Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ നീങ്ങുന്നു; ഈമാസം 28 മുതൽ 80 ശതമാനം ജീവനക്കാർക്കും ഓഫീസുകളിലെത്താം

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ നീങ്ങുന്നു; ഈമാസം 28 മുതൽ 80 ശതമാനം ജീവനക്കാർക്കും ഓഫീസുകളിലെത്താം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ കോവിഡ് 19 നിയന്ത്രണങ്ങൾ നീങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിൽ ഈമാസം 28 മുതൽ 80 ശതമാനം ജീവനക്കാർക്കും ഓഫിസുകളിലെത്താം. ഇതിനുള്ള അനുമതി മന്ത്രിസഭ നൽകി. പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്. മന്ത്രിസഭ യോഗത്തിന് ശേഷം കാബിനറ്റ് ചുമതലയുള്ള സഹമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി മന്ത്രിസഭ തീരുമാനങ്ങൾ പുറത്തുവിട്ടു.

കോവിഡ്19 ഭീതി ഇപ്പോഴും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധം ഊർജിതമാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരാനും മന്ത്രിസഭയിൽ തീരുമാനമായി. കൂടാതെ മറ്റു നിയന്ത്രണങ്ങളും തുടരും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അഥോറിറ്റികൾ അടിയന്തര നടപടികൾ കൈക്കൊള്ളും. മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ ജൂലായ് 28 മുതൽ പ്രാബല്യത്തിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP