Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിനിടയിലും ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും; യുഎഇയിൽ നടക്കുന്ന 13-ാം സീസണിലെ ഫൈനൽ നവംബർ എട്ടിനെന്നും റിപ്പോർട്ട്

കോവിഡിനിടയിലും ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും; യുഎഇയിൽ നടക്കുന്ന 13-ാം സീസണിലെ ഫൈനൽ നവംബർ എട്ടിനെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) സെപ്റ്റംബർ 19-ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബി.സി.സിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.എ.ഇ ആയിരിക്കും ഐ.പി.എൽ 13-ാം സീസണ് വേദിയാകുകയെന്നും നവംബർ എട്ടിനായിരിക്കും ഫൈനലെന്നുമാണ് വിവരം. 51 ദിവസമായാണ് മത്സരങ്ങൾ പൂർത്തിയാകുക. മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എൽ ഭരണ സമിതി യോഗം ചേരുന്നുണ്ട്.

ഐ.പി.എല്ലിന്റെ 13-ാം പതിപ്പ് കഴിഞ്ഞ മാർച്ചിൽ തുടങ്ങി മേയിൽ അവസാനിക്കേണ്ടതായിരുന്നു. ആ സമയത്ത് കോവിഡ് രോഗവ്യാപനം കാരണം രാജ്യം ലോക്ഡൗണിലായിരുന്നെങ്കിലും ടൂർണമെന്റ് ഉപേക്ഷിക്കാതിരുന്നത് ട്വന്റി 20 ലോകകപ്പ് മാറ്റിവച്ചാൽ ആ സമയം ഐ.പി.എല്ലിനുവേണ്ടി ഉപയോഗിക്കാം എന്നതുകൊണ്ടായിരുന്നു. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നീട്ടിവെക്കാൻ ഐ.സി.സി തീരുമാനിച്ചതോടെയാണ് ഐ.പി.എൽ നടക്കാനുള്ള സാധ്യതകൾ സജീവമായത്.

മത്സരത്തിന് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് ട്വന്റി 20 ലോകകപ്പ് മാറ്റിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഐ.സി.സി ബോർഡ് മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഈ വർഷം അവസാനം ഓസ്ട്രേലിയയിലായിരുന്നു ട്വന്റി-20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ മത്സരങ്ങൾ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന് ആതിഥേയരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെതന്നെ ഐ.സി.സിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഐ.സി.സി ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലും കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ഐ.സി.സി തീരുമാനം മാറ്റുകയായിരുന്നു. അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബർ മുതൽ ആരംഭിക്കും. നവംബർ 14-നാകും ഫൈനൽ. 2022-ലെ ട്വന്റി-20 ലോകകപ്പും ആ വർഷം നവംബറിൽ നടക്കും. നവംബർ 13-നാകും ഫൈനൽ. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ നവംബർ 26-നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP