Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നക്ഷത്രം പോലെ മിന്നി തിളങ്ങുന്ന ഇടിമിന്നൽ; ബഹിരാകാശത്ത് നിന്നും പകർത്തിയ ഇടിമിന്നലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നക്ഷത്രം പോലെ മിന്നി തിളങ്ങുന്ന ഇടിമിന്നൽ; ബഹിരാകാശത്ത് നിന്നും പകർത്തിയ ഇടിമിന്നലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സ്വന്തം ലേഖകൻ

വെള്ളിവെളിച്ചത്തിൽ ശക്തമായ ഇടിയോടു കൂടി വരുന്ന മിന്നൽ കാണാതാതവരായി ആരും ഉണ്ടാകില്ല. എന്നാൽ അപൂർവ്വമായ ഒരു മിന്നൽ കാഴ്ച പങ്കു വയ്ക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെൻകെൻ. അദ്ദേഹം ബഹിരാകാശത്തു നിന്നും പകർത്തിയ മിന്നലിന്റെ വീഡിയോ ആണ് ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

'മുകളിൽനിന്നുള്ള ഇടിമിന്നൽ' എന്ന കുറിപ്പോടെയാണു വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലിരുന്നു പകർത്തിയിരിക്കുന്ന വിഡിയോയിൽ കറുത്തിരണ്ട ആകാശത്ത് വയലറ്റ് നിറത്തിലുള്ള മിന്നൽ കാഴ്ചകളാണുള്ളത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ എൺപതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. നിരവധി പേർ അപൂർവ കാഴ്ച ഒരുക്കിയതിന് ബോബിനു നന്ദി പറഞ്ഞു.

മേയിൽ സ്പെയ്സ് എക്സ് ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലെത്തിയ രണ്ടു പേരിൽ ഒരാളാണ് ബോബ്. ബഹിരാകാശത്തിൽനിന്നുള്ള ഭൂമിയുടെ നിരവധി ദൃശ്യങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് 1ന് ഇവർ ഭൂമിയിലേക്കു മടങ്ങും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP