Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുൽഖറും പൃഥ്വിയും പോയത് കോട്ടയത്തെ മമ്മൂട്ടിയുടെ ബന്ധു വീട്ടിൽ; ലെബോർഗിനിക്കും പോർഷെയ്ക്കും ലോക്ഡൗണിലെ ക്ഷീണം മാറ്റാൻ മൂന്ന് കാറുകളിലെ യാത്ര; ബൈക്കിലെ വീഡിയോ ചിത്രീകരണവും സാധാരണ വേഗത്തിലെ ആഡംബര വാഹനങ്ങളുടെ യാത്രയ്ക്ക് തെളിവ്; സിസിടിവികളിലും അമിത വേഗമില്ല; ആറു കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് ഒൻപത് മിനിറ്റും; സൂപ്പർതാരങ്ങൾ റോഡ് നിയമങ്ങൾ ലംഘിച്ചിട്ടില്ല; ദുൽഖർ സൽമാനും പൃഥ്വി രാജും തെറ്റ് ചെയ്തില്ലെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണം

ദുൽഖറും പൃഥ്വിയും പോയത് കോട്ടയത്തെ മമ്മൂട്ടിയുടെ ബന്ധു വീട്ടിൽ; ലെബോർഗിനിക്കും പോർഷെയ്ക്കും ലോക്ഡൗണിലെ ക്ഷീണം മാറ്റാൻ മൂന്ന് കാറുകളിലെ യാത്ര; ബൈക്കിലെ വീഡിയോ ചിത്രീകരണവും സാധാരണ വേഗത്തിലെ ആഡംബര വാഹനങ്ങളുടെ യാത്രയ്ക്ക് തെളിവ്; സിസിടിവികളിലും അമിത വേഗമില്ല; ആറു കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് ഒൻപത് മിനിറ്റും; സൂപ്പർതാരങ്ങൾ റോഡ് നിയമങ്ങൾ ലംഘിച്ചിട്ടില്ല; ദുൽഖർ സൽമാനും പൃഥ്വി രാജും തെറ്റ് ചെയ്തില്ലെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണം

ആർ പീയൂഷ്

കോട്ടയം: ആഡംബര കാറുകളിൽ താരങ്ങൾ മത്സരയോട്ടം നടത്തിയതായി തെളിവുകളില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. പൃഥ്വിരാജിന്റെ ലെബോർഗിനിയും ദുൽഖർ സൽമാന്റെ പോർഷെയും എറണാകുളം കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് അധികൃതർ വ്യക്തമാക്കിയത്. റോഡിന് വശങ്ങളിലുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സാധാരണ വേഗത്തിൽ പോകുന്ന ദൃശ്യങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ താരങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല.

കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്തയെ തുടർന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ റോഡുകളിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചത്. പാലാ റോഡിലെ കൊട്ടാരമറ്റം, കുമ്മന്നൂർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ കാർ കടന്നു പോകുന്ന സമയം കണക്കാക്കിയാണ് വേഗപരിധി ലംഘിച്ചിട്ടില്ല എന്ന് അനുമാനിച്ചത്. കൊട്ടാരമറ്റത്ത് കാറുകൾ കടന്നു പോയപ്പോൾ സമയം വൈകുന്നേരം 6.05. അവിടെ നിന്നും കാറുകൾ കുമ്മന്നൂർ എത്തിയപ്പോൾ സമയം 6.14. കാറുകൾ 9 മിനിട്ടെടുത്താണ് 6 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള ദൂരം കടന്നു പോകാൻ 9 മിനിട്ടാണ് കാണിക്കുന്നത്. ഇങ്ങനെയാണ് കാറുകൾ വേഗ പരിധി ലംഘിച്ചിട്ടില്ലാ എന്ന് കണ്ടെത്തിയത്.

അതേ സമയം മാസങ്ങളായി കാറുകൾ നിരത്തിലിറക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഞായറാഴ്ച കാറുകളുമായി താരങ്ങൾ യാത്ര നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ദുൽഖർ സൽമാന്റെ കോട്ടയത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ദുൽഖർ കോട്ടയത്തേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ കാറുമായി മറ്റുള്ളവരും കൂടുകയായിരുന്നു. ആഡംബരക്കാറുകൾ ഏറെ നാൾ ഉപയോഗിക്കാതിരുന്നാൽ സാങ്കേതിക തകരാറുകൾ ഉണ്ടാകും. ലോക്ക്ഡൗണായതിനാൽ ദൂരയാത്ര പോകാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് കോട്ടയത്തേക്ക് മൂന്ന് കാറുകളും ഒന്നിച്ച് കൊണ്ടു പോയത്. അമിത വേഗതയിൽ ഒരിടത്തും വാഹനം ഓടിച്ചില്ല എന്ന് നടന്മാരുടെ ഭാഗത്ത് നിന്നും അറിയിച്ചു.

എന്നാൽ വേഗ പരിധി ലംഘിച്ചിട്ടില്ലാ എന്ന് പറഞ്ഞത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്ത സ്ഥലങ്ങളിൽ വേഗ പരിധി ലംഘിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോം ജെ തോമസ് പറഞ്ഞു. കണ്ടെത്തിയ ദൃശ്യങ്ങളിലും മൊബൈൽ ഫോൺ ദൃശ്യങ്ങളിലും കാറുകളുടെ വേഗത സാധാരണ നിലയിലാണെന്ന് മനസ്സിലാക്കാം. തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഉറപ്പായും നിയമ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇത്തരം വാഹനങ്ങളുടെത് ഒരു പ്രത്യേക തരം ശബ്ദമാണ്. ആക്സിലേറ്റർ കൊടുക്കുമ്പോൾ ഉയർന്ന ശബ്ദം കേൾക്കുമ്പോൾ അമിത വേഗതയാണെന്ന് ചിലപ്പോൾ തെറ്റിദ്ധരിച്ചാവാം ചിലർ ആരോപണമുന്നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 19 ന് വൈകുന്നേരമാണ് പാലാ-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ താരങ്ങൾ കാറുകളിൽ നിരത്തിലിറങ്ങിയത്. പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖർ സൽമാന്റെ പോർഷെയും ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദിന്റെ ലംബോർഗിനിയും മത്സരയോട്ടം നടത്തിയതായുള്ള ആരോപണം ഉയർന്നത്. നടനും ഡി.ജെ.യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം. ബൈക്ക് യാത്രക്കാരായ യുവാക്കൾ പതർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. താരങ്ങളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും ആണെന്നാണ് വീഡിയോ പകർത്തിയ യുവാക്കൾ പറയുന്നത്. മാധ്യമങ്ങലിൽ വാർത്ത വന്നതോടു കൂടിയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചത്.

താരങ്ങൾ കാർ യാത്ര നടത്തിയ റോഡിൽ സ്പീഡ് റഡാർ ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അമിത വേഗതയാണോ എന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. കാറുകൾ സഞ്ചരിച്ച എറണാകുളം- ഏറ്റുമാനൂർ പാതയിൽ ഒരിടത്തും സ്പീഡ് ക്യാമറകൾ ഇല്ല. കോട്ടയം ജില്ലയിൽ കോടിമാതാ, ചങ്ങനാശ്ശേരി, പാലാ റൂട്ടിൽ കിടങ്ങൂർ, വൈക്കത്തിന് പോകുന്ന വഴി വടയാർ എന്നിവിടങ്ങളിലാണ് നിലവിൽ സ്പീഡ് റഡാർ ക്യാമറകൾ ഉള്ളത്. കിടങ്ങൂരിലെയും വടയാറിലെയും ക്യാമറകൾ പ്രവർത്തനം നിലച്ചിട്ട് ഇതുവരെയും നന്നാക്കിയിട്ടില്ല. പാലാറോഡിൽ കിടങ്ങൂരിൽ സ്പീഡ് റഡാർ ക്യാമറയുണ്ടെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പ്രവർത്തന രഹിതമായതാണ്.

കെൽട്രോണിന് മോട്ടോർ വാഹനവകുപ്പ് അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെയും നന്നാക്കിയിട്ടില്ല. കുടിശ്ശിക തുക നിലനിൽക്കുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ താരങ്ങൾ നടത്തിയ മത്സരയോട്ടത്തിന് തെളിവുകൾ ഇല്ല. ജില്ലയിൽ ആകെ ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമേ ഉള്ളൂ. ഈ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കോട്ടയം ജില്ലയിൽ പുതുതായി ക്യാമറകൾ സ്ഥാപിക്കാൻ പ്രൊപ്പോസൽ നൽകിയിട്ട് യാതൊരു നടപടികളും ഉണ്ടായിട്ടുമില്ല. തുടർന്നാണ് റോഡിന് വശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP