Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ്; 11 ഇനങ്ങൾ അടങ്ങിയ കിറ്റ് അടുത്ത മാസം അവസാനത്തോടെ വിതരണം ചെയ്യും

എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ്; 11 ഇനങ്ങൾ അടങ്ങിയ കിറ്റ് അടുത്ത മാസം അവസാനത്തോടെ വിതരണം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് മൂലമുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സംസ്ഥാനത്തെ 88.47 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് ലഭ്യമാകും. അടുത്ത മാസം അവസാനമാകും വിതരണം. ഏകദേശം 450 കോടി രൂപ ചെലവു കണക്കാക്കുന്നു.

പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ/ വൻപയർ 500 ഗ്രാം, ശർക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റർ/ സൂര്യകാന്തി എണ്ണ 1 ലീറ്റർ, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം. നേരത്തെ ലോക്ഡൗൺ കാലത്തു സർക്കാർ 17 ഇനങ്ങൾ അടങ്ങിയ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്തിരുന്നു.

കിറ്റുകൾ തയാറാക്കാൻ സാധനങ്ങൾ സംഭരിക്കുന്നതും അവ സൂക്ഷിക്കാൻ കൂടുതൽ മുറികൾ വാടകയ്ക്ക് എടുക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സപ്ലൈകോ ആരംഭിച്ചു. മുൻഗണനേതര വിഭാഗത്തിൽ വരുന്ന നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നിലവിലുള്ള റേഷൻ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകും.

കടൽക്ഷോഭ, കണ്ടെയ്ന്മെന്റ് സോണുകളിലും കിറ്റ് ഉടൻ
കടൽക്ഷോഭം ബാധിച്ചതും കണ്ടെയ്ന്മെന്റ് സോണുകളുമായ പ്രദേശങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്കു 11 ഇന പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റും ഉടൻ വിതരണം ചെയ്യും. അളവും: പഞ്ചസാര, സൂര്യകാന്തി എണ്ണ, ഉപ്പ് എന്നിവ ഒരു കിലോഗ്രാം വീതം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ 100 ഗ്രാം വീതം, തുവരപ്പരിപ്പ് 500 ഗ്രാം, തേയില 250 ഗ്രാം, ആട്ട 2 കിലോ, സോപ്പ് 2 എണ്ണം, മാസ്‌ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP