Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരങ്ങൾക്ക് വീണ്ടും രോഗബാധ; രണ്ടാമത് കോവിഡ് ആഞ്ഞു വീശാൻ തുടങ്ങിയതോടെ ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സ്പെയിൻ; കൊറോണ ഭീതി മാറിയതിന്റെ തുടർന്ന് സ്പാനിഷ് ബീച്ചുകളിൽ ജീവിതം ആഘോഷിക്കാൻ എത്തിയവർ മടങ്ങുന്നു; കൊറോണയെ കീഴടക്കാൻ മനുഷ്യന് സാധിക്കില്ലെ?

ആയിരങ്ങൾക്ക് വീണ്ടും രോഗബാധ; രണ്ടാമത് കോവിഡ് ആഞ്ഞു വീശാൻ തുടങ്ങിയതോടെ ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സ്പെയിൻ; കൊറോണ ഭീതി മാറിയതിന്റെ തുടർന്ന് സ്പാനിഷ് ബീച്ചുകളിൽ ജീവിതം ആഘോഷിക്കാൻ എത്തിയവർ മടങ്ങുന്നു; കൊറോണയെ കീഴടക്കാൻ മനുഷ്യന് സാധിക്കില്ലെ?

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്കൊപ്പം എത്തിയ കൊറോണാ ഭീതി സ്പെയിനിനെ വീണ്ടും ലോക്ക്ഡൗണിലേക്ക് നയിക്കുന്നു.കഴിഞ്ഞ ചൊവ്വാഴ്‌ച്ച മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 1,358 പുതിയ കേസുകൾ.ഇതോടെ സ്പെയിനിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 2,66,194 ആയി ഉയർന്നു. 28,000 ത്തോളം പേരാണ് സ്പെയിനിൽ ഇതുവരെയായി കോവിഡ് 19 ന് കീഴടങ്ങി മരണം വരിച്ചത്. 1 ലക്ഷം പേർക്ക് 8 എന്ന രീതിയിൽ ഉണ്ടായിരുന്ന രോഗവ്യാപനം മൂന്നിരട്ടിയായി 1 ലക്ഷം പേർക്ക് 27 രോഗികൾ എന്ന നിലയിൽ എത്തിയതോടെ ഒഴിവുകാലമാസ്വദിക്കാൻ സ്പെയിനിലെത്തിയ ബ്രിട്ടീഷുകാർ തിരികെ നാട്ടിലെത്തുമ്പോൾ ക്വാറന്റൈന് വിധേയരാകേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

നേരത്തേ 59 രാജ്യങ്ങളേയാണ് ബ്രിട്ടൻ ക്വാറന്റൈൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നത്. ഈ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ഐസൊലേഷൻ ആവശ്യമില്ലെന്ന വിജ്ഞാപനം ഇറക്കിയിരുന്നു. ഈ പട്ടികയിൽ ഇടംപിടിച്ച രാജ്യമാണ് സ്പെയിൻ. എന്നാൽ രണ്ടാമത് എത്തിയ കൊറോണ തരംഗം ഇപ്പോൾ ബ്രിട്ടീഷി അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവ ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്പെയിനിനെയോ, രാജ്യത്തെ ചില പ്രത്യേക ഭാഗങ്ങളേയോ ക്വാറന്റൈൻ ഫ്രീ ലിസ്റ്റിൽ നിന്നും മാറ്റുന്ന കാര്യം പിന്നീട് പരിഗണീക്കും എന്നുമാണ് അവർ പറയുന്നത്.

എന്നാൽ, രോഗവ്യാപനം ഇപ്പോഴത്തെ നിരക്കിൽ തുടരുകയാണെങ്കിൽ സ്പെയിൻ ഈ ലിസ്റ്റിൽ നിന്നും പുറത്തായേക്കുമെന്നാണ് ട്രാവൽ ഏജൻസികൾ കരുതുന്നത്. ഒഴിവുകാലം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തുന്ന ഈ നേരത്ത് അത്തരമൊരു നീക്കം തീർച്ചയായും ടൂറിസം മേഖലയെ വിപരീതമായി ബാധിക്കുമെന്നും ഇവർ കരുതുന്നു.അതിനിടയിൽ ഒഴിവുകാലം ആഘോഷിക്കാൻ ലാൻസരോട്ടിൽ എത്തിയ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്ക്വാറന്റൈനിൽ പോകേണ്ടതായി വന്നു.

ജൂൺ 21 ന് അതിർത്തികൾ തുറന്നതിനു ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പൗരന് സ്പെയിനിൽ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നത്. രോഗിയായ സ്ത്രീയുടെ ഭർത്താവായിരുന്നു ആദ്യം ലക്ഷണങ്ങൾ കാണിച്ചതെങ്കിലും പരിശോധനയിൽ അയാൾക്ക് രോഗബാധ ഇല്ലെന്ന് തെളിഞ്ഞിരുന്നു. ഈ സ്ത്രീയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഒമ്പത് പേരെയും പരിശോധനക്ക് വിധേയരാക്കിയെങ്കിലും അവർക്കൊക്കെ നെഗറ്റീവ് ഫലമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP