Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകല്യങ്ങളെ തോൽപിച്ച സഹദ് അതിഞ്ഞാലിനെ പോസിറ്റീവ് സർക്കിൾ അനുമോദിച്ചു.

വൈകല്യങ്ങളെ തോൽപിച്ച സഹദ് അതിഞ്ഞാലിനെ പോസിറ്റീവ് സർക്കിൾ അനുമോദിച്ചു.

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജന്മനാ സംസാര ശേഷിയില്ലായിരുന്നിട്ടും, വൈകല്യങ്ങളെ തോൽപിച്ച് എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ സഹദിനെ കാഞ്ഞങ്ങാട് പോസിറ്റീവ് സർക്കിൾ ചെയർമാൻ ഇസ്മായിൽ ചിത്താരി മൊമന്റോ നൽകി അനുമോദിച്ചു.

പരിപാടിയിൽ യുവ വ്യവസായി ശരീഫ് ബടക്കൻ, എഞ്ചിനീയർ ഷിജു വലിയ വീട്ടിൽ, ഇംതിയാസ് പള്ളിപ്പുഴ, ഷംസീർ അതിഞ്ഞാൽ, ബാസിത്ത് ചിത്താരി, റാഷിദ് പള്ളിമാൻ എന്നിവർ പങ്കെടുത്തു. ചായ്യോം ജ്യോതി ഭവൻ വിദ്യാർത്ഥിയായ സഹദ് ചിത്രരചനയിലും ഫോട്ടോഗ്രാഫിയിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അതിഞ്ഞാലിലെ സുബൈർ ആമിന ദമ്പതികളുടെ മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP