Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടപാടുകാരിൽനിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം! റമീസിന്റെ മൊഴിയിലുള്ളത് വമ്പൻ സ്രാവായ പെൺകുരത്തെന്ന് സൂചന; നയതന്ത്ര കടത്തിലെ ഒറ്റുകാരിയും ഇതേ മാഡമെന്ന് സംശയിച്ച് സരിത്തും സന്ദീപും സ്വപ്‌നയും; താനറിയാതെ കോൺസുലേറ്റിന്റെ മറവിലെ കോടികളുടെ കടത്ത് പൊളിച്ചത് സ്വപ്‌ന താരമാകുന്നത് തടയാനോ? സിനിമയേയും അധോലോകത്തെയും ചേർത്തു നിർത്തുന്ന മാഡത്തെ കുറിച്ച് പൾസർ സുനി കഥയും; അടൂർ സ്വദേശിനിയായ സൂപ്പർ മാഡം സത്യമോ മിഥ്യയോ?

ഇടപാടുകാരിൽനിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം! റമീസിന്റെ മൊഴിയിലുള്ളത് വമ്പൻ സ്രാവായ പെൺകുരത്തെന്ന് സൂചന; നയതന്ത്ര കടത്തിലെ ഒറ്റുകാരിയും ഇതേ മാഡമെന്ന് സംശയിച്ച് സരിത്തും സന്ദീപും സ്വപ്‌നയും; താനറിയാതെ കോൺസുലേറ്റിന്റെ മറവിലെ കോടികളുടെ കടത്ത് പൊളിച്ചത് സ്വപ്‌ന താരമാകുന്നത് തടയാനോ? സിനിമയേയും അധോലോകത്തെയും ചേർത്തു നിർത്തുന്ന മാഡത്തെ കുറിച്ച് പൾസർ സുനി കഥയും; അടൂർ സ്വദേശിനിയായ സൂപ്പർ മാഡം സത്യമോ മിഥ്യയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത് അടൂരുകാരിയായ 'മാഡമോ'? അടൂർ സ്വദേശിയായ സൂപ്പർ മാഡത്തിന് വേണ്ടിയാണ് താൻ പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴി നൽകിയ സാഹചര്യത്തിലാണ് അന്വേഷണം. ഈ കടത്തിനെ നിയന്ത്രിച്ചിരുന്നത് പെൺ ബുദ്ധിയാണെന്നാണ് സൂചന. അതീവ രഹസ്യമായാണ് എൻഐഎ കേസ് അന്വേഷണം കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ ഈ വാർത്തയ്ക്ക് അവർ സ്ഥിരീകരണവും നൽകുന്നില്ല.

സ്വർണ്ണ കടത്തിൽ 'നാല് മാഡ'ങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. സ്വപ്ന സുരേഷിനു പുറമെ സിനിമാ നിർമ്മാതാവ്, ദുബായിൽ സലൂൺ നടത്തുന്ന സെറീന, എന്നിവർ കള്ളക്കടത്തുമായി വ്യത്യസ്ഥ രീതിയിൽ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സെറീനയ്‌ക്കൊപ്പം കള്ളക്കടത്തിൽ പിടിയിലായ അഭിഭാഷകന്റെ ഭാര്യയും മാഡമെന്നാണ് അറിയപ്പെടുന്നത്. ഇതിനും മുകളിൽ ഒരു പെൺകരുത്തുണ്ടെന്നാണ് സൂചന. ഈ വിലയിരുത്തലാണ് റമീസിന്റെ മൊഴിയിലുള്ളത്.

ഇടപാടുകാരിൽനിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്. പിടിക്കപ്പെട്ട സ്വർണ്ണക്കടത്ത് ഒറ്റിയത് 'മാഡം' ആണെന്ന വിശ്വാസത്തിലാണ് സരിത്തും സംഘവും. സ്വപ്‌നാ സുരേഷ് തനിക്ക് വെല്ലുവിളിയാണെന്ന് ഈ മാഡം സംശയിച്ചിരുന്നു. യുഎഇ കോൺസിലേറ്റിന്റെ സഹായത്തോടെ ഫൈസൽ ഫരീദുമായി നേരിട്ട് ഇടപാടു നടത്തുന്നത് 'മാഡം' ഇഷ്ടപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പിന്തുണ ഉപയോഗിച്ച് സ്വപ്ന സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുന്നുവെന്നതും നിർണ്ണായകമായി. ഈ സാഹചര്യത്തിലാണ് നയതന്ത്ര പാഴ്‌സലിൽ സ്വർണം ഉണ്ടെന്ന നിർണ്ണായക വിവരം കസ്റ്റംസും മുഖവിലയ്‌ക്കെടുത്തത്.

സിനിമാ മേഖലയും അധോലാകവുമായി ഇണക്കുന്ന കണ്ണിയും മാഡം ആണ്. നടൻ ദിലീപ് ഉൾപ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിലും ചർച്ചയായത് ഇതേ മാഡമാണെന്ന സൂചനയുണ്ട്. മാഡം പറഞ്ഞിട്ടാണ് താൻ ഇതെല്ലാം ചെയ്തതെന്ന് ഒന്നാംപ്രതി പൾസർ സുനി അന്വേഷണസംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കാറിനുള്ളിൽ വെച്ച് പ്രതി ഫോണിൽ മാഡം എന്ന് വിളിച്ച് ആരോടോ സംസാരിച്ചതായി ഇരയും മൊഴി നൽകി. എന്നാൽ മാഡം ആരാണെന്ന് ആരും അന്വേഷിച്ചില്ല.

വയനലിസ്റ്റ് ബാലാഭാസക്കറിന്റെ മരണത്തിനു പിന്നിലും സ്വർണ്ണക്കടത്ത് സംഘം എന്ന സംശയം ഉയർന്നിരുന്നു.ബാലാഭാസക്കറിന്റെ കാർ അപകടത്തിൽ പെട്ടതിന് ദൃക്‌സാക്ഷിയായിരുന്ന കലാഭവൻ സോബി ജോർജ്ജ് , സംഭവസ്ഥലത്ത് ഒരു സ്ത്രീയുണ്ടായിരുന്നതായി പൊലീസിനോടു പറഞ്ഞിരുന്നു. അതിന്റെ പേരിൽ തനിക്കെതിരെ വധ ഭീഷണി വന്നിരുന്നതായും മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് റമീസ് മൂന്നു തവണ വന്നു കണ്ടിരുന്നതായും സോബി വ്യക്തമാക്കിയിട്ടുണ്ട്. ഇതും ഏറെ നിർണ്ണായകമാണ്.

സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എൻഐഎ പറയുന്നു. സ്വർണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ പറയുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലോക്ഡൗൺ സമയത്തെ രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം മുന്നോട്ടുവെച്ചത് ഇയാളാണെന്നും സന്ദീപ് വെളിപ്പെടുത്തി. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ റമീസ് മാഡത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിർണ്ണായകമാണ്.

ആറ് മൊബൈൽ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്ന സുരേഷിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതിൽ രണ്ട് മൊബൈൽ ഫോണുകൾ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇതിൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചു. സ്വർണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതു മുതൽ ഇവർ പിടിയിലാകുന്നതിന് മുമ്പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സ്വപ്ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്തിന്റെ സാമ്പത്തികവശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് കെ.ടി, റമീസും അതോടൊപ്പം മുവാറ്റുപുഴ സ്വദേശികളായ ജലാൽ അടക്കമുള്ളവരുമാണ്. കള്ളക്കടത്തിലൂടെ ഇവർ സമ്പാദിച്ച തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റമീസാണ് ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ ദുബായ് പൊലീസിന്റെ പിടിയിലുള്ള തൃശൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദും സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമാണ്. ഇയാളെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കസ്റ്രംസ് പിടിയിലായ റമീസിനെ ചോദ്യം ചെയ്തതോടെ എല്ലാത്തിന്റേയും നിയന്ത്രണം തനിക്കായിരുന്നെന്ന വിവരം ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. സ്വർണം കടത്തുന്നത് മുതൽ അത് വിൽക്കുന്നതു വരെയുള്ള എല്ലാകാര്യങ്ങളും തനിക്ക് അറിയാമെന്ന് റമീസ് കസ്റ്റംസിനോട് പറഞ്ഞു. എൻ.ഐ.എ കേസിൽ ഇയാളെക്കൂടി ഉൾപ്പെടുത്തും.

ലോക്ക് ഡൗൺ മുതലാക്കി നയതന്ത്ര ചാനൽ വഴി പരമാവധി സ്വർണം കടത്താൻ കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവരോട് നിർദ്ദേശിച്ചത് റമീസാണ്. ദുബായിൽനിന്ന് സ്വർണം അയയ്ക്കുന്നതിനുള്ള ചുമതല ഏൽപിച്ചിരുന്നത് ഫൈസൽ ഫരീദിനെയാണ്. നയതന്ത്രചാനലിലൂടെ സ്വർണം പുറത്തെത്തിക്കേണ്ട ബാദ്ധ്യത സരിത്തിനും സ്വപ്നയ്ക്കുമായിരുന്നു. കടത്തിയ സ്വർണം സുരക്ഷിതമായി തനിക്ക് കൈമാറാൻ റമീസ് ചുമതലപ്പെടുത്തിയത് സന്ദീപ് നായരെയാണ്. മുമ്പ് നിരവധി തവണ റമീസും സന്ദീപും ചേർന്ന് നയതന്ത്രചാനലിലൂടെയല്ലാതെ ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP