Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 42,611പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,36,696 ആയി; ഇന്ന് 1,115 രോ​ഗികൾ മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 29,885; ഇതുവരെ രോ​ഗമുക്തി നേടിയത് 7,82,275 വൈറസ് ബാധിതർ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 42,611പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,36,696 ആയി; ഇന്ന് 1,115 രോ​ഗികൾ മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 29,885; ഇതുവരെ രോ​ഗമുക്തി നേടിയത് 7,82,275 വൈറസ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 42,611പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,36,696 ആയി. ഇന്ന് 1,115 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 29,885 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 4,24,536 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 7,82,275 പേരാണ് രോ​ഗമുക്തി നേടിയത്. കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ്. 21,78,159 കേസുകളും 81,828 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും, 40,49,153 കേസുകളും 1,45,276 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്.

മഹാരാഷ്ട്രയിൽ ഇന്ന് 10,576 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 280 പേർ മരിക്കുകയും ചെയ്തു. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,87,769 പേർ രോഗമുക്തി നേടി. ഇതുവരെ 12,556 പേരാണ് മരിച്ചത്

അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് 5,849 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 74 പേർ മരിക്കുകയും ചെയ്തു. ഇതിനോടകം 1,86,492 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 51,765 എണ്ണം സജീവ കേസുകളാണ്. 1,31,583 പേർ രോഗമുക്തി നേടി. 3,144 പേരാണ് ഇതിനോടകം മരിച്ചത്.

ഡൽഹിയിൽ ഇന്ന് 1,227 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,532 പേർ രോഗമുക്തി നേടി. 29 പേരാണ് ഇന്ന് മരിച്ചത്. ഇതിനോടകം ഡൽഹിയിൽ 1,26,323 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,07,650 പേർ രോഗമുക്തി നേടി. 3,719 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രൂക്ഷമായ ഡൽഹിയിൽ അഞ്ചിലൊരാൾക്കു വീതം രോഗം ബാധിച്ചിട്ടുണ്ടെന്നു പഠനം. ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെന്നതു രോഗവ്യാപന ഭീഷണി കൂട്ടുന്നു. രോഗാണുബാധ ഉണ്ടോയെന്നു രക്തപരിശോധനയിലൂടെ കണ്ടെത്തുന്ന സെറോളജിക്കൽ ടെസ്റ്റ് (serological surveillance, sero survey) നടത്തിയപ്പോഴാണു ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. ശരീരത്തിൽ രോഗാണുവിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണു സിറോ സർവേ പരിഗണിക്കുന്നത്.

അതിനിടെ, രാജ്യത്തെ രോ​ഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 63.13 ശതമാനമായി ഉയർന്നു.രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂൺ 17-ന് 3.36 ആയിരുന്നു രാജ്യത്തെ മരണ നിരക്ക്. ദേശീയതലത്തിൽ രോഗമുക്തി നിരക്കിൽ വർധനവിനൊപ്പം 19സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

രോഗമുക്തി നിരക്ക് വർധിക്കുന്നത് കേന്ദ്രം സ്വീകരിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പ്രതിരോധനടപടികൾ ഫലവത്താകുന്നു എന്നതിന്റെ സൂചനയാണെന്നും മന്ത്രാലയം അറിയിച്ചു. വീടുതോറുമുള്ള സർവേകൾ, നിരീക്ഷണം, സമ്പർക്കം കണ്ടെത്തുക,ഫലപ്രദമായ കണ്ടെയന്മെന്റ് പ്ലാനുകൾ, ദുർബല വിഭാഗങ്ങൾക്ക് പരിശോധനയിൽ നൽകുന്ന മുൻഗണന തുടങ്ങി നേരത്തേയുള്ള രോഗസ്ഥിരീകരണത്തിന് ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പ്രതിരോധ നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് ജൂലൈ 21 വരെ രാജ്യത്ത് 1,47,24,546 സാമ്പിളുകളാണ് പരിശോധിച്ചത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP