Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയെ നേരിടാൻ വേണ്ടത് ആ​ഗോള കാഴ്‌ച്ചപ്പാട്; പ്രധാനമന്ത്രിക്ക് ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പക്കുന്നതിലും; നമുക്ക് ദീർഘവീക്ഷണം ഇല്ലെന്നും രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി

ചൈനയെ നേരിടാൻ വേണ്ടത് ആ​ഗോള കാഴ്‌ച്ചപ്പാട്; പ്രധാനമന്ത്രിക്ക് ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പക്കുന്നതിലും; നമുക്ക് ദീർഘവീക്ഷണം ഇല്ലെന്നും രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനീസ് അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയെ നേരിടാൻ വേണ്ടത് ആ​ഗോള കാഴ്‌ച്ചപ്പാടാണെന്നും എന്നാൽ മോദിക്ക് സ്വന്തം പ്രതിച്ഛായ വർധിപ്പക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും രാഹുൽ ​ഗാന്ധി ആരോപിക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിക്കു രാജ്യത്തെപ്പറ്റി കൃത്യമായൊരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ചൈനീസ് സൈനികർ ലഡാക്കിൽ നിന്നും ഇനിയും പിന്മാറുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് രാഹുൽ ​ഗാന്ധി വീണ്ടും മോദിക്കെതിരെ വിമർശനം ഉയർത്തുന്നത്.

പ്രധാനമന്ത്രി എതിർപക്ഷത്തുള്ള ആളാണെന്നറിയാം. ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടില്ല അതുകൊണ്ടാണ് ഇന്ന് ചൈന ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണം. എന്നാൽ മോദി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. പിടിച്ചെടുക്കപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെല്ലാം ഈ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഒരാൾ എന്നത് ദേശീയ കാഴ്ചപ്പാടിന് യോജിച്ചതല്ലെന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാഹുൽ ഗാന്ധി പറയുന്നു.

ചൈനയോട് ഇടപഴകേണ്ടത് മാനസികമായി കരുത്തോടെ ആവണം. കരുത്തോടെ ഇടപഴകുന്നുവെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് നേടാൻ സാധിക്കും. ചൈനയുമായുള്ള സാഹചര്യങ്ങളെ ആഗോള കാഴ്ചപ്പാടിൽ വേണം നേരിടേണ്ടത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി സാഹചര്യങ്ങളെ മാറ്റിമറിക്കാൻ പോകുന്നതാണ്. ഇന്ത്യയ്ക്കും ഒരു ആഗോള കാഴ്ചപ്പാട് വേണം. നമ്മൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരണം- രാഹുൽ ഗാന്ധി പറഞ്ഞു. വലിയ അവസരങ്ങളാണ് നഷ്ടപ്പെട്ടത്. നമുക്ക് ദീർഘവീക്ഷണമില്ല. വലുതായി ചിന്തിക്കാൻ നമുക്ക് സാധിക്കുന്നില്ല. ആഭ്യന്തരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധയത്രയും. രാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറയുന്നു.

അതിർത്തി തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ഇന്ത്യാ- ചൈനാ ജോയിൻറ് സെക്രട്ടറി തല ചർച്ച നാളെ നടക്കും. ധാരണാ ചർച്ചകൾക്ക് ശേഷവും ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ജോയിന്റ് സെക്രട്ടറിമാരുടെ കൂടിക്കാഴ്‌ച്ച. നേരത്തെ നടന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ നാളെ നടക്കുന്ന ജോയിൻറ് സെക്രട്ടറിമാരുടെ ചർച്ച നിർണ്ണായകമാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ഏതാനും ആഴ്ചകൾക്ക് മുൻപാണ് ചർച്ചകൾ നടത്തിയത്.

നാൽപതിനായിരത്തോളം സൈനികർ കിഴക്കൻ മേഖലയിൽ തുടരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. നയതന്ത്ര- സൈനിക തലങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും പിന്മാറാൻ ചൈന തയ്യാറല്ലെന്നാണ് ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാങ്കോങ്ങ് തടാകത്തിന് സമീപമുള്ള ഡെപ്സാൻ സമതല മേഖല, ഗോഗ്ര ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളിൽ ഇപ്പോഴും സൈനിക സാന്നിധ്യമുണ്ട്. സായുധ സേന, പീരങ്കികൾ, ടാങ്കുകൾ എന്നീ സന്നാഹങ്ങളോടെ ചൈന നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യ-അമേരിക്കയോട് കൂടുതൽ അടുക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നിലപാടിൽ അയവുണ്ടാകാത്തതെന്ന് സൂചനയുണ്ട്.

സൈനിക തലത്തിൽ നടത്തിയ ചർച്ചകളെ തുടർന്ന് മേഖലയിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ നിശ്ചിത ദൂരം പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ നാൽപതിനായിരത്തോളം ചൈനീസ് സൈനികർ ഇപ്പോഴും കിഴക്കൻ ലഡാക്ക് മേഖലയിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡെപ്‌സാങ് മേഖല, ഗോഗ്ര ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളിലാണ് ചൈനീസ് സൈനിക സാന്നിധ്യമുള്ളത്.

ജൂണിൽ സംഘർഷമുണ്ടായ പാംഗോങ് തടാകത്തിന് സമീപത്താണ് ഡെപ്‌സാങ് മേഖല. വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധ സേനാംഗങ്ങൾ, പീരങ്കികൾ തുടങ്ങിയ സന്നാഹത്തോടെയാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്. സൈന്യത്തെ പിൻവലിക്കാനുള്ള യാതൊരു നീക്കവും ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാൽ വീണ്ടും ഉന്നതതല ചർച്ചകൾ വേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജൂണിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. തുടർന്നാണ് സൈനികതല, ഉന്നതതല ചർച്ചകൾ നടന്നതും സൈന്യത്തെ പിൻവലിക്കാൻ തീരുമാനമായതും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP