Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ ഗർഭിണിയാകുമോ? തന്റെ ആദ്യ കുഞ്ഞ് അങ്ങനെ ഉണ്ടായതെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്; സ്നേഹത്തോടെ കാമുകി-കാമുകന്മാർ പരസ്പരം ഇടപെട്ടാലും ഗർഭം ധരിക്കുമെന്ന് വിദഗ്ദരും

ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ ഗർഭിണിയാകുമോ? തന്റെ ആദ്യ കുഞ്ഞ് അങ്ങനെ ഉണ്ടായതെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്; സ്നേഹത്തോടെ കാമുകി-കാമുകന്മാർ പരസ്പരം ഇടപെട്ടാലും ഗർഭം ധരിക്കുമെന്ന് വിദഗ്ദരും

മറുനാടൻ മലയാളി ബ്യൂറോ

ർഭം ധരിക്കുവാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. അത് ശരിവയ്ക്കുന്നത് മെഡിക്കൽ രംഗത്തെ വിദഗ്ദരും. തലമുറകളായി കൈമാറിവന്ന മറ്റൊരു അറിവുകൂടി തെറ്റാണെന്ന് തെളിയുകയാണോ? 19 വയസ്സുള്ളപ്പോഴാണ് ഈ യുവതി ആദ്യമായി ഗർഭം ധരിക്കുന്നത്. അന്ന് താൻ തന്റെ പുരുഷ സുഹൃത്തുമായി ഏറെ അടുപ്പത്തിൽ ആയിരുന്നെങ്കിലും ഒരിക്കലും ശാരീരിക ബന്ധം പുലർത്തിയിരുന്നില്ല എന്നാണ് യുവതി അവകാശപ്പെടുന്നത്.

മസാച്ചുസെറ്റ്സിൽ നിന്നുള്ള 26 കാരിയായ സമന്ത ലിൻ ഇസബേൽ ആണ് കന്യകയായിത്തന്നെ ഗർഭം ധരിച്ചു എന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. പ്രണയത്തിന്റെ മൂർദ്ധന്യതയിൽ താനും തന്റെ പുരുഷ സുഹൃത്ത് അലക്സം പരസ്പരം ലൈംഗികാവയവങ്ങളിൽ സ്പർശിക്കാറുണ്ടായിരുന്നു എന്ന് അവർ പറയുന്നു. പക്ഷെ അന്നൊന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. ഇപ്പോൾ രണ്ടു കുട്ടികളുടെ മാതാവായ സമന്ത ടിക്ടോക്കിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

1.4 ദശലക്ഷം ആളുകൾ കണ്ട വിഡീയോയിൽ അവർ പറയുന്നത് പെട്ടെന്ന് ഒരു മാസം ആർത്തവം വൈകിയപ്പോൾ ഗർഭിണി ആയിട്ടുണ്ടാകും എന്ന് ഭയന്നു എന്നാണ്. പരിശോധനക്ക് പോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും, തങ്ങൾ തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലല്ലോപിന്നെങ്ങനെ ഗർഭിണിയാകും എന്നായിരുന്നു അലക്സ് ചോദിച്ചത്. എന്നാൽ, ലൈംഗികബന്ധത്തിന് മുന്നോടിയായുള്ള കേളികളാൽ ഗർഭം ധരിക്കാം എന്ന് എവിടെയോ വായിച്ചത് ഓർമ്മയുള്ള സമന്ത, പരിശോധനക്കായി നിർബന്ധം പിടിക്കുകയായിരുന്നു. ഒന്നല്ല, ആറ് തവണയാണ് അവർ പരിശോധന നടത്തിയത്. ആറിലും അവർ ഗർഭിണിയാണെന്ന് തെളിഞ്ഞു.

നാഷണൽ ഹെൽത്ത് സർവ്വീസി (എൻ എച്ച് എസ്) ലെ വിദഗ്ദരുടെ അഭിപ്രായപ്രകാരം, പുരുഷ ബീജം യോനിയിൽ പ്രവേശിച്ച് സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ചാൽ ഗർഭധാരണം നടക്കും. വിരളമായിട്ടാണെങ്കിലും, ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ ഗർഭധാരണത്തിനുള്ള സാധ്യതകളുണ്ട്. ഒരു സ്ത്രീയോ അവരുടെ പങ്കാളിയോ കൈയിൽ ശുക്ലവുമായി യോനിയിൽ സ്പർശിച്ചാൽ, അതിലെ ബീജം അകത്ത് പ്രവേശിച്ച് അണ്ഡവുമായി സംയോജിക്കാൻ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ത്രീയുടെ യോനിയുടെ സമീപത്ത് ശുക്ലം പതിച്ചാലോ, അല്ലെങ്കിൽ ഉദ്ധരിച്ച ലിംഗം യോനിയുടെ സമീപത്ത് സ്പർശിച്ചാലോ ഇത്തരത്തിൽ ബീജം സ്ത്രീ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

കന്യകാത്വം നഷ്ടപ്പെടാതെ തന്നെ അത്രയും ചെറുപ്രായത്തിൽ ഗർഭിണിയാകുന്നത് തന്നെ ഭയപ്പെടുത്തി എന്നാണ് സമന്ത പറയുന്നത്. ഇനിയുള്ള ജീവിതകാലം മുഴുവൻ കന്യാമേരി എന്ന വിളി കേൾക്കേണ്ടി വരുമെന്നായിരുന്നു ഭയം എന്നവർ പറയുന്നു. മറ്റൊരു വീഡിയോയിൽ അവർ പറയുന്നത് ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചു എന്നാണ്. എന്നാൽ തന്റെ പുരുഷ സുഹൃത്തായ അലക്സ് അതിന് സമ്മതിച്ചില്ല എന്നും അവർ പറയുന്നു.

ഇപ്പോഴും അലക്സും സമന്തയും ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യത്തെ കുട്ടിക്ക് പുറമേ മറ്റൊരു കുട്ടികൂടിയുണ്ട് ഇവർക്ക്. ഈ കുട്ടി ജനിച്ചത് ശരിയായ ലൈംഗികബന്ധത്തിൽ കൂടിയാണെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP