Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനമേറുന്നു; അടിമാലിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; നാളെ മുതൽ ലോക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത

കോവിഡ് വ്യാപനമേറുന്നു; അടിമാലിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; നാളെ മുതൽ ലോക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഹൈറേഞ്ച് മേഖലകളിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് , വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് കടകൾ അടയ്ക്കുന്നതുൾപ്പെടെയുള്ള കടുത്ത നപടികളിലേയ്ക്ക് നീങ്ങാൻ ധാരണയായത്.

നാളെ മുതൽ മേഖല ലോക് ഡൗണിലേയ്ക്കുനീങ്ങുമെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. 31 വരെ ഈ നില തുടരാനാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കും. അവശ്യ സ്ഥാപനങ്ങളായ മെഡിക്കൽ സ്റ്റോർ,പലചരക്ക്, പഴം, പച്ചക്കറി കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രം പ്രവർത്തിക്കും. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ മാത്രം ഉണ്ടാവും. ബേക്കറികളും തുറന്ന് പ്രവർത്തിക്കും.

ഈ ദിവസങ്ങളിൽ ടൗണിൽ സ്വകാര്യ ബസ്, ടാക്സി വാഹനങ്ങൾ ലോക്ഡൗണിനോട് സഹകരിക്കണമെന്ന് സംയുക്ത സമിതി ആദ്യർത്ഥിച്ചിട്ടുണ്ട്. മൂന്നാർ, രാജാക്കാട്, ഇരുമ്പുപാലം പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ആരംഭിച്ചതോടെ ആളുകൾ കൂട്ടമായി അടിമാലിയിലേക്ക് എത്തി തുടങ്ങി. ഇത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് അടിമാലിയിലെ നിയന്ത്രണത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP