Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത് സർക്കാർ ഭയപ്പെടുന്നു; നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്; അവിശ്വാസ പ്രമേയം നൽകി ഇത്രദിവസമായിട്ടും അത് ബുള്ളറ്റിനായി പ്രസിദ്ധീകരിച്ചിട്ടില്ല; അഴിമതിയിലും തീവെട്ടിക്കൊള്ളയും നടത്തുന്ന സർക്കാരിനെതിരായ പോരാട്ടം ശക്തമായി തന്നെ തുടരും; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നത് രാഷ്ട്രീയ താത്പര്യം മൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത് സർക്കാർ ഭയപ്പെടുന്നതിനിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്തുണ്ടായ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം സാമൂഹിക അകലം പാലിച്ചുകൊണ്ട് സീറ്റുകൾ ഇട്ട് നടത്താമെന്ന് തീരുമാനിച്ചത്. അതിനിടയിലാണ് സ്വർണക്കടത്ത് കേസ് വരികയും മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുമുൾപ്പെടെ സംശയത്തിന്റെ നിഴലിലായത്. ഇതിനെ തുടർന്നാണ് പ്രതിപക്ഷം സർക്കാരിനെതിരെയുള്ള അവിശ്വസപ്രമേയവും സ്പീക്കറെ മാറ്റണമെന്ന പ്രമേയവും നൽകിയത്. എന്നാൽ നോട്ടീസ് നൽകി ഇത്ര ദിവസമായിട്ടും നിയമസഭാ സെക്രട്ടറിയേറ്റ് അത് ബുള്ളറ്റിൻ ആയി പ്രസിദ്ധീകരിച്ചിട്ടില്ല.

നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് താൻ വിശ്വസിക്കുന്നു. ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യം ഉണ്ട്. സർക്കാരിനെതിരെ ഉയർന്നുവരുന്ന അവിശ്വാസപ്രമേയം പിന്താങ്ങാൻ ഇടതുമുന്നണിയിലെ പല കക്ഷികൾക്കും പ്രയാസമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

എന്നിരുന്നാലും സംസ്ഥാന മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽനിന്നു പ്രതിപക്ഷം പിറകോട്ട് പോവില്ല. ധാർമികമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയിലും തീവെട്ടിക്കൊള്ളയും നടത്തുന്ന സർക്കാരിനെതിരായ പോരാട്ടം പ്രതിപക്ഷം ശക്തിയായി തുടരും. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണം.

മുഖ്യമന്ത്രിയുടെ നെതർലണ്ട്സ് യാത്രയ്ക്ക് സഹായിച്ച ഒരു കമ്പനിയെ റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സഹായിച്ചു എന്നതാണോ ഒരു കമ്പനിയെ കൺസൾട്ടൻസി ആയി നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്ന് വ്യക്തമാവേണ്ടതുണ്ട്. ഇത് ഗുരുതരമായ അഴിമതിയാണ്. ഈ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററിൽ വിളിച്ചുചേർത്തതിനേയും രമേശ് ചെന്നിത്തല വിമർശിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ എന്നത് സർക്കാർ ജീവനക്കാരാണ്. പേഴ്സണൽ സ്റ്റാഫായി നിയമിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് ശമ്പളം നൽകുന്നത് സർക്കാരാണ്. സർക്കാർ ജീവനക്കാരുടെ യോഗം എകെജി സെന്ററിൽ ചേരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP