Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുളകുപൊടിയിൽ കീടനാശിനി കലർന്നതായി കണ്ടെത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ; വ്യാപക പരിശോധനയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി നശിപ്പിച്ചത് ഒരേ ബാച്ച് നമ്പറിൽ ഇറങ്ങിയ മുളകുപൊടി പാക്കറ്റുകൾ; കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലും തെളിഞ്ഞത് മുളകുപൊടിയിലെ അമിത കീടനാശിനി സാന്നിധ്യം; ഈസ്റ്റേൺ മുളക്‌പൊടിക്ക് കണ്ണൂർ ജില്ലയിൽ നിരോധനം; ഈസ്റ്റേണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മറുനാടനോട്

മുളകുപൊടിയിൽ കീടനാശിനി കലർന്നതായി കണ്ടെത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ; വ്യാപക പരിശോധനയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി നശിപ്പിച്ചത് ഒരേ ബാച്ച് നമ്പറിൽ ഇറങ്ങിയ മുളകുപൊടി പാക്കറ്റുകൾ; കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലും തെളിഞ്ഞത് മുളകുപൊടിയിലെ അമിത കീടനാശിനി സാന്നിധ്യം; ഈസ്റ്റേൺ മുളക്‌പൊടിക്ക് കണ്ണൂർ ജില്ലയിൽ നിരോധനം; ഈസ്റ്റേണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മറുനാടനോട്

എം മനോജ് കുമാർ

കണ്ണൂർ: ഈസ്റ്റേണിന്റെ മുളക്‌പൊടിക്ക് കണ്ണൂർ ജില്ലയിൽ നിരോധനം. ഈസ്റ്റേണിന്റെ മുളക്‌പൊടിയിൽ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടർന്നാണ് ജില്ലയിൽ ഈസ്റ്റേണിന്റെ മുളക്‌പൊടി നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കിയത്. ഈസ്റ്റേൺ വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചിൽപ്പെട്ട 2019 സെപ്റ്റംബർ രണ്ടിന് നിർമ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കിയത്. കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഈസ്റ്റേണിന്റെ മുളക്‌പൊടി പാക്കറ്റുകൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് പിടിച്ചെടുത്ത സാമ്പിളുകൾ കോഴിക്കോട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കോഴിക്കോട് ലാബിൽ ടെസ്റ്റ് ചെയ്യാൻ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ടെസ്റ്റ് റിസൽട്ട് വന്നത്. കൂടിയ അളവിൽ കീടനാശിനിയുടെ സാന്നിധ്യമാണ് മുളകുപൊടിയിൽ തെളിഞ്ഞത്. ഇതോടെയാണ് ഈസ്റ്റേൺ മുളകുപൊടി കണ്ണൂർ ജില്ലയിൽ ജില്ലയിൽ നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയത്.

പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതോടെ കമ്പനിക്ക് എതിരെ നിയമനടപടികൾക്ക് തുടക്കമിടുമെന്നു കണ്ണൂരെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മറുനാടനോട് പറഞ്ഞു. കോഴിക്കോട് ലാബ് നൽകിയ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും നിയമനടപടികൾക്ക് തുടക്കമിടുമെന്നും അധികൃതർ പറഞ്ഞു. ഇതാദ്യമല്ല ഈസ്റ്റേണിന്റെ പാചക ഉത്പ്പന്നങ്ങൾ കീടനാശിനി കലർന്നതിന്റെ പേരിൽ അധികൃതർ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്. ഇതിനു മുൻപും ഇത്തരം ഒട്ടവനധി നടപടികൾ കമ്പനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളിൽ കിടനാശിനികൾ കലരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നിട്ടും ഈ ഉൽപ്പനങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമാണ്. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നതിന്നെതിരെ കർശന നിയമങ്ങളും നിലവിലുണ്ട്. എന്നിട്ടും മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കാൻ കമ്പനികൾ മത്സരിക്കുകയാണ് എന്ന് തന്നെയാണ് കണ്ണൂരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തെളിയിക്കുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മായം ഇല്ലെന്നു ആവർത്തിച്ച് കമ്പനി പറയുന്നുണ്ടെങ്കിലും ഈസ്റ്റേണിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് പലപ്പോഴും തെളിഞ്ഞിരുന്നു. വിഷം കലർത്തിയ കേസിൽ ഏറെ പഴി കേട്ടിട്ടും കൊള്ളലാഭം ഉണ്ടാക്കുന്നതിനായി മായം ചേർക്കൽ ഈസ്റ്റേൺ തുടരുകയാണ് എന്നാണ് കണ്ണൂർ സംഭവം തെളിയിക്കുന്നത്.

ഈസ്റ്റേണിന്റെ മുളകുപൊടിയിൽ മനുഷ്യശരീരത്തിനു മാരകരോഗമുണ്ടാക്കുന്ന വസ്തുക്കളുണ്ടെന്നു മുൻപ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കുകയോ കമ്പനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പകരം മായം ചേർക്കൽ തുടരുകയും ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്പ്പന്നങ്ങൾ പിടികൂടി നശിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. കാൻസർ ഉൾപ്പെടെയുള്ള മാരകമായ അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന സുഡാൻ ഡൈയുടെ അളവ് മുളകുപൊടിയിൽ ശ്രദ്ധയിൽപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെയാണ് സർക്കാർ അന്ന് വൻകിട കമ്പനിക്കാർക്കൊപ്പം നിന്നത്. 2011-ലാണ് ഇടുക്കിയിലെ ഈസ്റ്റേണിന്റെ കമ്പനിയിലെ പരിശോധനക്കിടെ സാമ്പിളായി എടുത്ത മുളകുപൊടി പാക്കറ്റിൽ മാരകമായ തോതിൽ സുഡാൻ ഡൈ അടങ്ങിരിക്കുന്നതായി കണ്ടെത്തിയത്.

ലാബിലെ പരിശോധനകൾക്ക് ശേഷമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ സ്‌ക്വാഡ് ഇത് മാരകവിഷമായ സുഡാൻ ഡൈ ആണെന്ന കാര്യം അന്നു സ്ഥിരീകരിച്ചത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ പാക്കറ്റിലാണ് വിഷത്തിന്റെ അളവ് കണ്ടത്. ഇത് അന്ന് ഈസ്റ്റേണിന്റെ ഗോഡൗണിന് സമീപം തന്നെ കൂട്ടിയിട്ടു കുഴിച്ചുമൂടിയതും മറുനാടൻ മലയാളി പുറംലോകത്തെത്തിച്ചു. എന്നാൽ നടപടികൾ അതിൽ മാത്രം ഒതുങ്ങുകയായിരുന്നു. എന്നാൽ പണം കൊടുത്ത് ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി കമ്പനി പ്രശ്നം ഒതുക്കി.

ഇതിനു പ്രധാന തെളിവാണ് 2012 ലെ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തൽ. ഇത്രയും മാരകമായ വിഷം നാട്ടുകാർക്ക് വിളമ്പിയിട്ടും എന്തുകൊണ്ടാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കാത്തതെന്നായിരുന്നു സിഎജിയുടെ പരാമർശം. ഇതുകൊണ്ടൊന്നും കാര്യമായ മാറ്റമൊന്നും സർക്കാർ വകുപ്പിന് ഉണ്ടായില്ല. സിഎജി പറഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല.

ഇപ്പോൾ മുളകുപൊടി പിടിച്ചത് വിരൽ ചൂണ്ടി കമ്പനിക്ക് എതിരെ നടപടിയെടുക്കുമോ എന്ന് മറുനാടൻ കണ്ണൂർ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരോട് ചോദിച്ചെങ്കിലും കമ്പനിക്ക് എതിരെ നടപടിക്ക് സാധ്യമല്ലെന്നാണ് അധികൃതർ മറുപടി നൽകിയത്. ഏത് ബാച്ച് നമ്പർ കറിപ്പൊടിയിലാണ് മായം കണ്ടത്. ആ ബാച്ച് നമ്പർ പിടിച്ചെടുത്ത് നശിപ്പിക്കുക. നിയമനടപടി സ്വീകരിക്കുക. നിരോധനം ഏർപ്പെടുത്തുക.

ഇത്തരം കാര്യങ്ങൾ ആണ് ചെയ്യാൻ കഴിയുക എന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചത്. ഇപ്പോഴും ഒന്നിലും കുലുങ്ങാതെ ഈസ്റ്റേണിന്റെ ഉത്പ്പന്നങ്ങളിൽ മായം കലരുക തന്നെയാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP