Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുള്ള മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ രക്ഷയ്ക്കായി 'ഇടിമിന്നലും'; ഐടി സെക്രട്ടറിയുടെ ഓഫീസിന് എതിർവശത്തുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ് വർക്ക് സ്വിച്ച് മാറ്റിയതിന്റെ രേഖ മറുനാടൻ പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം; സിസി ടിവി ഇടിമിന്നലിൽ നശിച്ചെന്ന വാദം സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമമെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുള്ള മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ രക്ഷയ്ക്കായി 'ഇടിമിന്നലും'; ഐടി സെക്രട്ടറിയുടെ ഓഫീസിന് എതിർവശത്തുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ് വർക്ക് സ്വിച്ച് മാറ്റിയതിന്റെ രേഖ മറുനാടൻ പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം; സിസി ടിവി ഇടിമിന്നലിൽ നശിച്ചെന്ന വാദം സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കള്ളടത്ത് കേസ് പ്രതികളുമായി മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി സംവിധാനം തകരാറിലാണെന്ന് മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സി.സി.ടി.വി നെറ്റ് വർക്ക് സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന രേഖയാണ് പുറത്ത് വിട്ടത്. ഇടിമിന്നലേറ്റതിനെ തുടർന്ന് സിസിടിവി സംവിധാനം ഏറെനാളായി പവർത്തന രഹിതമാണെന്നും അതിനാൽ മാറ്റി സ്ഥാപിച്ചു എന്നുമാണ് രേഖയിൽ പറയുന്നത്. എന്നാൽ ഇത് അന്വേഷണം അട്ടിമറിക്കാൻ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി രമേശ് ചന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലിൽ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വൻ തോതിൽ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിൻഫ്ര വഴി മിന്റ് എന്ന സ്ഥാപനത്തിനാണ് കരാർ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാർ ജീവനക്കാർക്ക് സർക്കാർ മുദ്ര ഉപയോഗിക്കാൻ അനുമതി നൽകിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിസി ടിവി കേടായ കഥ

ചീഫ് സെക്രട്ടറിയുടെ ഓഫീസിന് എതിർവശമാണ് ഐ.ടി സെക്രട്ടറിയുടെ ഓഫീസ്. ഈ ഓഫീസിലേക്ക് പോകുകയും വരികയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ മാറ്റി സ്ഥാപിച്ച സ്വിച്ചിൽ പ്രവർത്തിക്കുന്ന ക്യാമറയിലാണ് പതിയുന്നത്. അതിനാൽ ഇത് സ്വർണ്ണക്കടത്ത് അന്വേഷണ സംഘത്തിന് ദൃശ്യങ്ങൾ കൈമാറാതിരിക്കാൻ വേണ്ടി മനഃപൂർവ്വം ക്യാമറ പ്രവർത്തന രഹിതമായിരുന്നു എന്ന് വരുത്തി തീർക്കാൻ ചെയ്ത നടപടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉത്തരവിൽ കൃത്യമായി എത്രനാളായി ക്യാമറ പ്രവർത്തന രഹിതമായി എന്ന് വ്യക്തമാക്കുന്നില്ല. അന്വേഷണ സംഘം ദൃശ്യങ്ങൾ ആവശ്യപ്പെടുമ്പോൾ സി.സി.ടി.വി ഇടിമിന്നലേറ്റ് പ്രവർത്തന രഹിതമായി എന്ന് പറയും. അപ്പോൾ ഐ.ടി.സെക്രട്ടറിയെ വന്ന് കണ്ട പ്രതികളെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയില്ല. ഇത് തന്ത്ര പരമായി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ജൂലൈ 13 നാണ് പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ പുറത്തിറക്കിയ രേഖയിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ സി.സി.ടിവി 8 പോർട്ട് നെറ്റ്‌വർക്ക് സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന് വ്യക്തമാക്കുന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം മുഖേന കൈതമുക്കിലെ സെക്യുവിഷൻ എന്ന കമ്പനിയാണ് സ്വിച്ച് സ്ഥാപിച്ചത് എന്നാണ് കാണിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതോടെ ആരൊക്കെ സെക്രട്ടറിയേറ്റിലെ ഐ.ടി സെക്രട്ടറിയുടെ ഓഫീസിലെത്തി എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് അത്ര എളുപ്പമല്ല.

മെയ് മാസത്തിൽ അവസാനത്തോടെയാണ് സിസിടിവി സ്വിച്ച് മാറ്റി സ്ഥാപിച്ചതെന്നാണ് പറയുന്നത്. മാറ്റി സ്ഥാപിച്ച കമ്പനിക്ക് പണം നൽകാനായി ഉത്തരവിറങ്ങിയിരിക്കുന്നത് ജൂലൈ 13 നും. ഇതാണ് പ്രതിപക്ഷം സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ആരംഭിച്ചപ്പോൾ കൃത്യമായി തിരക്കഥ എഴുതി തയ്യാറാക്കിയ സംഭവമാണ് സിസിടിവി തകരാറിലായി എന്ന് പറയുന്നത് എന്നാണ് ആരോപണം. സോളാർ കേസിലെ പ്രധാന തെളിവായി അന്ന് സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. സരിത പലവട്ടം മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറി ഇറങ്ങിയതിന്റെ മുഴുവൻ തെളിവുകളും അന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഐ.ടി സെക്രട്ടറിയുടെ ഓഫീസിലേക്ക് ആരൊക്കെ എത്തി എന്നറിയാൻ തെളിവുകൾ ഇല്ലാതാക്കി എന്നും പറയുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഇനി എല്ലാം ഏറ്റു പറഞ്ഞാലും തെളിവുകളുടെ അഭാവം പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതാണ്. അതിനാൽ ഇനി അന്വേഷണ സംഘം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ വേണം ഐ.ടി സെക്രട്ടറിയുടെ ഓഫീസിൽ പ്രതികൾ എത്തിയതായി കണ്ടെത്താൻ.

അതേ സമയം സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വൻ നിക്ഷേപമുള്ളതായി എൻഐഎ അന്വേഷണ സംഘം കണ്ടെത്തി. ഇന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ കൂടുതൽ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വർണവും മറ്റു നിക്ഷേപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എൻഐഎ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി.റമീസാണെന്നാണ് വ്യക്തമാകുന്നതെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു. റമീസിനു വിദേശത്ത് ഉൾപ്പടെ വൻകള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികൾ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ലോക്ഡൗൺ മറയാക്കി കൂടുതൽ സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.

സ്വർണക്കടത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് റമീസും ജലാൽ എന്നയാളുമാണ്. റമീസിനെ കേസിൽ പ്രതിചേർക്കാൻ നടപടി തുടങ്ങി. സ്വപ്നയിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇത് പ്രതികളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിശകലനം ചെയ്തു. പ്രതികൾ ടെലിഗ്രാം ആപ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പിടിയിലാകും മുമ്പ് സ്വപ്ന ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. ഇതു സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്നയെയും സരിത്തിനെയും എൻഐഎ കോടതി നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിട്ടു നൽകി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണം. അതേസമയം, നയതന്ത്ര ബാഗേജിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്്ട്രീയ വിരോധത്തിനു തന്നെ ബലിയാടാക്കുകയായിരുന്നു. മാധ്യമങ്ങൾ കഥ മെനയുകയാണ്. എൻഐഎ അടിസ്ഥാനരഹിതമായ കേസാണ് ചുമത്തുന്നതെന്നും സ്വപ്ന പറയുന്നു. ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP