Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം റൂറൽ ജില്ലയിലെ വിവാഹ, മരണ ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തിൽ; ചടങ്ങുകളുടെ വീഡിയോ ചിത്രീകരിക്കാനും പൊലീസിനെ നിയോഗിക്കാനും നിർദ്ദേശം നൽകി റൂറൽ എസ്‌പി; കർശന നടപടികളിലേക്ക് പൊലീസ് കടന്നത് ലോക്ക് ഡൗൺ ലംഘനം പതിവായതോടെ; മാസ്‌ക്ക് പോലും ധരിക്കാതെ മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിലെ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ച മറുനാടൻ വാർത്തയും തീരുമാനത്തിന് പിന്നിൽ

എറണാകുളം റൂറൽ ജില്ലയിലെ വിവാഹ, മരണ ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തിൽ; ചടങ്ങുകളുടെ വീഡിയോ ചിത്രീകരിക്കാനും പൊലീസിനെ നിയോഗിക്കാനും നിർദ്ദേശം നൽകി റൂറൽ എസ്‌പി; കർശന നടപടികളിലേക്ക് പൊലീസ് കടന്നത് ലോക്ക് ഡൗൺ ലംഘനം പതിവായതോടെ; മാസ്‌ക്ക് പോലും ധരിക്കാതെ മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിലെ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ച മറുനാടൻ വാർത്തയും തീരുമാനത്തിന് പിന്നിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: എറണാകുളം റൂറൽ ജില്ലയിലെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തിൽ. ഇത്തരം ചടങ്ങുകൾ വീഡിയോ ചിത്രീകരികരിക്കാനും പൊലീസിനെ നിയോഗിക്കാനും റൂറൽ എസ്‌പി നിർദ്ദേശം നൽകി. വിവാഹ മരണ ചടങ്ങുകളിൽ ലോക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് കൂടുതൽ ആളുകൾ പങ്കെടുക്കുന്നതുമൂലം കോവിഡ് പടരുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് കർശന നടപടികൾക്ക് പൊലീസ് മുതിരുന്നത്.

ഇനി മുതൽ റൂറൽ ജില്ലയിലെ ഇത്തരം ചടങ്ങുകൾ പൊലീസിനെ അറിയിക്കണം.ചടങ്ങുനടക്കുന്ന വീടുകളും സ്ഥലങ്ങളും ഇനി മുതൽ പൊലീസ് നിരീക്ഷണത്തിലാകും.  ഇത്തരം ചടങ്ങുകൾ പൊലീസ് വീഡിയോയിലും പകർത്തും. ആലുവ തോട്ടക്കാട്ടുകയിൽ സംസ്‌കാര ചടങ്ങിൽ 200 ഓളം പേരാണ് പങ്കെടുത്തത്. മരണപ്പെട്ട സ്ത്രീയുടെ മക്കൾക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മക്കളടക്കം 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയിൽ വളയിടൽ ചടങ്ങിൽ പങ്കെടുത്ത 20 ഓളം പേർക്കും കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് രോഗത്തിന്റെ നിശബ്ദ വ്യാപനം വ്യക്തമായതോടെ ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ച് നടക്കുന്ന ഇത്തരം ചടങ്ങുകൾ ഗുരുതരമായ രോഗ പകർച്ചക്ക് കാരണമാകുമെന്നെ താന്ന് കർശന നടപടികളെടുക്കാൻ കാരണം.

നേരത്തെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മകളുടെ വിവാഹം നടത്തിയ സിപിഎം നേതാവിനെതിരെ പരാതി ലഭിച്ച വിവരവും പുറത്തുവന്നിരുന്നു. കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പെരിങ്ങാലകരയിൽ കാരുകുന്നത്ത് വീട്ടിൽ നിസാർ ഇബ്രാഹിമിനെതിരെയാണ് കൊച്ചി ഡി.സിപിക്ക് പരാതി നൽകിയിരിക്കുന്നത്. മുന്നൂറോളം പേർ പങ്കെടുത്ത വിവാഹത്തിൽ പാട്ടും ഡാൻസും അരങ്ങ് കൊഴുപ്പിച്ചപ്പോൾ നേതാക്കന്മാരുടെയും സിനിമാ താരങ്ങളുടെയും സാന്നിധ്യവുമുണ്ടായിരുന്നു. വിവാഹ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെയാണ് ഗുരുതരമായ നിയമലംഘനം നടന്ന വിവരം പുറം ലോകമറിയുന്നത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഈ വാർത്ത മറുനാടൻ മലയാളിയാണ് പുറത്തുവട്ടത്.

ജൂലൈ അഞ്ചിനായിരുന്നു വിവാഹം. നിസാർ ഇബ്രാഹിമിന്റെ കുന്നത്തുനാട് പെരിങ്ങോലയിലെ വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. തലേന്നുള്ള മൈലാഞ്ചി കല്യാണത്തിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആഘോഷം നടത്തിയത്. പാണക്കാട് മുനവ്വറലി തങ്ങൾ, സിപിഎം ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യവും സിനിമാ താരം നാദിർഷായും അടങ്ങിയ മുന്നോറോളം പേരാണ് വിവാഹാഘോഷങ്ങളിൽ പങ്കെടുത്തത്. അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വിവാഹ മാമാങ്കത്തിനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. കാരണം പൊലീസുകാരുൾപ്പെടെ ഇവിടെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

വിവാഹത്തിൽ പങ്കെടുത്തിരുന്ന ആരും തന്നെ മാസ്‌ക്ക് ഉപയോഗിച്ചിരുന്നില്ല എന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ചടങ്ങിൽ പങ്കെടുത്തിരുന്ന നാദിർഷയുൾപ്പെടെയുള്ളവർ ആരും തന്നെ മാസ്‌ക്ക് ഉപയോഗിച്ചിട്ടില്ല. വധുവിനൊപ്പം നൃത്തം വയ്ക്കുന്ന സംഘങ്ങളും ഇത്തരത്തിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. സർക്കാറിന്റെ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പരമാവധി 50 പേർക്കാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത്. അതേസമയം സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ഇവയൊന്നും ഇവിടെ പാലിച്ചിട്ടില്ല.

നാലു ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിൽ 2000 ൽ പരം ആളുകൾ പങ്കെടുത്തതായാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ആഘോഷങ്ങളിൽ പങ്കെടുത്ത പത്തിൽ താഴെ ആളുകൾക്ക് സമൂഹ വ്യാപനം വഴി കോവിഡ് ഉള്ളതായി സംശയിക്കുന്നു എന്നും പരാതിയിൽ പറയുന്നു. വിവാഹാഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് കേരളാ എപ്പിഡമിക് ഓർഡിനൻസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവിശ്യവുമായി കൊച്ചി ഡിസിപിക്ക് പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP