Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുദേവ വിഗ്രഹം സ്ഥാപിച്ചത് മൂന്നു വർഷം മുൻപ്; പൊതുസ്ഥലം കയ്യേറി എന്ന പേരിൽ പരാതി നൽകിയത് സിപിഎമ്മുകാർ; പ്രതിഷ്ഠ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവികൊള്ളാതെ മറുവിഭാഗവും; റവന്യൂ സംഘവും പൊലീസും എത്തി ആരാധനാലയം പൊളിച്ച് നീക്കിയത് ഇന്നു രാവിലെ; വർക്കല ചാവടിമുക്കിലെ നിത്യാരാധനയുള്ള വിഗ്രഹം നീക്കിയതിൽ കടുത്ത ജനരോഷം; സ്ഥലത്ത് സംഘർഷാവസ്ഥ

ഗുരുദേവ വിഗ്രഹം സ്ഥാപിച്ചത് മൂന്നു വർഷം മുൻപ്; പൊതുസ്ഥലം കയ്യേറി എന്ന പേരിൽ പരാതി നൽകിയത് സിപിഎമ്മുകാർ;  പ്രതിഷ്ഠ   മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവികൊള്ളാതെ മറുവിഭാഗവും; റവന്യൂ സംഘവും പൊലീസും എത്തി ആരാധനാലയം പൊളിച്ച് നീക്കിയത് ഇന്നു രാവിലെ; വർക്കല ചാവടിമുക്കിലെ നിത്യാരാധനയുള്ള വിഗ്രഹം നീക്കിയതിൽ കടുത്ത ജനരോഷം; സ്ഥലത്ത് സംഘർഷാവസ്ഥ

എം മനോജ് കുമാർ

വർക്കല: വർക്കല ചാവടിമുക്കിലെ ശ്രീനാരായണ ഗുരുദേവവിഗ്രഹം നീക്കം ചെയ്തത് വിവാദമാകുന്നു. മൂന്നു വർഷത്തിലേറെ പഴക്കമുള്ള ഗുരുദേവ വിഗ്രഹമാണ് റവന്യൂവിഭാഗം പൊലീസ് സഹായത്തോടെ നീക്കം ചെയ്തത്. ഇന്നു രാവിലെയാണ് റവന്യൂസംഘം പൊലീസ് സഹായത്തോടെ ചാവടിമുക്ക് എത്തി ഗുരുദേവ വിഗ്രഹം നീക്കം ചെയ്തത്. ജെസിബി അടക്കമുള്ള വാഹനങ്ങൾ എത്തിച്ചാണ് ആരാധനാലയം മൂടടക്കം പിഴുതു മാറ്റിയത്. വർക്കല കോടതി വളപ്പിലേക്കാണ് വിഗ്രഹം മാറ്റിയത് എന്ന് സൂചനയുണ്ട്.

പൊതുസ്ഥലത്ത് ഗുരുദേവവിഗ്രഹം സ്ഥാപിച്ചതിന്റെ പേരിൽ പരാതി വന്നിരുന്നു. ഇതിന്റെ പേരിൽ റവന്യൂ സംഘം ഇത് സ്ഥാപിച്ചവരെ വിളിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. പൊതുസ്ഥലത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് റവന്യൂ വിഭാഗം നിർദ്ദേശിച്ചത്. പക്ഷെ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ വിഗ്രഹം അവിടെ തന്നെ തുടരുകയായിരുന്നു. സിപിഎമ്മും അവിടെ വിഗ്രഹം തുടരുന്നതിന് എതിരായിരുന്നുവെന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. അതുകൊണ്ടാണ് റവന്യൂ തലത്തിൽ അടിയന്തിര നടപടി കൈക്കൊണ്ടത് എന്നാണ് ഉയരുന്ന ആക്ഷേപം. രാവിലെയും വൈകീട്ടും വിളക്കുവെച്ച് ആരാധന നടത്തുന്ന വിഗ്രഹമാണ് പൊളിച്ച് നീക്കിയത്.

ഗുരുദേവ പ്രതിഷ്ടയെ ചൊല്ലി ഒന്ന് രണ്ടു വർഷമായി തർക്കം നടക്കുകയാണ് എന്നാണ് ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക് വാർഡ് മെമ്പർ രജനി പ്രേംജി മറുനാടനോട് പറഞ്ഞത്. ബംഗ്ലാവുമുക്ക് എന്ന സ്ഥലത്താണ് പ്രതിഷ്ഠയുള്ളത്. പൊതുസ്ഥലത്താണ് സ്ഥാപിച്ചത്. പ്രതിഷ്ഠ വന്നപ്പോൾ ആഘോഷ സമയങ്ങളിൽ നല്ല രീതിയിൽ ആളുകൾ സഹായിക്കുന്നുണ്ട്. ഇതിൽ സിപിഎമ്മിലെ ചിലർക്ക് അതൃപ്തിയുണ്ട്. പാർട്ടി തലത്തിലല്ല സിപിഎം നീങ്ങിയത്. വ്യക്തിപരമായാണ് പരാതിയുമായി പോയത്. ഇന്നു പൊളിക്കും നാളെ പൊളിക്കും എന്ന രീതിയിൽ ചിലർ ഭീഷണി മുഴക്കിയിരുന്നു. ജനങ്ങൾക്ക് താത്പര്യമുണ്ടായിരുന്ന അവർ ആരാധന നടത്തുകയും ചെയ്തിരുന്ന വിഗ്രഹമാണത്. . അതുകൊണ്ട് തന്നെ വിഗ്രഹം പൊളിച്ച് നീക്കിയതിൽ കടുത്ത രോഷം സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. റവന്യൂ വിഭാഗവും പൊലീസും ചേർന്ന് വിഗ്രഹം പിഴുതെടുത്തുകൊണ്ട് പോയി. ഞാൻ അറിഞ്ഞു സ്ഥലത്ത് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്-രജനി പ്രേംജി പറയുന്നു.

പ്രതിമ നീക്കിയതുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നാണ് അയിരൂർ പൊലീസ് മറുനാടനോട് പറഞ്ഞത്. റവന്യൂ വകുപ്പ് ആണ് പ്രതിമ നീക്കം ചെയ്തത്. റോഡ് പുറമ്പോക്ക് കയ്യേറി പ്രതിമ സ്ഥാപിച്ചു എന്നാണ് റവന്യൂ വകുപ്പിന് ലഭിച്ചിരിക്കുന്ന പരാതി. നാട്ടുകാരിൽ ഒരു വിഭാഗമാണ് പരാതി നൽകിയത്. പരാതി പ്രകാരം പ്രതിമ നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രതിമ നീക്കം ചെയ്തില്ല. ഇതിനെ തുടർന്ന് സ്വന്തം നടപടിയുമായി റവന്യൂ സംഘം നീങ്ങുകയായിരുന്നു. റവന്യൂ നടപടി എന്ന നിലയിലാണ് പ്രതിമ അവർ നീക്കം ചെയ്തത്. രണ്ടു വർഷമായി തർക്കം നിലനിൽക്കുന്നുണ്ട്. തഹസിൽദാർ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. പൊലീസ് റവന്യൂസംഘത്തിനു സംരക്ഷണം നൽകുകയാണ് ചെയ്തത്-പൊലീസ് പറയുന്നു. വിശ്വാസസമൂഹത്തിന്റെ മനസ്സിൽ സംഭവം വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP