Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; ബുധനാഴ്ച 1038 കേസുകൾ; ഒരുമരണം കൂടി; മരണമടഞ്ഞത് ഇടുക്കിയിലെ 75 വയസുകാരനായ നാരായണൻ; 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; വിദേശത്ത് നിന്നെത്തിയ 87 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വൈറസ് ബാധ; ഉറവിടം അറിയാത്ത 57 രോഗികൾ; 272 പേർക്ക് രോഗമുക്തി; 397 ഹോട്‌സ്‌പോട്ടുകൾ; മരണസംഖ്യ ഉയരുന്നുണ്ടെങ്കിലും സ്‌ഫോടനാത്മകമായ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; ബുധനാഴ്ച 1038 കേസുകൾ; ഒരുമരണം കൂടി; മരണമടഞ്ഞത് ഇടുക്കിയിലെ 75 വയസുകാരനായ നാരായണൻ; 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; വിദേശത്ത് നിന്നെത്തിയ 87 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വൈറസ് ബാധ; ഉറവിടം അറിയാത്ത 57 രോഗികൾ; 272 പേർക്ക് രോഗമുക്തി; 397 ഹോട്‌സ്‌പോട്ടുകൾ; മരണസംഖ്യ ഉയരുന്നുണ്ടെങ്കിലും സ്‌ഫോടനാത്മകമായ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 226 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 120 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 92 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 56 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 43 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 34 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിൽ ജൂലൈ 18ന് മരണമടഞ്ഞ നാരായണൻ (75) എന്ന വ്യക്തിയുടെ പരിശോധനഫലും ഇതിൽ ഉൾപെടുന്നു. ഇതോടെ മരണം 45 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 205 പേർക്കും, കൊല്ലം ജില്ലയിലെ 121 പേർക്കും, കാസർഗോഡ് ജില്ലയിലെ 87 പേർക്കും, എറണാകുളം ജില്ലയിലെ 82 പേർക്കും, ആലപ്പുഴ ജില്ലയിലെ 63 പേർക്കും, കോട്ടയം ജില്ലയിലെ 40 പേർക്കും, പത്തനംതിട്ട ജില്ലയിലെ 36 പേർക്കും, മലപ്പുറം ജില്ലയിലെ 31 പേർക്കും, തൃശൂർ ജില്ലയിലെ 30 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, പാലക്കാട് ജില്ലയിലെ 25 പേർക്കും, കോഴിക്കോട് ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 2 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂർ ജില്ലയിലെ 3, കാസർഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐ.ടി.ബി.പി. ജവാന്മാർക്കും, കണ്ണൂർ ജില്ലയിലെ 5 ഡി.എസ്.സി. ജവാന്മാർക്കും, തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 52 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 43 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 38 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 33 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 18 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 8818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6164 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,50,746 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9031 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1164 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,88,930 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,03,951 സാമ്പിളുകൾ ശേഖരിച്ചതിൽ 99,499 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 51 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈന്മെന്റ് സോൺ എല്ലാ വാർഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂർ (എല്ലാ വാർഡുകളും), എടച്ചേരി (എല്ലാ വാർഡുകളും), കൊയിലാണ്ടി മുൻസിപ്പാലിറ്റി (32, 33, മുൻസിപ്പൽ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് (7), പുതുപ്പാടി (6, 7, 8), പുറമേരി (എല്ലാ വാർഡുകളും), പെരുമണ്ണ (എല്ലാ വാർഡുകളും), പെരുവയൽ (11), മണിയൂർ (എല്ലാ വാർഡുകളും), മൂടാടി (4, 5), വളയം (1, 11, 12, 13, 14), വാണിമേൽ (എല്ലാ വാർഡുകളും), വേളം (8), പാലക്കാട് ജില്ലയിലെ മുതുതല (എല്ലാ വാർഡുകളും), വിളയൂർ (എല്ലാ വാർഡുകളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), കപ്പൂർ (എല്ലാ വാർഡുകളും), ആനക്കര (എല്ലാ വാർഡുകളും), ചാലിശേരി (എല്ലാ വാർഡുകളും), നാഗലശേരി (എല്ലാ വാർഡുകളും), (എല്ലാ വാർഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാർഡുകളും), തിരുവനന്തപുരം ജില്ലയിലെ കല്ലറ (8, 9, 10, 11, 12), വെമ്പായം (1), പാങ്ങോട് (8), കൊല്ലയിൽ (10), നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (29), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (20), പായിപ്പാട് (8, 9, 10, 11), തലയാഴം (1), തിരുവാർപ്പ് (11), കണ്ണൂർ ജില്ലയിലെ പരിയാരം (16), പാപ്പിനിശേരി (12), എറണാകുളം ജില്ലയിലെ ഏളൂർ (2), ചേന്ദമംഗലം (9), കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം (14), നീലേശ്വരം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ പുനലൂർ (എല്ലാ വാർഡുകളും), പൂതക്കുളം (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ തവിഞ്ഞാൽ (1, 2), തൃശൂർ ജില്ലയിലെ കൊടശേരി (3, 4), ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോർത്ത് (15, 19, 21), പത്തനംതിട്ട ജില്ലയിലെ കുളനട (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ (2, 6, 7, 17), പുതിഗെ (6), പീലിക്കോട് (11), തൃക്കരിപ്പൂർ (1, 10, 14, 15), പുല്ലൂർ പെരിയ (1, 6, 12), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), കോട്ടയം ജില്ലയിലെ മണർക്കാട് (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 397 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 226 , കൊല്ലം133 , പത്തനംതിട്ട 49 , ആലപ്പുഴ 120 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂർ 56 , പാലക്കാട് 34 , മലപ്പുറം 61 ,കോഴിക്കോട് 25, കണ്ണൂർ 43 , കാസർേകാട് 101, വയനാട് നാല്

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 9
കൊല്ലം 13
ആലപ്പുഴ 19
കോട്ടയം 12
ഇടുക്കി 1
എറണാകുളം 18
തൃശൂർ 33
പാലക്കാട് 15
മലപ്പുറം 52
കോഴിക്കോട് 14
വയനാട് 4
കാസർകോട് 43
പത്തനംതിട്ട 38.

ജില്ലകളിലെ കോവിഡ് കണക്കുകൾ

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പോസിറ്റീവായ 226 കേസിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കോവിഡ് വർധിക്കുന്നു. കൊല്ലത്ത് 133 പേരിൽ 116 ഉം സമ്പർക്കമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയിൽ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ല.

പത്തനംതിട്ടയിൽ 32 സമ്പർക്ക രോഗികൾ. അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ചികിത്സയിലുള്ള അഞ്ച് രോഗികൾക്കും രോഗം. ആലപ്പുഴയിൽ കണ്ടെയ്ണന്മെന്റ് സോണിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യ സാധനങ്ങൾ വിൽക്കാം. വണ്ടാനം പ്ലാസ്മ തെറാപ്പിയിൽ സ്വയം പര്യാപ്തത നേടി. കോട്ടയത്ത് 51 പേരിൽ 46 സമ്പർക്കത്തിലൂടെ രോഗം. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കോവിഡ്. ഇടുക്കിയിൽ ഇന്ന് വണ്ണപ്പുറം വാഴത്തോപ്പ് രാജക്കാട് എന്നിവിടങ്ങളിൽ സമ്പർക്ക രോഗം കൂടുതലാണ്. 26 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളത്ത് 93 രോഗികൾ. അതിൽ 66 സമ്പർക്കമാണ്. 15 പേരുടെ ഉറവിടം അറിയില്ല. ആലുവ മേഖലയിൽ കോവിഡ് വൈറസ് വ്യാപനം വലിയ തോതിൽ പടരുന്ന അപകട സാധ്യത കൂടിയതായാണ് കണ്ടെത്തൽ. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്. ഇവിടെ സമീപ പഞ്ചായത്തുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കർഫ്യൂ രാവിലെ ഏഴ് മുതൽ ഒൻപത് വരെ മൊത്തവിതരണവും പത്ത് മുതൽ രണ്ട് വരെ ചില്ലറ വിൽപ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞു. എഫ്എൽടിസിയിൽ കോവിഡ് പരിശോധന തുടങ്ങി. ജില്ലയിൽ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ പ്രവർത്തനം പുനരാരംഭിക്കും. തൃശ്ശൂരിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സമ്പർക്ക വ്യാപനവും കൂടി. കണ്ടെയ്ന്മെന്റ് സോണുകൾ വർധിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ കൂടി കണ്ടെയ്ന്മെന്റ് സോണായി. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയിൽ നിന്ന് രോഗം വ്യാപിച്ചു. ജൂലൈ 20 ന് നടത്തിയ 565 ആന്റിജൻ ടെസ്റ്റിൽ 36 പേർക്ക് രോഗം കണ്ടെത്തി.

മലപ്പുറത്ത് സമൂഹ വ്യാപനം കണക്കിലെടുത്തുകൊണ്ടോട്ടി, നിലമ്പൂർ നഗരസഭകൾ കണ്ടെയ്ന്മെന്റ് സോണായി. വയനാട് പുൽപ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം കണ്ടെത്തി. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ കടകൾ, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാർഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും. ചെറു സന്ദർശനത്തിന് വരുന്നവർ പലയിടത്ത് സന്ദർശിക്കുന്നു. ഇത്തരക്കാർ കാര്യം നടത്തി യഥാസമയം തിരികെ പോകണം. കാസർകോട് 101 പേരിൽ ഇന്ന് 85 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. കർണാടക മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നവർക്ക് തലപ്പാടി വരെ പോകാൻ കെഎസ്ആർടിസി ബസ് ഒരുക്കും. അവിടെ നിന്ന് കർണ്ണാടക സർക്കാരിന്റെ ബസ് ഉപയോഗിച്ച് പോകണം. മറ്റ് വാഹനം ഉപയോഗിക്കരുത്. തിരികെ വന്നാൽ ഏഴ് ദിവസം ക്വാറന്റൈൻ.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ കഴിയുന്നു. മാധ്യമസംഭാവന വലുത്. ബോധവത്കരണ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ സമീപ കാലത്ത് ചിലയിടങ്ങളിൽ അത് ചോർന്നുപോകുന്നുവെന്ന് സംശയം ഉണ്ട്. ഇന്ന് ഒരു വാർത്താ ചാനൽ ആവർത്തിച്ച് കാണിച്ച ബ്രേക്കിങ് ന്യൂസ് കേരളത്തിൽ കോവിഡ് മരണം കൂടുന്നുവെന്നാണ്. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നുണ്ട്. സ്‌ഫോടനാത്മകമായ രീതിയിൽ മരണസംഖ്യ സംസ്ഥാനത്ത് ഇതേവരെയില്ല. കോവിഡ് വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കണം. അതിൽ സർക്കാരിനെ വിമർശിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ മാസങ്ങളായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ആക്ഷേപം ഒഴിവാക്കണം. തെറ്റായ പ്രചാരണം ഏറ്റെടുക്കരുത്.

അസാധാരണമായ സാഹചര്യമാണുള്ളത്. ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതൽ. മഴക്കാല രോഗവും ഇപ്പോൾ ചികിത്സിക്കേണ്ടതുണ്ട്. എത്ര വലിയ ആരോഗ്യ മേഖലയായാലും ഈ പ്രതിസന്ധി നേരിടാൻ പ്രയാസവും പ്രശ്‌നവുമുണ്ടാകും. അത്തരം ചെറിയ പ്രശ്‌നങ്ങൾ പോലും ഊതിവീർപ്പിച്ച് മെഡിക്കൽ കോളേജിൽ പ്രതിസന്ധി എന്ന സൂപ്പർ ലീഡ് വാർത്ത നൽകുന്നു. മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകും. അവർക്ക് ചികിത്സ നൽകേണ്ടി വരും. മെഡിക്കൽ കോളേജിലാകെ പ്രതിസന്ധിയെന്ന് പ്രചരിപ്പിക്കരുത്. സംസ്ഥാനത്ത് എല്ലായിടത്തും സർക്കാർ-സ്വകാര്യ ആംബുലൻസുകൾ കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അപ്പോൾ തന്നെ മാറ്റാനായെന്ന് വരില്ല. ഓരോ യാത്രക്ക് ശേഷവും ആംബുലൻസ് അണുവിമുക്തമാക്കണം. ഒന്നിലേറെ സ്ഥലത്ത് ഒരേ സമയം കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാം. ഗുരുതരാവസ്ഥയിലായ രോഗിയല്ലെങ്കിൽ അവർ ഉള്ളിടത്ത് തന്നെ അൽപ്പ സമയം തുടരാം.ആംബുലൻസ് സ്വാഭാവിക കാരണങ്ങളാൽ അൽപം വൈകുന്നത് മഹാ അപരാധമായി ചിത്രീകരിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP