Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടുകാരമൊത്ത് കാര്യം പറഞ്ഞിരിക്കവെ ഭക്ഷണം കഴിക്കാൻ വിളിച്ച അമ്മയെ വെടിവെച്ചു; 20കാരനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി

കൂട്ടുകാരമൊത്ത് കാര്യം പറഞ്ഞിരിക്കവെ ഭക്ഷണം കഴിക്കാൻ വിളിച്ച അമ്മയെ വെടിവെച്ചു; 20കാരനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി

മറുനാടൻ ഡെസ്‌ക്‌

പാട്ന: അമ്മയെ വെടിവെച്ച ശേഷം സമീപത്തെ കാട്ടിലൊളിച്ച യുവാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. 20കാരനായ അങ്കത് യാദവാണ് പിടിയിലായത്. ബീഹാറിലെ സീതാപൂരിലാണ് സംഭവം. ചൊവ്വാഴ്‌ച്ച രാത്രി പത്തരയോടെയാണ് സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെ മകൻ അങ്കത് യാദവ് വെടിവെക്കുന്നത്. കൂട്ടുകാരുമൊത്ത് കാര്യം പറഞ്ഞിരിക്കെ ഭക്ഷണം കഴിക്കാൻ വിളിച്ചതിൽ ക്രുദ്ധനായാണ് 20കാരൻ അമ്മയെ വെടിവെച്ചത്.

സംഭവത്തിന് ശേഷം വീടിന് സമീപത്തെ കാട്ടിൽ ഒളിച്ച അങ്കതിനെ ഏറെ സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം വരുന്നത് കണ്ട ഇയാൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് സംഘം യുവാവിനെ കീഴ്പ്പെടുത്തി. പ്രതിയിൽനിന്ന് നാടൻ തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

രാത്രി വൈകിയിട്ടും വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അങ്കത്. ഇതിനിടെ അമ്മ പലതവണ ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചു. ഒടുവിൽ വീടിന് പുറത്തിറങ്ങിയും മകനോട് ഭക്ഷണം കഴിക്കാൻ വരാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രകോപിതനായ അങ്കത് കൈയിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് അമ്മയ്ക്ക് നേരേ വെടിയുതിർത്തത്. അങ്കതിന്റെ പിതാവിന്റെ സഹോദരി ഈ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയായിരുന്നു. വെടിയേറ്റ് വീണ മഞ്ജൂറിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാട്ന മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP