 വയസ്സുള്ള കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയെയും കെ മുരളീധരൻ എംപി സന്ദർശിച്ചത് വിവാദത്തിൽ

കെ മുരളീധരൻ എംപിയോട് ക്വാറന്റെയിനിലിരക്കാൻ കോഴിക്കോട് ജില്ലാകളക്ടർ; കോവിഡ് ടെസ്റ്റിന് വിധേയനാകാനും നിർദ്ദേശം എംപി പങ്കെടുത്ത വിവാഹ ചടങ്ങിൽ വരനും സുഹൃത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്; 105 വയസ്സുള്ള കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയെയും കെ മുരളീധരൻ എംപി സന്ദർശിച്ചത് വിവാദത്തിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ എംപിയോട് ക്വാറന്റെയിനിൽ പോകാൻ കോഴിക്കോട് ജില്ല കളക്ടറുടെ നിർദ്ദേശം. ജൂലെ 8ന് അദ്ദേഹം പങ്കെടുത്ത വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കളക്ടറുടെ നിർദ്ദേശം. ചെക്യാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന്റെ മകനും കോഴിക്കോട് ബീച്ച് ആശുപത്രിയിലെ താത്കാലിക ഡോടക്ടറുമായ യുവാവിന്റെ വിവാഹത്തിലാണ് ഈ മാസം 8ന് കെ മുരളീധരൻ എംപി പങ്കെടുത്തത്. വരനും, വരന്റെ സുഹൃത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കെ മുരളീധരൻ എംപിയോടും പരിശോധനയ്ക്ക് വിധേയനാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം ഈ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം കെ മുരളീധരൻ എംപി 105 വയസ്സുള്ള കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയെ സന്ദർശിച്ചത് വിവാദമായിരിക്കുകയാണ്. 65 വയസ്സുള്ളവരോട് പോലും റിവേഴ്‌സ് ക്വാറന്റെയിൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കാലത്ത് 105 വയസ്സുള്ള ഒരാളെ എല്ലാ സമയവും പുറത്തിറങ്ങി പൊതുപരിപാടികളിലടക്കം പങ്കെടുത്തിട്ടുള്ള എംപി സന്ദർശിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഗുരുവിന്റെ ജന്മദിനത്തിൽ ഉപഹാരം നൽകാനാണ് എംപി അവിടെ പോയത്. ഈ സമയത്ത് കെ മുരളീധരൻ മാസ്‌ക് ധരിച്ചിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം പോയിരുന്ന കോൺഗ്രസ് നേതാക്കൾ താടിയിലാണ് മാസ്‌ക് ധരിച്ചിരുന്നത്.

മാത്രവുമല്ല സാമൂഹിക അകലം പാലിക്കാതെ ഒരേ സോഫയിൽ തിങ്ങിയിരുന്ന കുശലം പറയുകയും ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിന്റെ ചെങ്ങോട്ടുകാവിലുള്ള വീട്ടിലെത്തിയാണ് കെ മുരളീധരൻ എംപിയും കോൺഗ്രസ് പ്രവർത്തകരും ഗുരുവിനെ സന്ദർശിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് ഗുരുവിനെ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തതിന് ശേഷമാണ് എംപിയും സംഘവും തിരിച്ചുപോയത്. ഇത്രയും പ്രായം ചെന്നൊരാളെ ഈ സമയത്ത് തന്നെ ആദരിക്കേണ്ടിയിരുന്നുണ്ടോ എന്നാണ് വിമർശകർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP