Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ

ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ

എം മാധവദാസ്

ട്ടാപ്പകൽ, നഗരമധ്യത്തിലെ തുറന്ന തെരുവിൽവെച്ച് ഒരു സ്ത്രീയെ നൂറുകണക്കിന് പേർ ചേർന്ന് മാനഭംഗപ്പടുത്തുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുമോ. പക്ഷേ അതാണ് തഹാറുഷ് ജമായ്. ഇസ്ലാം മതഭ്രാന്തന്മാരുടെ പിന്തുണയിൽ നടന്നിരുന്നു ലൈംഗികാതിക്രമ വിനോദം! നൂറ്റാണ്ടുകളായി വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ നടന്നിരുന്ന ഈ ക്രൂര വിനോദം ഇപ്പോൾ വീണ്ടും വാർത്തയാകുന്നത് അതിന് ഇരയായ സിബിഎസ്. ചാനലിന്റെ റിപ്പോർട്ടർ ലാറ ലോഗന്റെ അനുഭവക്കുറിപ്പുകൾ പുസ്തകം ആയതോടെയാണ്. 'ക്രൗഡ് മെമ്മറീസ്' എന്ന പസ്തകം ഈ വർഷത്തെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്.

ആരും പേടിച്ചുപോകുന്ന വിവരണങ്ങളാണ് മതത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രൂര വിനോദത്തിൽ സംഭവിക്കുന്നത്. സ്ത്രീകൾ പൊതു സമൂഹത്തിൽ ഇടപെടു ന്നതിനേയും, ഇസ്ലാമിക വിധിപ്രകാരമല്ലാതെ വേഷം ധരിക്കുന്നതിനേയും, ഇസ്ലാം മതാചാര പ്രകാരമല്ലാതെ ജീവക്കുന്നതിനേയും എതിർക്കുന്ന മത ഭ്രാന്തന്മാരാണീ തഹാറുഷ് ജമായ് എന്ന വിനോദം നടപ്പിലാക്കുന്നത്. 'ആൾക്കൂട്ട അതിക്രമങ്ങൾ എക്കാലവും ലോകത്ത് ഉണ്ടാവാറുണ്ട്. പക്ഷേ ഇവിടെ മതപരമായ ബാധ്യത കൂടിയായാണ് ഈ അക്രമെത്ത കണക്കാക്കുന്നത്. അല്ലാതെ പട്ടാപ്പകൽ നടുറോഡിൽവെച്ചൊന്നും ഒരാൾക്കും ലൈംഗിക പൂർത്തീകരണം സാധ്യമല്ലല്ലോ. നായട്ടുപോലെ പുരുഷൻ സ്ത്രീയെ വേട്ടയാടുന്ന ഒരു മൃഗയാ വിനോദം'- ഇതുബന്ധിച്ച് വിശസമായി പഠിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ സാംഹാരീസ് ചൂണ്ടിക്കാട്ടുന്നു.

തഹ്രീഹ് ചത്വരത്തിൽവെച്ച് പീഡിപ്പിക്കപ്പെട്ട വനിതാ റിപ്പോർട്ടർ

തഹാറുഷ് ജമായ് എന്ന ക്രൂരമായ ലൈഗിക വിനോദം ലോക മനസാക്ഷിയെ നടുക്കിയത് 2011 ഫെബ്രുവരി 11ന് ആണ്. ജനകീയ വിപ്ലവത്തെത്തുടർന്ന് ഈജിപ്തിലെ ഹുസ്നി മുബാറക് സർക്കാർ നിലംപതിച്ചു. വിജയം ആഘോഷിക്കാനായി ആയിരക്കണക്കിനുപേർ ലോക പ്രശ്തമായ തഹ്രീഹ് ചത്വരത്തിലെത്തി. ആഹ്ലാദനിമിഷം പകർത്താൻ ലോകമെമ്പാടുനിന്നുമുള്ള മാധ്യമപ്പടയും ഉണ്ടായിരുന്നു. അക്കൂട്ടത്തിലായിരുന്നു സിബിഎസ് ചാനലിന്റെ റിപ്പോർട്ടർ ലാറ ലോഗനും. ജനങ്ങളുടെ വിജയാഹ്ലാദം നേരിട്ടറിയാൻ ലാറയും സംഘവും തെരുവിലിറങ്ങി. പിന്നീടു നടന്ന സംഭവങ്ങൾ ലാറ ഓർമിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല.

ചത്വരത്തിലെ തിരക്കിൽ ആൾക്കൂട്ടം പതിയെ ലാറയെ വലയം ചെയ്തു. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് നൂറ് കണക്കിനു മത ഭ്രാന്തന്മാർ ലാറയെ വലയം ചെയ്ത് കഴിഞ്ഞിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അവരെ അടിച്ച് നിലത്തിട്ടു.ഒരു തുണ്ട് വസ്ത്രമില്ലാതെ എല്ലാം പറിച്ചെറിഞ്ഞു. അവർ അവരെ കൂട്ടമാനഭംഗം ചെയ്തു. ഉപദ്രവിച്ച് മതിയായവർ പുറകോട്ടു മാറി അവസരത്തിനായി ആർത്തുവിളിച്ച് നിന്നവർക്ക് ആ മൃതപ്രായമായ ശരീരം അര മണിക്കൂറോളം കൈമാറികൊണ്ടേയിരുന്നു.അവിടെക്കിടന്ന് മരിച്ചുപോകുമെന്ന് ലാറയ്ക്കു തോന്നി. പ്രതിഷേധിക്കുന്തോറും അക്രമികളുടെ ശൗര്യം കൂടിയതിനാലും, അതി ക്രൂര മർദ്ദനമേറ്റതിനാലും, ഒന്നും മൂന്നും വയസ്സുള്ള മക്കളെ ഓർത്തതിനാലും ലാറ കഴിയുന്നതും മിണ്ടാതെ കിടന്നു. ഒടുവിൽ സൈന്യമെത്തി രക്ഷിച്ചതിനാൽ നമ്മോടിത് പറയാൻ ലാറ ഇന്ന് ജീവിച്ചിരിക്കുന്നു.

'എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുൻപ് അവർ എന്നെ വീഴ്‌ത്തി. ചിലർ വസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മർദിച്ചു നിലത്തുവീഴ്‌ത്തി. പിന്നെ കൂട്ടആക്രമണമായിരുന്നു. കാട്ടുനായ്ക്കളെപ്പോലെ അവളെപ്പൊതിഞ്ഞ ആൾക്കൂട്ടം കൂട്ടമാനഭംഗമാണ് നടത്തിയത്. അവസരത്തിനായി ആർത്തുവിളിച്ച് തിങ്ങിക്കൂടിയവർ എന്റെ ശരീര ഭാഗങ്ങളിൽ ക്ഷതമേൽപ്പിച്ചു. സംഘാംഗങ്ങൾ അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ വലിച്ചുപുറത്തെറിഞ്ഞു. അവിടെക്കിടന്ന് മരിച്ചുപോകുമെന്ന് എനിക്ക് തോന്നിയത്. പ്രതിഷേധിക്കുന്തോറും അക്രമികളുടെ ശൗര്യം കൂടിവന്നു.'- സംഭവത്തെക്കുറിച്ച് ലാറ പിന്നീട് എഴുതിയത് ഇങ്ങനെയാണ്.

മാസങ്ങൾ നീണ്ട വിശ്രമത്തിനു ശേഷം ലാറ വീണ്ടും പൊതുമധ്യത്തിലെത്തി തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞിരുന്നു. സിബിഎസ് ചാനൽതന്നെ ആ അഭിമുഖം സംപ്രേഷണം ചെയ്തു. മക്കളെയോർത്താണ് മരിക്കാതിരുന്നതെന്നും തന്റെ അനുഭവം സ്ത്രീകളോടുള്ള പുരുഷകേന്ദ്രീകൃത ലോകത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തട്ടെയെന്ന് ആഗ്രഹിക്കുന്നെന്നും ലാറ പറയുന്നു. ഇപ്പോൾ അമേരിക്കയിലുള്ള ലാറ അറിയപ്പെടുന്ന എഴുത്തുകാരിയും ആക്റ്റീവിസ്റ്റുമാണ്.

പിന്നിൽ മത വിദ്വേഷം തന്നെ

ലാറക്കൂണ്ടായ അപമാനം ലോക വ്യാപകമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ പൊതുവെ ഉയർന്നുവന്ന പ്രശ്നം ഇത് ഇസ്ലാമോഫോബിയ ഉയർത്തുന്നതിനായി പാശ്ചാത്യ മാധ്യമങ്ങൾ പടച്ച് ഉണ്ടാക്കിയത് എന്നായിരുന്നു. തഹാറുഷ് ജമായ് എന്ന ക്രൂരമായ ലൈംഗിക വിനോദത്തിന് ഇസ്ലാമിന്റെ താത്വകമായ പിൻ ബലം ഒന്നും ഇല്ല എന്നത് യാഥാർഥ്യമാണ്. ഒരു ഇസ്ലാമിക ഗ്രന്ഥങ്ങളും മതശാസനകളും ഒന്നും തന്നെ ഇതിനെ പിൻ തുണക്കുന്നില്ല. പക്ഷേ ഇത് കാലാകാലങ്ങളായി ഇസ്ലാമിക സമൂഹങ്ങളിൽ നിലനിന്നിരുന്നതായി തെളിവകൾ പുറത്തുവന്നു. ഇസ്ലാമിന്റ പ്രത്യക്ഷ പിന്തുണയില്ലാതെ മത മൗലികവാദികളും മതഭ്രാന്തന്മാരും അന്യമത സ്ത്രീകളെ ഉപദ്രവിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു ഇത്. സത്യത്തിൽ മതത്തിന്റെ പിൻബമില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരമായിരുന്നു ഇത്.

അന്യമത സ്ത്രീകളം പുരോഗമന വാദികളുമാണ് ഇവിടെ കൂടുതൽ ആക്രമിക്കപ്പെട്ടതും. ആൾക്കൂട്ടത്തിന്റെ ലൈഗിക ചോദനയല്ല മറിച്ച് മതവിദ്വേഷവും സ്ത്രീവിരുദ്ധതയും തന്നെയാണ് ഇതിനുപിന്നിൽ എന്ന് ഡോ സാം ഹാരീസിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂരിപക്ഷം ഇസ്ലാം ആയ രാജ്യങ്ങളിലെ ന്യൂനപക്ഷ സ്ത്രീകളെ ആൾക്കൂട്ടത്തിന്റെ നടുക്ക് ഒറ്റപ്പെടുത്തി, മുസ്ലിം ആണുങ്ങൾ സംഘം ചേർന്ന് ലൈംഗികമായി ആക്രമിക്കുന്ന ഒരു അലിഖിത ഇസ്ലാം മത ശാസനവും, വിനോദവുമാണ് തഹാറുഷ് ജമായ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈജിപ്ത്, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് എറെയും നടക്കാറുള്ളത്. ജർമനിയിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഈ പൈശാചികത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അവിടെയും ഇസ്ലാം ഭൂരിപക്ഷ മേഖലകളിൽ എന്ന് എടുത്തുപറയേണ്ടതില്ല.

ഈ ക്രൂരമായ രീതി ചില രാജ്യങ്ങളിലെ പ്രാദേശിക സമൂഹങ്ങൾ ഒരു വിനോദം പോലെയാണു കാണുന്നത്. തഹാറുഷ് എന്ന പദത്തിന് അർഥം കൂട്ടമായി പീഡിപ്പിക്കുക എന്നാണ്. സ്ത്രീകൾ വീടിനു പുറത്തിറങ്ങരുതെന്നു വാദിക്കുന്ന സ്ത്രീവിദ്വേഷ ചിന്താഗതി പുലർത്തുന്നവരാണ് ഈ ആക്രമണത്തെ പിന്താങ്ങുന്നത്. പൊതുജീവിതം ഭയാനകമാണെന്നും അവിടെ അപകടങ്ങൾ നേരിടേണ്ടിവരുമെന്നും സ്ത്രീകളെ ബോധ്യപ്പെടുത്താനാണ് ഇതെന്നാണ് തഹാറുഷ് അനുകൂലികളുടെ വാദം. ഇരകൾക്കാണു നാണക്കേടുണ്ടാകേണ്ടത്, ആക്രമിക്കുന്നവർക്കല്ല എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. ഇതിനായി ചില വ്യാജ ഫത്വകളും അവർ പ്രചരിപ്പിക്കുന്നുണ്ട്.

2016 ജനുവരിയിൽ പുതുവർഷ ആഘോഷങ്ങൾക്കിടെ ജർമനിയിൽ ഇത്തരം സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മധ്യപൂർവദേശത്തുനിന്നുള്ള കുടിയേറ്റക്കാരാണ് ഇതിനുപിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ ഇത്തരം പല സംഭവങ്ങളും മൂടിവയ്ക്കപ്പെടുകയായിരുന്നു.

പലപ്പോഴും ചെറുപ്പക്കാരുടെ സംഘങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ. പ്രതിഷേധപ്രകടനങ്ങൾക്കിടയിലോ വലിയ ആൾക്കൂട്ടം വരുന്ന സ്ഥലങ്ങളിലോ ആണ് ഇതു നടപ്പാക്കുക. ആക്രമിക്കാനുള്ള യുവതിയെ ലക്ഷ്യമിട്ട് അവളുടെ ചുറ്റും കൂടും. ചെറിയ വൃത്തമുണ്ടാക്കി അവൾ പോലുമറിയാതെ വലയം തീർക്കും. അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം അവളെ ആക്രമിക്കും. അവർക്കുശേഷം അടുത്ത വലയത്തിലുള്ളവർ. വലയത്തിന് ഏറ്റവും പുറത്തുള്ളവർ ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്തും. അക്രമികളിൽ ചിലർ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതായി അഭിനയിക്കും. അങ്ങനെ സംഘം മുഴുവൻ പീഡിപ്പിച്ചുകഴിയുമ്പോഴേക്കും ഇര ചിലപ്പോൾ മൃതപ്രായയായിട്ടുണ്ടാവും. ഇങ്ങനെയാണ് തഹാറുഷ് ജമായ് നടക്കാറുള്ളത്.

ഈജിപ്തിൽ റമസാൻ ആഘോഷങ്ങൾക്കിടയിൽപ്പോലും ജനക്കൂട്ടം സ്ത്രീകൾക്കു നേരെ തഹാറുഷ് ജമായ് നടത്തിയ സംഭവങ്ങൾ 2006ൽ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യം നടത്തുന്നത് വലിയ ജനക്കൂട്ടമായതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല സംഭവങ്ങളിലും അക്രമികൾ ശിക്ഷിക്കപ്പെടാതെ പോകുകയാണ് പതിവ്. എന്നാൽ ലാറലോഗൻ സംഭവം ലോക പ്രശസ്തമായതോടെ മുസ്ലിം പണ്ഡിതരും ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങി. അതുകൊണ്ടുതന്നെ ഇപ്പോൾ ഇത്തരം കാര്യങ്ങൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 'പക്ഷേ സമാനമായ തട്ടിക്കൊണ്ടുപോയിൽ ബലാൽസംഗം ചെയ്ത ശേഷം ഭാര്യയാക്കുന്ന രീതി ഇപ്പോൾ പാക്കിസ്ഥാനിലും അഫ്ഗാനിലും, ഇറാനിലുമെല്ലാം അമുസ്ലീങ്ങൾക്കുനേരെ നടക്കുന്നുണ്ട്. തഹാറുഷ് ജമായുടെ ലളിതമായ രൂപം തന്നെയാണിത്. എന്റെ മതത്തിലേക്ക് ആളെ കൂട്ടാൻ എനിക്ക് എന്തും ചെയ്യാം എന്ന ധാരണയുടെ അനന്തരഫലം കൂടിയാണിത്്'- ഡോ സാം ഹാരീസ് നിരീക്ഷിക്കുന്നു.

പാക്കിസ്ഥാനിലെ മതംമാറ്റ ബലാൽസംഗങ്ങൾ

തഹാറുഷ് ജമായിയുടെ മറ്റൊരു രൂപം തന്നെയാണ് പാക്കിസ്ഥാനിലടക്കം വൻ വിവാദമായ തട്ടിക്കൊണ്ടുപോകൽ വിവാഹങ്ങൾ. ഇവിടെയും മതത്തിന്റെയും മതം വഴി സംരക്ഷിക്കപ്പെടുന്ന സ്റ്റേറ്റിന്റെയും പരിപൂർണണ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാൻ കഴിയുന്നത്.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതാണ് പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്നുള്ളതിന്റെ നിരവധി സംഭവങ്ങളും ആനെസ്റ്റി ഇൻർനാഷണലും റിപ്പോർട്ടേഴ്സ് ബിയോണ്ടഎ ബോർഡഴേുസുമൊക്കെ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക, എന്നിട്ട് ബലാൽസംഗത്തിന് വിധേയായക്കി മൂന്നാലും ദിവസം കൂടെ പാർപ്പിക്കുക. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയൊന്നും പൊലീസ് പരിഗണിക്കില്ല. അവസാനം ഗത്യന്തരമില്ലാതെ പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. അങ്ങനെ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് കഴിക്കും. പിന്നീട് അവൾ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. അയാളുടെ ലൈംഗിക അടിമയായി അവളുടെ ജീവിതം തീരുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയിൽ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാൽസംഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇതിന്റ എറ്റവും ജടുവിലത്തെ ഇരായാണ് മെഹക് കുമാരി. വെറും 15വയസ്സുമാത്രമുള്ള ഈ ഒമ്പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ഇസ്്ലാമിലേക്ക് മതം മാറ്റുകയായിരുന്നൂ. ആസിയാബീവികേസിനും, മറിയം മുഷ്താക്ക് കേസിനും പിന്നാലെ പാക്കിസ്ഥാനിൽ വൻ വിവാദം ഉയർത്തുകയാണ് മെഹകുമാരി കേസും.

സിന്ധ്് പ്രവിശ്യയിലെ ജക്കോബബാദിലെ 9ാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാർത്ഥിയെ ജനുവരി 15 ന് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നൂ. കുട്ടിയുടെ പിതാവും മാതാവും ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് കാണുന്നത്് മെഹക് കുമാരിയുടെ ഒരു വീഡിയോ ആയിരുന്നു. മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയിൽ മെഹക് കുമാരി വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇതു മാറ്റിപ്പറഞ്ഞ് കുട്ടി രംഗത്തെത്തി. നിർബന്ധപൂർവം തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും ഹിന്ദു മതത്തിലേക്ക് തിരികെ പോകണമെന്നും മെഹക് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും പറയുന്നത്.

മെഹക് കുമാരി കോടതിയിലും ഇതുതന്നെ ആവർത്തിച്ചു. കേസ് പരിഗണിച്ച ജക്കോബാബാദ് സെഷൻസ് കോടതി പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും നിയമപ്രകാരമല്ല വിവാഹമെന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരേ നിയമനടപടി സ്വീകരിക്കാനും മെഹക് കുമാരിയെ അഭയ കേന്ദ്രത്തിൽ അയയ്ക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും രേഖകളും ഉദ്ധരിച്ചുകൊണ്ട് ജഡ്ജി 'സിന്ധ്ബാലവിവാഹ നിയന്ത്രണ നിയമത്തിലെ' 3, 4 വകുപ്പുകൾ പ്രകാരം കുട്ടി.

പായപൂർത്തിയാകാത്തയാളാണെന്നും വിവാഹത്തിന് യോഗ്യനല്ലെന്നും വിധിച്ചു.ബാലവിവാഹം നടത്തുക, സുഗമമാക്കുക, സഹായിക്കുക എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കാൻ ജഡ്ജി ലാർക്കാനയുടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ലാർക്കാനയിൽ നിന്നുള്ള ഒരു വനിതാ ഷെൽട്ടർ ഹോമിൽ നിന്നാണ് കുമാരിയെ കോടതിയിലെത്തിച്ചത്.

പ്രവർത്തനം വ്യാജ ഫത്വകളിലൂടെ

പാക്കിസ്ഥാനിലെ ഇസ്ലാമിക പണ്ഡിതർ ഈ അനീതിക്കെതിരെ പ്രതികരിക്കുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അവർ കുട്ടിക്കെതിരെ തിരിയുകയായിരുന്നു. തന്നെ നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയിൽ പ്രസ്താവിച്ച പെൺകുട്ടിക്ക് മതനിന്ദയുടെ പേരിൽ വധശിക്ഷ നൽകണമെന്നാണ് ഇവരുടെ പക്ഷം. ആരെയും മൂൻപിൻ നോക്കാതെ ജയിലിൽ അടക്കുന്നതാണ് പാക്കിസ്ഥാനിലെ മതിനന്ദാകുറ്റം. നിരവധി അമുസ്ലീങ്ങളാണ് ഇതിന്റെപേരിൽ ജയിലിൽ കഴിയുന്നത്. ആ കൂട്ടത്തിലേക്ക് ഈ 15കാരിയെയും പെടുത്താനാണ് പാക് ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ ശ്രമിക്കുന്നത്. കോടതിയിൽനിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും 'നീതി' ലഭിച്ചില്ലെങ്കിൽ തങ്ങൾ ശരിയത്ത് കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാൻ തങ്ങൾ തയാറാണെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. അതായത് ഇസ്ലാമിനെ അപമാനിച്ചുവെന്നായി ഈ 15കാരിയുടെ പേർക്കുള്ള കുറ്റം. ഇപ്പോൾ അഭയകേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുടെ ജീവൻ തന്നെ ഭീഷണിയിലാണ്.

ഇതേത്തുടർന്നാണ് മെഹകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും, അവളെ നിർബന്ധപൂർവം മതം മാറ്റിയതാണെന്നും ആരോപിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പാക്കിസ്ഥാൻ സർക്കാരിനെതിരെ വൻ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സർക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേർന്നുകൊണ്ടാണ് മതപരിവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. അഭയകേന്ദ്രത്തിൽ അയക്കാതെ പെൺകുട്ടിയെ മാതാപിതാക്കളെ തിരികെ ഏൽപിക്കണമെന്നാണ് പിതാവിന്റേയും ബന്ധുക്കളുടേയും ആവശ്യം. ഇതാണ് യഥാർഥ പ്രശ്നം. ഇത്തരം കാര്യങ്ങൾക്കൊക്കെ മതത്തിന്റെ പിന്തുണ കിട്ടുന്നു. തഹാറുഷ് ജമായിലും ലോകത്തിന്റെ പലഭാഗത്തും അതിന് മതത്തിന്റെ പിന്തുണ കിട്ടിയിട്ടുണ്ട്.

2016ലെ മറിയം മുഷ്ത്താഖ് കേസിലൂടെയാണ് പാക്കിസ്ഥാനിലെ മതംമാറ്റ ബലാൽസംഗങ്ങൾ വ്യാപക ചർച്ചയാവുന്നത്്. തന്റെ ഇളയ സഹോദരനൊപ്പം ലാഹോറിലെ കോളജിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ്, അതിസുന്ദരിയായ മറിയം മുഷ്താഖ് എന്ന 24 കാരിയായ ക്രിസ്ത്യൻ യുവതി തട്ടിക്കൊണ്ടുപോകപ്പെട്ടത്. (പാക്കിസ്ഥാനിൽ പെട്ടെന്ന് തരിച്ചറിയപ്പെടാതിരിക്കാൻ അമുസ്ലീങ്ങൾ മറിയം, ജമീല തുടങ്ങിയ മുസ്ലിം പേരുകളാണ് കുട്ടികൾക്ക് ഇടാറുള്ളത്.) മറിയും മുഷ്താക്കിനെ തട്ടിക്കൊണ്ടു പോയ ആൾ തന്നെ വിവാഹം ചെയ്തു. ബന്ധുക്കൾ പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായതുമില്ല. ഈ നീതി നിഷേധത്തിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.

തഹാറുഷ് ജമായിക്ക് അടിസ്ഥാനമായത് നിരവധി വ്യാജ ഫത്വകൾ ആണെങ്കിൽ മതം മാറ്റ ബലാൽസംഗങ്ങൾക്കും പിൻബലും അതുതന്നെയാണ്. ഇതിനെല്ലാം കാരണം മതമൗലിക വാദികൾ തന്നെയാണെന്നാണ് ഇക്കാര്യം പഠിച്ച് ലണ്ടനിലെ മാധ്യമ പ്രവർത്തകൻ ഹാരിസ് ഇബ്രാഹിമിനെപ്പോലുള്ളവ പറയുന്നത്. ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല എങ്ങനെയും മതത്തിലേക്ക് ആളെ കൂട്ടുന്നത് ഒരു പുണ്യ പ്രവർത്തിയായി പാക്കിസ്ഥാനിലെ ഒരു വിഭാഗം മത പുരോഹിതകർ പ്രചരിപ്പിക്കുന്നു. 'ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്.'- ഹാരിസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇത് എഴുതിയതിന് ഹാരിസിനെ മതവിരുദ്ധനാക്കുകയാണ് പാക് പത്രങ്ങൾ ചെയ്തത്.

തട്ടിക്കൊണ്ടുപോകൽ വിവാഹങ്ങൾ ഇന്തോനേഷ്യയിലും

കിഴക്കൻ ഇന്തോനേഷ്യയിലെ സുംബ ദ്വീപിലും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു ദുരാചാരമുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഒരു പ്രാകൃത ഏർപ്പാട് ഇപ്പോഴും അവിടത്തെ സമൂഹത്തിൽ നിലനിൽക്കുന്നു. 750,000 -ത്തിലധികം ആളുകളുള്ള ദ്വീപിൽ ഇത് വർഷങ്ങളായി നടക്കുന്ന ഒന്നാണ്. ഈയിടെയും അത് ആവർത്തിച്ചു. സിട്ര എന്ന സാങ്കൽപ്പിക നാമത്തിലുള്ള കുട്ടിയുടെ അനുഭവം ഇപ്പോൾ ലോക മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്.

പ്രാദേശിക ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട രണ്ടുപേർ അവളെ കാണാൻ വന്നപ്പോൾ ജോലി സംബന്ധമായ എന്തോ സംസാരിക്കാനാണ് എന്നാണ് സിട്ര ആദ്യം വിചാരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ, മീറ്റിങ് മറ്റൊരു സ്ഥലത്ത് നടത്താം എന്ന് പുരുഷന്മാർ നിർദ്ദേശിക്കുകയും കാറിൽ കയറാൻ ആ 28 -കാരിയെ ക്ഷണിക്കുകയും ചെയ്തു. താൻ തന്റെ വണ്ടിയിൽ തന്നെ വന്നോളാം എന്ന് പറയുന്നതിനിടയിൽ പെട്ടെന്ന് മറ്റൊരു സംഘം ആളുകൾ അവളെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചിട്ടു. അവൾ ചവിട്ടുകയും നിലവിളിക്കുകയും ചെയ്തു. പക്ഷേ, കാര്യമുണ്ടായിരുന്നില്ല. 'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. വിവാഹം കഴിക്കാനായി എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു' അവൾ പറഞ്ഞു. കാറിനുള്ളിൽ വച്ച് ആരും കാണാതെ അവൾ കാമുകനും മാതാപിതാക്കൾക്കും സന്ദേശമയച്ചു. ഉയർന്ന മേൽക്കൂരയും കട്ടിയുള്ള തടിത്തൂണുകളുമുള്ള ഒരു വീട്ടിലേയ്ക്ക് ആണുങ്ങൾ അവളെ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ, പിതാവിന്റെ അകന്ന ബന്ധുക്കളാണതെന്ന് അവൾക്ക് മനസ്സിലായി.

അവളെ ബന്ദികളാക്കിയവർ അവളോടുള്ള സ്നേഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അതിലൊരാൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആവർത്തിച്ചു പറഞ്ഞു. 'എന്റെ തൊണ്ട പൊട്ടുംവരെ ഞാൻ നിലവിളിച്ചു. ഞാൻ നിലത്ത് കിടന്നു കരഞ്ഞു. കൈമുറിയും വരെ എന്റെ കൈയിലിരുന്ന താക്കോൽ ഞാൻ അമർത്തിക്കൊണ്ടിരുന്നു. വലിയ തടിത്തൂണുകളിൽ തലയിടിച്ച് ഞാൻ കരഞ്ഞു. അവർക്ക് എന്നോട് സഹതാപം തോന്നുമെന്ന് ഞാൻ പ്രതീക്ഷിച്ചു' അവൾ പറഞ്ഞു. അടുത്ത ആറ് ദിവസത്തേക്ക് അവളെ അവർ വീട്ടുതടങ്കലിൽ തന്നെ ഇരുത്തി. 'ഞാൻ രാത്രി മുഴുവൻ കരഞ്ഞു. ഞാൻ ഉറങ്ങിയിരുന്നില്ല. ഞാൻ മരിച്ച് പോകുമെന്ന് അപ്പോൾ എനിക്ക് തോന്നി' അവൾ പറഞ്ഞു. ഒടുവിൽ അവളെ മോചിപ്പിച്ചു.

വനിതാ സംഘടനകൾ ഇതിനെതിരെ കാലങ്ങളായി പോരാടുകയാണ്, എന്നിട്ടും സുംബയുടെ ചില ഭാഗങ്ങളിൽ ഇത് ഇപ്പോഴും നടന്നുവരുന്നു. സാധാരണ വിവാഹിതരെ തട്ടിക്കൊണ്ടുപോകുന്നത് കുറവാണെങ്കിലും, അതും അവിടെ നടക്കുന്നു. 23 വയസുള്ള മാവാർ തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരന്റെ വീടിന്റെ പോർച്ചിൽ മുലയൂട്ടുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം പുരുഷന്മാർ പെട്ടെന്ന് അവിടെ വരികയും, കുഞ്ഞിനെ എടുത്തുമാറ്റി, അവളെ തട്ടിക്കൊണ്ടുപോകുന്നതും. വീട്ടിലുണ്ടായിരുന്ന മാവാറിന്റെ അച്ഛനും സഹോദരനും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പുരുഷന്മാരുമായി ബലപ്രയോഗം നടത്തിയെങ്കിലും, കാര്യമുണ്ടായില്ല. ഗ്രാമത്തിലേക്കുള്ള 30 മിനിറ്റ് യാത്രയ്ക്കിടെ, പുരുഷന്മാർ മാവാറിനെ ലൈംഗികമായി ഉപദ്രവിക്കുകയും അവളുടെ വയറ്റിലെ തുന്നൽ കീറുകയും ചെയ്തു. അവൾക്ക് രക്തസ്രാവമുണ്ടായി. അവർ എന്തൊക്കെ ചെയ്തിട്ടും പക്ഷേ മാവാർ വിവാഹത്തിന് സമ്മതിച്ചില്ല. അവളുടെ മുറിവിൽ നിന്ന് ചോര പൊടിഞ്ഞുകൊണ്ടിരുന്നു. അവൾ കടുത്ത വേദനയിലായിരുന്നു, വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് അവൾ അപേക്ഷിച്ചു കൊണ്ടിരുന്നു.

മാവാറിന്റെ വീട്ടിലാണെങ്കിൽ കുഞ്ഞ് അവളെ കാണാതെ കരച്ചിൽ തുടർന്നു. അവളുടെ ഭർത്താവ് ഒരു വിദൂര ദ്വീപിലാണ് ജോലി ചെയ്തിരുന്നത്. ഒടുവിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തന്നെ അവളുടെ പിതാവ് തീരുമാനിച്ചു. പിറ്റേന്ന് രാവിലെ, രണ്ട് പൊലീസ് ഓഫീസർമാർ, മാവാറിന്റെ കുടുംബാംഗങ്ങൾ, ഗ്രാമത്തലവൻ, സോപൻ സന്നദ്ധപ്രവർത്തകർ എന്നിവർ വന്ന് മാവാറിനെ മോചിപ്പിച്ചു.

ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീയെ പലപ്പോഴും കുറ്റവാളി ബലാത്സംഗം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ മറ്റ് മാർഗമില്ലാതെ തട്ടിക്കൊണ്ടുപോയ ആളെ തന്നെ വിവാഹം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. ദേശീയ പ്രതിഷേധത്തെത്തുടർന്ന്, ഈ മാസം ആദ്യം സുംബയിലെ പ്രാദേശിക നേതാക്കൾ ഇതിനെ തിരസ്‌കരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. സ്ത്രീകൾക്കെതിരായ അതിക്രമമെന്ന് വിശേഷിപ്പിച്ച ഈ സമ്പ്രദായം അവസാനിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ഇത്. ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അവിടത്തെ പെൺകൂട്ടായ്മകൾ. നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾക്ക് ഇതുവഴി ഒരവസാനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇന്തോനേഷ്യയിലും ഇത്തരം കാര്യങ്ങൾ ആചാരമായ വരുന്നത് തഹാറുഷ് ജമായ് പോലുള്ളവയിൽനിന്ന് കടമെടുത്താണ്. മതം സമാധാനമാണെന്ന് നാം വീമ്പടിക്കുമ്പോളും പലപ്പോഴും അതിന്റെ അടിസ്ഥാന സ്വഭാവം അക്രമമാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൂടിയാണ് മനുഷ്യവകാശ സംഘടനകൾ ഇത്തരം ദുരാചാരങ്ങൾക്കെതിര പ്രവർത്തിക്കുന്നത്.

അവലംബം

സർക്കിൾ ഓഫ് ഹെൽ- ആനംസ്റ്റി ഇന്റർ നാഷണൽ പഠന റിപ്പോർട്ട് 2015

ക്രൗഡ് മെമ്മറീസ്- പുസ്‌കതം- ലാറലോഗൻ

ഡോ സാ ഹാരീസ്- പ്രഭാഷണങ്ങൾ

അശോക് കുമാർ- ഫേസ്‌ബുക്ക് പോസ്റ്റ്

ചരിത്രാന്വേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്മ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP