Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റന്നാൾ മുതൽ ഓഗസ്റ്റ് എട്ടുവരെ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക്; ജോലി സ്ഥലങ്ങളിലേക്ക് പോകാം

മറ്റന്നാൾ മുതൽ ഓഗസ്റ്റ് എട്ടുവരെ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക്; ജോലി സ്ഥലങ്ങളിലേക്ക് പോകാം

സ്വന്തം ലേഖകൻ

ഒമാനിൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന മറ്റന്നാൾ മുതൽ ഓഗസ്റ്റ് എട്ടുവരെ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക് ഉണ്ടാകും. അതേസമയം, പകൽ അതത് ഗവർണറേറ്റുകളിലെ ജോലി സ്ഥലങ്ങളിൽ പോകുന്നതിന് തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത് കുടുങ്ങിയവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഒമാനിലേക്ക് തിരികെയെത്താമെന്നും ഗതാഗത മന്ത്രി ഡോ.അഹമ്മദ് അൽ ഫുതൈസി അറിയിച്ചു.

ജോലി ചെയ്യുന്ന കമ്പനികൾ മുഖേനയോ വിമാന കമ്പനികൾ മുഖേനയോ ഈ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഒമാനിൽ തിരികെയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ സൗകര്യം വേണ്ടവർ പണം നൽകണം. രാത്രി വിമാനത്താവളത്തിലേക്ക് പോകുന്നവർ വിമാന ടിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് കാണിച്ചാൽ മതി.

ലോക്ഡൗൺ സമയം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ പൂർണമായ സഞ്ചാര വിലക്ക് നിലവിലുണ്ടാകുമെന്ന് ആർ.ഒ.പി ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി പറഞ്ഞു. കാൽനടയാത്ര പോലും ഈ സമയം അനുവദിക്കില്ല. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൂറ് റിയാലായിരിക്കും പിഴ.

പാൽ, പച്ചക്കറികൾ, ഇറച്ചി തുടങ്ങിയ ആവശ്യസാധനങ്ങളുമായുള്ള ത്രീ ടൺ മുതലുള്ള ടക്കുകൾക്ക് രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെ പെർമിറ്റോടെ ചെക്ക്‌പോയിന്റുകൾ കടക്കാം. ഫാക്ടറികൾ പകൽ സമയത്ത് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. രാത്രി പ്രവർത്തിക്കാൻ മന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് വേണം. കച്ചവട സ്ഥാപനങ്ങൾ രാത്രി ഏഴിന് മുമ്പ് ജീവനക്കാർക്ക് താമസ സ്ഥലത്ത് എത്താൻ സാധിക്കും വിധം പ്രവർത്തനം ക്രമീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP