Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസിൽ യാത്ര ചെയ്യുന്ന സമയത്ത് എന്നെ മടിയിൽ പിടിച്ചിരുത്തി; ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചു; അയാളുടെ ബാഡ് ടച്ച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ ശ്രമിച്ചു; ടീച്ചർമാർ അടക്കം ആ ബസിലുണ്ടായിട്ടും തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി നടി ദുർഗ കൃഷ്ണ

മറുനാടൻ ഡെസ്‌ക്‌

ബാല്യത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുർഗ കൃഷ്ണ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.

ഇപ്പോൾ അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നും താരം പറയുന്നു.

താൻ ഒരു പെണ്ണായതുകൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്‌കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ലന്നും പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ പറയുന്നു

ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത മോഹൻലാൽ ആരാധികയാണ് ദുർഗ.ആ ആരാധന മനസിൽ കൊണ്ടു നടക്കവെ മോഹൻലാൽ ചിത്രമായ റാമിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുർഗ ഇപ്പോൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് ദുർഗ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP