Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ബാബ്രി മസ്ജിദ് തകർത്തില്ലായിരുന്നെങ്കിൽ രാമക്ഷേത്രത്തിന് അനുകൂലമായി കോടതി വിധി വരില്ലായിരുന്നു; അതിനാൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ബാബ്രി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ എല്ലാവരേയും വിളിച്ച് ആദരിക്കണം': വിവാദ പ്രസ്താവനയുമായി ഹിന്ദുധർമ്മസേന പ്രസിഡണ്ട് സന്തോഷ് ദുബെ

'ബാബ്രി മസ്ജിദ് തകർത്തില്ലായിരുന്നെങ്കിൽ രാമക്ഷേത്രത്തിന് അനുകൂലമായി കോടതി വിധി വരില്ലായിരുന്നു; അതിനാൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ബാബ്രി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ എല്ലാവരേയും വിളിച്ച് ആദരിക്കണം': വിവാദ പ്രസ്താവനയുമായി ഹിന്ദുധർമ്മസേന പ്രസിഡണ്ട് സന്തോഷ് ദുബെ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ബാബ്രി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ എല്ലാവരേയും വിളിക്കണമെന്ന് ഹിന്ദുധർമ്മ സേന. ഭൂമിപൂജാ ചടങ്ങിൽ കേസിൽ പ്രതികളായ എല്ലാവരേയും ആദരിക്കണമെന്ന് കേസിലെ പ്രധാനപ്രതികളിലൊരാളും ഹിന്ദുധർമ്മസേന പ്രസിഡണ്ടുമായ സന്തോഷ് ദുബെ പറഞ്ഞു.ഇതിനായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.ഓഗസ്റ്റ് 5 നാണ് അയോധ്യയിൽ ഭൂമിപൂജയും കല്ലിടൽ കർമ്മവും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

'ബാബ്രി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ 32 കർസേവകരേയും അവരുടെ കുടുംബങ്ങളേയും ചടങ്ങിൽ പങ്കെടുപ്പിക്കാനാകുമെന്ന് ട്രസ്റ്റ് ഉറപ്പിക്കേണ്ടതുണ്ട്. രാമക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയവരെ ആദരിക്കുകയും വേണം', സന്തോഷ് ദുബെ പറഞ്ഞു.ബാബ്രി മസ്ജിദ് തകർത്തില്ലായിരുന്നെങ്കിൽ രാമക്ഷേത്രത്തിനനുകൂലമായി കോടതി വിധി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകർത്ത കർസേവകരില്ലാതെ രാമജന്മഭൂമി പൂജ പൂർണ്ണമാകില്ലെന്നും ദുബെ പറഞ്ഞു.

1992 ഡിസംബർ ആറിനാണ് ബാബ്രി മസ്ജിദ് ഹിന്ദുത്വവാദികൾ തകർക്കുന്നത്. ബിജെപി നേതാക്കളായ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയുമായിരുന്നു ബാബ്രി മസ്ജിദ് തകർക്കുന്നതിലെ ആസൂത്രകർ.അതിനിടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതോടെ ഇന്ത്യയിൽ കോവിഡ് അവസാനിക്കുമെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വർ ശർമ്മ പറഞ്ഞതും വിവാദമായി .'മനുഷ്യരുടെ ക്ഷേമത്തിനായി രാക്ഷസന്മാരെ കൊന്നൊടുക്കുന്നതിന് അന്ന് ഭഗവാൻ ശ്രീരാമൻ പുനരവതരിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണം തുടങ്ങുന്നതോടെ കോവിഡ് മഹാമാരിയുടെ അന്ത്യത്തിനും തുടക്കമാകും' -ശർമ പറഞ്ഞു.

ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ കോവിഡ് വ്യാപനത്തിന്റെ കഷ്ടതകൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'നമ്മൾ സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ ഭഗവാന്മാരെ ഓർമിക്കുക കൂടി ചെയ്യുകയാണ്'- ശർമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP