Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത് ജീവനക്കാരുടെ 50 ശതമാനം വരെ ബത്ത; ഉത്തരവിന് മുൻകാല പ്രാബല്യവും

എയർ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത് ജീവനക്കാരുടെ 50 ശതമാനം വരെ ബത്ത; ഉത്തരവിന് മുൻകാല പ്രാബല്യവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജീവനക്കാരുടെ ബത്ത അമ്പത് ശതമാനം വരെ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം നടപ്പിലാക്കുക മുൻകാല പ്രാബല്യത്തോടെ. 20% മുതൽ 50% വരെ കുറയ്ക്കാൻ എയർഇന്ത്യ ഉത്തരവിറക്കി. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നത്.

ഒരു മാസത്തിൽ ഏത്ര മണിക്കൂർ വിമാനം പറത്തിയോ അതിനെ അടിസ്ഥാനമാക്കി ഫ്‌ളൈയിങ് അലവൻസ് നൽകുമെന്നും ഉത്തരവിലുണ്ട്‌. പ്രതിമാസം 25,000 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജീവനക്കാരുടെ പ്രതിമാസ ബത്ത 50 ശതമാനം വരെ എയർ ഇന്ത്യ കുറച്ചിട്ടുണ്ട്. അതേ സമയം അടിസ്ഥാന ശമ്പളവും ഐഡിഎ, വീട്ടുവാടക ബത്തയും മാറ്റമില്ലാതെ തുടരുമെന്നും ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് 20 ശതമാനം അലവൻസാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യൻ കൊമേഴ്ഷ്യൽ പൈലറ്റ് അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  കൊറോണ വൈറസ് മഹമാരിയെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് രാജ്യത്തെ മിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടൽ, ശമ്പളമില്ലാതെ അവധി തുടങ്ങിയ നടപടികൾ സ്വീകരിച്ചുവരികയാണ്.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇൻഡിഗോ തങ്ങളുടെ ജീവനക്കാരിൽ 10 ശതമാനം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ റോനോജോയ് ദത്ത തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. “ഞങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ചില ത്യാഗങ്ങൾ ചെയ്യാതെ ഈ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുക അസാധ്യമാണ്,” ദത്ത പ്രസ്താവനയിൽ പറഞ്ഞു.

സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് റോനോജോയ് ദത്ത വിശദീകരിച്ചു. ഇൻഡിഗോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഞങ്ങൾ ഇത്തരമൊരു വേദനാജനകമായ നടപടിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 മാർച്ച് 31 ലെ കണക്കുപ്രകാരം ഇൻഡി​ഗോയ്ക്ക് 23,531 ജീവനക്കാരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP