Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

16കാരിയെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിലായതിന് പിന്നാലെ മദ്രസാ അദ്ധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന് നോട്ടീസ് ഇറക്കി പൊലീസ്; സമുദായ പശ്ചാത്തലം നോക്കിയുള്ള പൊലീസ് ഉത്തരവിനെതിരെ എതിർപ്പുമായി മുസ്ലിം സംഘടനകൾ; മുസ്ലിം വിരുദ്ധതയെന്നും പറഞ്ഞ് പ്രക്ഷോഭത്തിന്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു പൊലീസ്; നീലേശ്വരം കേസിലെ പ്രതിക്കെതിരെ നാല് പീഡന കേസുകളുണ്ട്; മുൻകരുതൽ സ്വീകരിക്കുകയെന്ന നല്ല ഉദ്ദേശ്യത്തിലാണ് നോട്ടീസെന്നും പൊലീസിന്റെ വിശദീകരണം

16കാരിയെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിലായതിന് പിന്നാലെ മദ്രസാ അദ്ധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന് നോട്ടീസ് ഇറക്കി പൊലീസ്; സമുദായ പശ്ചാത്തലം നോക്കിയുള്ള പൊലീസ് ഉത്തരവിനെതിരെ എതിർപ്പുമായി മുസ്ലിം സംഘടനകൾ; മുസ്ലിം വിരുദ്ധതയെന്നും പറഞ്ഞ് പ്രക്ഷോഭത്തിന്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു പൊലീസ്; നീലേശ്വരം കേസിലെ പ്രതിക്കെതിരെ നാല് പീഡന കേസുകളുണ്ട്; മുൻകരുതൽ സ്വീകരിക്കുകയെന്ന നല്ല ഉദ്ദേശ്യത്തിലാണ് നോട്ടീസെന്നും പൊലീസിന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് നീലേശ്വരത്ത് 16കാരിയായ പെൺകുട്ടിയെ സ്വന്തം പിതാവ് പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അതിക്രൂരമായ ഈ സംഭവത്തിൽ പ്രതികളായവർ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയുടെ മാതാവ് അടക്കം പ്രതിചേർക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലയിൽ പൊലീസ് പുറത്തിറക്കിയ നോട്ടീസ് വിവാദത്തിലായി. മദ്രസാ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് സബ്ഡിവിഷനു കീഴിലെ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നടപടി.

നീലേശ്വരം കോട്ടപ്പുറത്തെ പീഡനം മറയാക്കിയാണ് ജമാഅത്ത് ഭാരവാഹികൾക്ക് കത്ത് നൽകിയതെന്ന് പറയുന്നു. ഒരു ക്രിമിനൽ കേസിൽ സമുദായത്തിന്റെ പശ്ചാത്തലം നോക്കി സാമാന്യവത്കരിച്ച് പൊലീസ് ഉത്തരവ് നൽകുന്നത് ആദ്യമായാണ് എന്നാണ് ആക്ഷേപം. ബേക്കൽ, കാഞ്ഞങ്ങാട്, രാജപുരം, ചീമേനി, നീലേശ്വരം, ചന്തേര, വെള്ളരിക്കുണ്ട് പൊലീസ് പരിധിയിലെ ജമാഅത്ത് കമ്മിറ്റികൾക്കാണ് നോട്ടീസ് നൽകിയത്.

'താങ്കളുടെ മതപാഠശാലയിലെ അദ്ധ്യാപകരെയും മറ്റുജീവനക്കാരെയും അവരുടെ പൂർവകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന കാര്യം അറിയിച്ചുകൊള്ളുന്നു. അത്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ എത്രയുംവേഗം ആയതിന്റെ വിവരം അറിയിക്കേണ്ടതാകുന്നു' വെന്നാണ് കത്തിലെ ഉള്ളടക്കം. കോട്ടപ്പുറം കേസിലെ പ്രതിക്കെതിരെ നാല് പീഡന കേസുകൾ ബേക്കൽ സ്‌റ്റേഷനിലുണ്ട്. അതുകൊണ്ട് മുൻകരുതൽ സ്വീകരിക്കുകയെന്ന നല്ല ഉദ്ദേശ്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.

അതേസമയം, ഒരു സമുദായത്തെ ആക്ഷേപിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്നും നോട്ടീസ് പിൻവലിച്ച് പൊലീസ് മാപ്പുപറയണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്‌റഫ് ഇടനീറും ജനറൽ സെക്രട്ടറി ടി.ഡി.കബീറും ആവശ്യപ്പെട്ടു. നീലേശ്വരത്തെ കോട്ടപ്പുറം പീഡനം മറയാക്കിയാണ് നടപടിയെങ്കിൽ പാലത്തായിയിലെ ബിജെപി നേതാവായ അദ്ധ്യാപകൻ ബാലികയെ പീഡിപ്പിച്ചപ്പോൾ ഏതെങ്കിലുമൊരു സ്ഥാപനത്തിലേക്ക് നോട്ടീസ് നൽകിയതായി അറിവില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

വിവാദമായതിന് പിനാനാലെ നോട്ടീസ് പൊലീസ് പിൻവലിച്ചു. നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലർ വേറെ രീതിയിൽ വ്യാഖ്യാനിച്ചതുകൊണ്ടാണ് നോട്ടീസ് പിൻവലിച്ചതെന്ന് ചീമേനി പൊലീസ് സ്റ്റേഷൻ ജി.ഡി ഇൻ ചാർജ് ബ്രിജേഷ് വിശദീകരിച്ചു. സ്‌കൂളുകളിലെ പീഡനത്തിൽ നേരത്തെ സ്‌കൂൾ അധികൃതരെ സ്റ്റേഷനിൽ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കോവിഡ് സാഹചര്യത്തിൽ അതിന് സാധിക്കാത്തതിനാൽ മദ്രസ അധികൃതർക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നുമായിരുന്നു നേരത്തെ പൊലീസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ചിരുന്നത്. വംശീയ മുൻവിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പൊലീസ് പറഞ്ഞു.

കാസർഗോഡ് കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പിയുടെ നിർദ്ദേശാനുസരണമാണ് ജില്ലയിലെ മദ്രസകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലും മറ്റു നിയമനങ്ങൾ നടത്തുമ്പോൾ വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനൽ പശ്ചാത്തലവും അന്വേഷിച്ച് നിയമന നടപടികൾ നടത്താൻ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മറ്റി അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസ് നോട്ടീസ്. മദ്‌റസക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും പുതിയ ഉത്തരവ് ബാധകമാക്കിയിരുന്നു.

ഡി.വൈ.എസ്‌പിയുടെ നിർദ്ദേശപ്രകാരമുള്ള കത്ത് പൊലീസിന്റെ മുസ്‌ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. ഇതിനെതിരെ സോളിഡാരിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊലീസ് നോട്ടീസ് പിൻവലിച്ചത്.

നീലേശ്വരത്ത് 16കാരിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ മദ്രസാ അദ്ധ്യാപനായ ബാപ്പ ഉൾപ്പെടെ നിരവധിപേർ പീഡിപ്പിച്ചെന്ന വാർത്തയായിരുന്നു നേരത്തെ പുറത്തുവന്നത്. കുട്ടിയുടെ ഉമ്മ പീഡനത്തിന് കൂട്ടുനിൽക്കകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ അവർക്കെതിരെയും കേസ് രജിസ്്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പിതാവും മാതാവും ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ചില പ്രതികൾക്കെതിരെ രണ്ടുവീതം കേസുകളുണ്ട്.

പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടർ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തത്. 2018 മുതൽ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20) പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യ പരിശോധനക്കുശേഷം ഹോസ്ദുർഗ് മജിസ്ട്രേറ്റ് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതി വിരുദ്ധം പീഡനം, സ്തീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ചെറുപ്പകാലം തൊട്ടതന്നെ പിതാവ് വീട്ടിൽ വെച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ബേക്കൽ പൊലീസ് സ്റ്റഷനിൽ നാല് കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP