Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളുകൾ ഒത്തുചേരുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു; ബലിപ്പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദ്ദേശം

ആളുകൾ ഒത്തുചേരുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു; ബലിപ്പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് വ്യാപനം തടയുന്നതിന് ബലിപ്പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദ്ദേശം. ഈദുൽ ഫിത്ർ ആഘോഷ നാളുകളിൽ ജനങ്ങൾ മുൻകരുതൽ പാലിക്കാതെ ഒത്തുചേർന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്. റമദാനിന്റെ അവസാന നാളുകളിലും ഈദുൽ ഫിത്ർ ദിനങ്ങളിലും ആളുകൾ മുൻകരുതലുകൾ പാലിക്കാത്തത് രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നാഷനൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അംഗവുമായ ലഫ്.കേണൽ മനാഫ് അൽ ഖത്താനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈദുൽ ഫിത്‌റിന്റെ ആദ്യ ദിനത്തിൽ (മെയ്‌ 25) ആകെ 4323 ആക്ടിവ് കേസുകളാണ് ഉണ്ടായിരുന്നത്.

ഒരാഴ്ച കഴിഞ്ഞപ്പോൾ ജൂൺ മൂന്നിന് രോഗികളുടെ എണ്ണം 4,988 ആയും ജൂൺ 11ന് 5343 ആയും ഉയർന്നു. സാമൂഹിക അകലം പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും ആളുകൾ കൂട്ടം കൂടിയതിന്റെ ഫലമായി സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം 1000 ആയി ഉയർന്നു. നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്ന് ആളുകൾ ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്തിയതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി. ബലി പെരുന്നാൾ ദിനങ്ങളിൽ ആളുകൾ കൂടുതൽ ജാഗ്രതയോടെ പെരുമാറണമെന്നും രോഗികൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP