Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മുൻ നിർത്തി തിരഞ്ഞെടുപ്പ് പ്രചാരണം വെർച്വൽ പ്ലാറ്റ്ഫോമിലാക്കണം; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം തള്ളി പ്രതിപക്ഷകക്ഷികൾ; എതിർപ്പ് കാരണം വേണ്ടെന്നു വെച്ചത് 65 വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ട് എന്ന തീരുമാനവും; ഡിജിറ്റൽ ക്യാമ്പയിൻ കീഴ് വഴക്കമാകാൻ സാധ്യതയുള്ളതിനാൽ ശക്തമായി എതിർക്കുമെന്ന് വർഗീസ് ജോർജ് മറുനാടനോട്

കോവിഡ് മുൻ നിർത്തി തിരഞ്ഞെടുപ്പ് പ്രചാരണം വെർച്വൽ പ്ലാറ്റ്ഫോമിലാക്കണം; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം തള്ളി പ്രതിപക്ഷകക്ഷികൾ; എതിർപ്പ് കാരണം വേണ്ടെന്നു  വെച്ചത്  65 വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ട് എന്ന തീരുമാനവും; ഡിജിറ്റൽ ക്യാമ്പയിൻ കീഴ് വഴക്കമാകാൻ  സാധ്യതയുള്ളതിനാൽ ശക്തമായി എതിർക്കുമെന്ന്  വർഗീസ് ജോർജ് മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണം മുടക്കാൻ തുനിഞ്ഞ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ പ്രതിരോധദുർഗം തീർത്ത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ. ആസന്നമായ ബീഹാർ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ ക്യാമ്പയിൻ മാത്രമേ അനുവദിക്കാനാവു എന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്നെതിരെയാണ് പ്രതിപക്ഷകക്ഷികൾ സംഘടിക്കുന്നത്. ബീഹാറിൽ ഈ നവംബറിൽ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പ്രതിപക്ഷ കക്ഷികൾ ഡിജിറ്റൽ ക്യാമ്പയിൻ എന്ന നിർദ്ദേശത്തെ എതിർക്കുന്നത്. ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു കൂട്ടിയ ഓൺലൈൻ യോഗത്തിലാണ് പ്രതിപക്ഷ കക്ഷികൾ വിയോജിപ്പ് അറിയിച്ചത്. ആർജെഡി, എൽജെഡി, കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ(എംഎൽ) എന്നീ പ്രതിപക്ഷ കക്ഷികളാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് വിയോജിപ്പ് അറിയിച്ചത്. ബീഹാറിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് പുനർവിചിന്തനത്തിന് വിധേയമാക്കണമെന്നും നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വീട് കയറിയുള്ള പ്രചാരണം അനുവദിക്കാൻ പ്രയാസമാണ് എന്നാണ് കമ്മിഷൻ നിർദ്ദേശം വെച്ചത്. പകരം ഡിജിറ്റൽ പ്രചാരണം തിരഞ്ഞെടുക്കണം എന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നിർദ്ദേശിച്ചത്. ഡിജിറ്റൽ ക്യാപയിൻ ആണെങ്കിൽ സമൂഹത്തിലെ ദരിദ്രർ മുഴുവൻ ജനാധിപത്യ പ്രക്രിയയിൽ നിന്നും അകറ്റി നിർത്തപ്പെടും എന്ന വാദഗതിയാണ് പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ വെച്ചത്. ഡിജിറ്റൽ ക്യാപയിൻ ആണെങ്കിൽ സമൂഹത്തിലെ ദരിദ്രർ മുഴുവൻ ജനാധിപത്യ പ്രക്രിയയിൽ നിന്നും അകറ്റി നിർത്തപ്പെടും എന്ന അവസ്ഥ വരും.

സ്മാർട്ട് ഫോൺ ഇല്ലാതെ ധാരാളം ആളുകളുണ്ട്. ബീഹാറിലെ മൂന്നിലൊന്നു ആളുകൾക്കും സ്മാർട്ട് ഫോൺ ഇല്ല. ഈ ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് പറയാനുള്ളത് പറയാൻ അനുവദിക്കണം. ഇതാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബീഹാറിൽ ഈ രീതി നടപ്പായാൽ മറ്റു സംസ്ഥാനങ്ങളിലും നടപ്പാകും. ഇതാണ് രാഷ്ട്രീയ പാർട്ടികൾ എതിർക്കാൻ കാരണം. ബീഹാറിൽ നവംബറിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. അടുത്ത വർഷം മെയ്‌ മാസത്തോടെ കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് വരും. ബീഹാറിൽ ഈ രീതി തുടർന്നാൽ കേരളത്തിലും രാഷ്ട്രീയ പാർട്ടികൾക്ക് പറയാനുള്ളത് ജനങ്ങൾക്ക് മുന്നിൽ നേരിട്ട് പറയാൻ അവസരം ലഭിക്കാതെ വരും. ഓൺ ലൈൻ ക്യാമ്പയിനിൽ വോട്ടർമാരിൽ എത്ര പേർ സജീവമാകും എന്ന ചോദ്യവും ഒരുമിച്ച് ഉദിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ കടയ്ക്കൽ തന്നെ പ്രതിപക്ഷ കക്ഷികൾ കത്തിവെച്ചത്.

''നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ ക്യാമ്പയിൻ മാത്രമായി പരിമിതപ്പെടുത്തിയാൽ സമൂഹത്തിലെ ദരിദ്രരും പാവപ്പെട്ടവരും ജനാധിപത്യ പ്രക്രിയയിൽ നിന്നും രാഷ്ട്രീയ പ്രക്രിയയിൽ നിന്നും പുറന്തള്ളപ്പെടും. ജനാധിപത്യ പ്രക്രിയയുടെ വലിയ തടസം ആകും സൃഷ്ടിക്കാൻ പോകുന്നത്. ആദ്യം നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ യാതൊരു കാരണവശാലും ഇതിനു അനുവദിക്കില്ലെന്ന് എൽജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്-ൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. ബീഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം വന്നത്. . ഇത് നടപ്പിലാക്കാൻ അനുവദിക്കില്ല. അത് ഒരു കീഴ്‌വഴക്കമാകും-വർഗീസ് ജോർജ് പറയുന്നു.

ഇതിനൊപ്പം മുന്നോട്ടു വെച്ച മറ്റൊരു നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ പിൻവലിക്കേണ്ടിയും വന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ടു. നൽകാനുള്ള തീരുമാനത്തിൽ നിന്നാണ് കമ്മിഷന് പിൻവാങ്ങേണ്ടി വന്നത്. കോവിഡ് ബാധിച്ച രോഗികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്കും വീട്ടിൽ ഇരുന്നോ അതല്ലെങ്കിൽ പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചോ വോട്ടവകാശം വിനിയോഗിക്കാം എന്ന് ബീഹാർ തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണം എന്നാണ് കേന്ദ്രം കർശനമായി നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ മറപിടിച്ചാണ് പോസ്റ്റൽ വോട്ടു എന്ന തീരുമാനം വന്നത്.

നേരത്തെ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടായിരുന്നത്. കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിലാണ് അത് 65 ആക്കി കുറച്ചത്. പ്രായമായ ആളുകൾക്ക് കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണ് ആരോഗ്യമന്ത്രാലയം 65 വയസ്സിന് മുകളിൽ പ്രായം ഉള്ളവർ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുത് എന്ന് നിർദേശിച്ചിരിക്കുന്നത്. പക്ഷെ വസ്തുതകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം പിൻവലിക്കേണ്ടി വന്നത്. തപാൽ വോട്ടുകൾ ശേഖരിക്കുന്നത് സ്ഥലത്ത പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും സാമുദായിക ശക്തികളും ഒക്കെയാകും. ഉത്തരേന്ത്യയിൽ ബാലറ്റ് രേഖപ്പെടുത്തുന്നത് തന്നെ ഈ ശക്തികൾ ആകും. അതിനൊക്കെ സാധ്യതകൾ നിലനിൽക്കും.

തപാൽ വോട്ടുകൾ ശേഖരിക്കുന്നത് സ്ഥലത്ത പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും സാമുദായിക ശക്തികളും ഒക്കെയാകും. ഒരു വോട്ടർ ആർക്ക് വോട്ടു ചെയ്തു എന്ന് മനസിലാക്കാൻ ഇവർക്ക് കഴിയും. വോട്ടറോട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സാമുദായിക ശക്തികൾക്കോ എതിർപ്പ് രൂപപ്പെടാനും ഈ സാഹചര്യം വഴിയൊരുക്കും. ഈ രീതിയിൽ എതിർപ്പ് വന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അത് പിൻവലിക്കുകയായിരുന്നു.. കോവിഡ് വ്യാപനകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് സംസ്ഥാന, ദേശീയ പാർട്ടികളുടെ അഭിപ്രായങ്ങൾ കമ്മീഷൻ ആരാഞ്ഞിട്ടുണ്ട്. ജൂലൈ 31നകം പാർട്ടികൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP