Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ സൗദി വിമാന സർവീസുകളിൽ മാറ്റം; ഗോ എയർ വിമാന സർവ്വീസുകൾക്ക് പകരം സ്‌പൈസ്‌ജെറ്റ്

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ സൗദി വിമാന സർവീസുകളിൽ മാറ്റം; ഗോ എയർ വിമാന സർവ്വീസുകൾക്ക് പകരം സ്‌പൈസ്‌ജെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ സൗദി വിമാന സർവീസുകളിൽ മാറ്റം. നാലാം ഘട്ടത്തിലെ അവസാന വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഗോ എയർ വിമാന സർവ്വീസുകൾക്ക് പകരം സ്‌പൈസ്‌ജെറ്റ് വിമാനങ്ങളാകും സർവ്വീസ് നടത്തുക.

പുതിയ ഷെഡ്യൂൾ അനുസരിച്ച് 22 സർവ്വീസുകളാകും സൗദിയിൽ നിന്നുണ്ടാകുക. മുമ്പ് 47 സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തിരുന്നു. 16 വിമാനങ്ങളാണ് പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്കുള്ളത്. സ്‌പൈസ് ജെറ്റ് റിയാദിൽ നിന്ന് ജൂലൈ 24, 25, 26, 31 തീയതികളിലും ജിദ്ദയിൽ നിന്ന് ജൂലൈ 24, 25 തീയതികളിലും ദമ്മാമിൽ നിന്ന് ജൂലൈ 26, 27, 30 തീയതികളിലും കോഴിക്കോടേക്ക് സർവ്വീസ് നടത്തും. ജൂലൈ 27, 28, 29 തീയതികളിൽ ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ജൂലൈ 28, 29, 30 തീയതികളിൽ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സ്‌പൈസ് ജെറ്റിന്റെ കേരളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ.

ജൂലൈ 27ന് ഇൻഡിഗോയുടെ ഒരു സർവ്വീസും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കുണ്ട്. എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് കണ്ണൂരിലേക്ക് വിമാനങ്ങളില്ല. കേരളത്തിലേക്ക് 1100 റിയാലാണ് സ്‌പൈസ് ജെറ്റിന്റെ ടിക്കറ്റ് നിരക്ക്. ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കാണ് യാത്രാനുമതിയുള്ളത്. ആദ്യം വരുന്നവർക്ക് ആദ്യമെന്ന ക്രമത്തിലാണ് ടിക്കറ്റ് വിൽപ്പനയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP