Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റീബിൽഡ് കേരളയുടെ കൺസൽറ്റൻസി കരാർ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് നൽകാൻ നീക്കം; നാല് കമ്പനികളെ തിരഞ്ഞെടുത്തതിന് പിന്നാലെ രണ്ട് കമ്പനികളെ കൂടി തിരുകി കയറ്റി സർക്കാർ: ഇന്ത്യയിൽ പ്രവർത്തനപരിചയമില്ലാത്ത കമ്പനികളെ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി സർക്കാർ

റീബിൽഡ് കേരളയുടെ കൺസൽറ്റൻസി കരാർ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് നൽകാൻ നീക്കം; നാല് കമ്പനികളെ തിരഞ്ഞെടുത്തതിന് പിന്നാലെ രണ്ട് കമ്പനികളെ കൂടി തിരുകി കയറ്റി സർക്കാർ: ഇന്ത്യയിൽ പ്രവർത്തനപരിചയമില്ലാത്ത കമ്പനികളെ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റീബിൽഡ് കേരളയുടെ കൺസൽറ്റൻസി കരാർ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് നൽകാൻ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലൻഡ്‌സ് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത വിദേശകമ്പനിയെ് റീബിൽഡ് കേരള പദ്ധതിയുടെ കൺസൽട്ടൻസി പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമം. ഇന്ത്യയിൽ പ്രവർത്തന പരിചയമില്ലാത്തതിനാൽ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയ കമ്പനിയെ തിരുകിക്കയറ്റാനാണ് നീക്കം. ഇതിനുള്ള ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

നെതർലൻഡ്‌സിലെ ഹസ്‌കോണിങ് എന്ന കമ്പനിയെയും ഒപ്പം ബെൽജിയത്തിലെ ട്രാക്ടാബെൽ എന്ന കമ്പനിയെയുമാണ് അനധികൃതമായി ഉൾപ്പെടുത്താൻ ചരടുവലി നടക്കുന്നത്.
റീബിൽഡ് കേരള പദ്ധതിക്ക് സാങ്കേതികസഹായം നൽകാനുള്ള കൺസൽറ്റന്റുമാരെ തേടി കഴിഞ്ഞവർഷമാണ് ടെൻഡർ വിളിച്ചത്. 12 കമ്പനികൾ അപേക്ഷിച്ചു. ഇതിൽ 4 കമ്പനികളെ 2-ാം ഘട്ടത്തിലേക്കു തിരഞ്ഞെടുത്തു. അതിനിടെയാണ് മുഖ്യമന്ത്രി നെതർലൻഡ്‌സ് സന്ദർശിച്ചത്. ഈ സന്ദർശനത്തിനിടെ സഹായം നൽകിയ നെതർലൻഡ്‌സിലെ ഹസ്‌കോണിങ് എന്ന കമ്പനിയെയും ഒപ്പം ബെൽജിയത്തിലെ ട്രാക്ടാബെൽ എന്ന കമ്പനിയെയും ഉൾപ്പെടുത്തി അന്തിമപട്ടിക പുതുക്കി.

എന്നാൽ, ഇതിനെ പദ്ധതി നടപ്പാക്കുന്ന ജല അഥോറിറ്റി എതിർത്തു. രണ്ട് വിദേശകമ്പനികൾക്കും ഇന്ത്യയിൽ പ്രവർത്തനപരിചയമില്ല എന്നതായിരുന്നു കാരണം. എന്നാൽ, ജലവിഭവ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഈ കമ്പനികളെക്കൂടി അന്തിമപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ മാർച്ചിൽ ഫയലിൽ കുറിച്ചു.

നെതർലൻഡ്‌സുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഫയലിലുണ്ടായിരുന്നു. ജൂണിൽ മുഖ്യമന്ത്രി ഇത് അംഗീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത തേടി ഫയൽ വീണ്ടും മുഖ്യമന്ത്രിക്കു സമർപ്പിച്ചിരിക്കുകയാണ് ജലവകുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP