Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം നാളും കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മേലേ; വ്യാഴാഴ്ച 1078 പോസിറ്റീവ് കേസുകൾ; അഞ്ച് മരണം കൂടി; 798 പേർക്ക് സമ്പർക്കത്തിലൂടെ; 65 പേരുടെ ഉറവിടം വ്യക്തമല്ല; 104 പേർ വിദേശത്തുനിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും; രോഗം ഭേദമായത് 432 പേർക്ക്; തലസ്ഥാന ജില്ലയിൽ 222 പേർക്ക് രോഗം; 100 പേർക്കും സമ്പർക്കത്തിലൂടെ; ഹോട്ട്‌സ്‌പോട്ടുകൾ 428; വരും ആഴ്ചകൾ നിർണായകമെന്നും അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം നാളും കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മേലേ; വ്യാഴാഴ്ച 1078 പോസിറ്റീവ് കേസുകൾ; അഞ്ച് മരണം കൂടി; 798 പേർക്ക് സമ്പർക്കത്തിലൂടെ; 65 പേരുടെ ഉറവിടം വ്യക്തമല്ല; 104 പേർ വിദേശത്തുനിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും; രോഗം ഭേദമായത് 432 പേർക്ക്; തലസ്ഥാന ജില്ലയിൽ 222 പേർക്ക് രോഗം; 100 പേർക്കും സമ്പർക്കത്തിലൂടെ; ഹോട്ട്‌സ്‌പോട്ടുകൾ 428; വരും ആഴ്ചകൾ നിർണായകമെന്നും അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 106 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 100 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 89 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 82 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 80 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 51 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 47 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂർ ജില്ലയിലെ സദാനന്ദൻ (60), എന്നീ വ്യക്തികളുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു.

കൂടാതെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രൻ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞൻപിള്ള (79) എന്നീ വ്യക്തികളും മരണമടഞ്ഞു. ഇവരെ കോവിഡ് 19 മരണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇതോടെ മരണം 50 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 65 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 206 പേർക്കും, കൊല്ലം ജില്ലയിലെ 103 പേർക്കും, എറണാകുളം ജില്ലയിലെ 98 പേർക്കും, കോഴിക്കോട് ജില്ലയിലെ 56 പേർക്കും, കോട്ടയം ജില്ലയിലെ 52 പേർക്കും, ഇടുക്കി ജില്ലയിലെ 49 പേർക്കും, ആലപ്പുഴ ജില്ലയിലെ 46 പേർക്കും, കാസർഗോഡ് ജില്ലയിലെ 41 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിലെ 40 പേർക്ക് വീതവും, മലപ്പുറം ജില്ലയിലെ 29 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കണ്ണൂർ ജില്ലയിലെ 12 പേർക്കും, വയനാട് ജില്ലയിലെ 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാന്മാർക്കും, തൃശൂർ ജില്ലയിലെ 12 ഫയർഫോഴ്സ് ജീവനക്കാർക്കും, 9 കെ.എസ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയിൽ 31 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6596 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,117 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,48,763 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9354 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1070 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,12,266 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9159 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,07,066 സാമ്പിളുകൾ ശേഖരിച്ചതിൽ 1,02,687 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ (കണ്ടൈന്മെന്റ് സോൺ 3), തിരുവള്ളൂർ (5, 6, 10), താമരശേരി (9), മുക്കം (29, 30), തൃശൂർ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂർ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പുണ്ണിത്തുറ (5), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്പടാജെ (6, 7, 9), കണ്ണൂർ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാർഡുകളും), നിലമേൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂർ (3, 12, 13, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോർക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂർ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 428 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP