Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 കാരൻ തൂങ്ങി മരിച്ച നിലയിൽ; കൊണ്ടോട്ടിയിലെ വീട്ടിൽ നിന്ന് കാണാതായ കുട്ടിയെ കോഴിക്കോടുനിന്നും കണ്ടെത്തിയത് കഴിഞ്ഞ ചൊവ്വാഴ്‌ച്ച; പൊലീസും സി.ഡബ്ല്യൂ.സിയും ചേർന്ന് കുട്ടിയെ കോവിഡ് നിരീക്ഷണത്തിനായി മാറ്റിയത് തവനൂർ ചിൽഡ്രൻസ് ഹോമിലേക്ക്; കുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന് ആരോപണം

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 കാരൻ തൂങ്ങി മരിച്ച നിലയിൽ; കൊണ്ടോട്ടിയിലെ വീട്ടിൽ നിന്ന് കാണാതായ കുട്ടിയെ കോഴിക്കോടുനിന്നും കണ്ടെത്തിയത് കഴിഞ്ഞ ചൊവ്വാഴ്‌ച്ച; പൊലീസും സി.ഡബ്ല്യൂ.സിയും ചേർന്ന് കുട്ടിയെ കോവിഡ് നിരീക്ഷണത്തിനായി മാറ്റിയത് തവനൂർ ചിൽഡ്രൻസ് ഹോമിലേക്ക്; കുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന് ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നു കാണാതായ 14കാരനെ പൊലീസ് കോഴിക്കോടുനിന്നും കണ്ടെത്തിയത് കഴിഞ്ഞ ചൊവ്വാഴ്‌ച്ച. തുടർന്നു പൊലീസും സി.ഡബ്ല്യൂ.സിയും ചേർന്ന് കുട്ടിയെ കോവിഡ് നിരീക്ഷണത്തിനായി മാറ്റിയത് തവനൂർ ചിൽഡ്രൻസ് ഹോമിലേക്ക്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 കാരനെ ഇന്നു കണ്ടത് തൂങ്ങി മരിച്ച നിലയിൽ. തവനൂർ ചിൽഡ്രൻസ് ഹോമിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 കാരനെയാണ് ഇന്നുരാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം കൊണ്ടോട്ടിയിലെ ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെട്ടിക്കാവ് കളരിയിൽ സ്വദേശിയായ മുഹമ്മദ് ജാസിൽ (14) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുന്നെ കാണാതായ ജാസിലിനെ കോഴിക്കോട് നിന്നും കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് പൊലീസ് കണ്ടെത്തി കോവിഡ് നിരീക്ഷണത്തിനായി തവനൂർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്. തുടർന്ന് ഇന്നു രാവിലെയാണ് ചിൽഡ്രൻസ്ഹോം ജീവനക്കാരൻ നിരീക്ഷണ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ക്വാറന്റെയ്നിൽ കഴിയാൻ മറ്റു സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14കാരനെ തവനൂർ ചിൽഡ്രൻസ് ഹോമിലെത്തിച്ചത്. എന്നാൽ കുട്ടിയെ ഇവിടേ എത്തിക്കുമ്പോൾ ചെയ്യേണ്ട ആവശ്യമായ സംരക്ഷണം നൽകാത്തതാണ് മരണത്തിനിടയാക്കിയതെന്ന ആരോപണം ഉയർന്നുവരുന്നുണ്ട്. കുട്ടിയുടെ മനസികാവസ്ഥ മനസ്സലാക്കാത്തതുകൊണ്ടാകാം ഇത്തരത്തിൽ ദുരന്തം സംഭവിക്കാൻ ഇടയാക്കിയതെന്നും ആവശ്യമായ കൗൺസിലിംഗും കുട്ടിയുടെ താൽപര്യവും ചോദിച്ചറിഞ്ഞു പ്രവർത്തിച്ചിട്ടുണ്ടോയെന്നതു പരിശോധിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. പൊലീസ് കോഴിക്കോട് നിന്നും കണ്ടെത്തി വീട്ടിലയക്കാതെ തവനൂർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചതായിരുന്നു.

അതേ സമയം മലപ്പുറം ജില്ലയിൽ ഇന്ന് 89 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 14 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 40 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ദുബായിൽ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്നലെ 30 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂർ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരൻ, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരൻ, 23 വയസുകാരൻ, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60), ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തൽമണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തൽമണ്ണ സ്വദേശിയായ 10 വയസുകാരൻ, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗൺസിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂർ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂർ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂർ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂർ പുറത്തൂരിലെ 38 വയസുകാരി, 42 വയസുകാരൻ, ഇയാളുമായി ബന്ധമുണ്ടായ തിരൂർ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരൻ, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരൻ, 33 വയസുകാരൻ, നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോൾ പമ്പിലെ ജീവനക്കാരൻ (34) എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂർ സ്വദേശിയായ ആറ് വയസുകാരൻ, പുളിക്കൽ സ്വദേശി (35), താനൂർ സ്വദേശി (28), കൊണ്ടോട്ടി മാർക്കറ്റിൽ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാർക്കറ്റിൽ മത്സ്യ കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗൺസിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മത്സ്യ വിൽപ്പന നടത്തുന്ന പെരുവള്ളൂർ സ്വദേശി (40), മൂന്നിയൂർ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ ഐസ് വിൽപ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ (27), ചന്തക്കുന്ന്, ചോക്കാട് മാർക്കറ്റുകളിൽ മത്സ്യ വിൽപ്പന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്‌സി ഡ്രൈവറായ പുലാമന്തോൾ സ്വദേശി (37) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP