Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാഥർക്കും വിധവകൾക്കും ബലിപ്പെരുന്നാൾ സമ്മാനങ്ങൾ നൽകും; ആശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്

അനാഥർക്കും വിധവകൾക്കും ബലിപ്പെരുന്നാൾ സമ്മാനങ്ങൾ നൽകും; ആശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്

സ്വന്തം ലേഖകൻ

മനാമ: അനാഥർക്കും വിധവകൾക്കും ബലിപ്പെരുന്നാൾ സമ്മാനങ്ങൾ നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിൻ ഇസ അൽ ഖലീഫ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ബലിപ്പെരുന്നാളിൽ രാജ്യത്തെ ജനങ്ങൾക്ക് സന്തോഷവും ദൈവകൃപയുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ(ആർഎച്ച്എഫ്) വഴിയാണ് രാജാവ് പ്രഖ്യാപിച്ച പെരുന്നാൾ സമ്മാനങ്ങൾ അർഹരായവരുടെ കൈകളിലേക്ക് എത്തുക. ഇതിനായി യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ നിയോഗിച്ചിട്ടുണ്ട്. ആർഎച്ച്എഫ് അഡൈ്വസറി ചെയർമാൻ കൂടിയാണ് ഹിസ് ഹൈനസ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ.

ബഹ്റൈനിലെ കുടുംബങ്ങൾക്ക് ഐശ്വര്യ പൂർണമായ പെരുന്നാൾ ആഘോഷങ്ങൾക്ക് അവസരമൊരുക്കാനാണ് ഭരണകൂടം തീരുമാനം. ആർഎച്ച്എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് ബലിപ്പെരുന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP