Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ; കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം: ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ; കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തും; കൂടിച്ചേരലുകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം: ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളിൽ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും വരുന്നവരായതിനാൽ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ

അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പിനെയും, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കേണ്ടതാണ്.

കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതൽ 14 ദിവസം കർശനമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയിൽ ഒരാളെ മാത്രമേ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കാവൂ.

സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികൾ കേരളത്തിലെത്തിയാലുടൻ ദിശ നമ്പരായ 1056, 0471 2552056ൽ വിളിച്ച് ആരോഗ്യ പ്രവർത്തകരോട് വിവരം അറിയിക്കേണ്ടതും 14 ദിവസം മേൽപറഞ്ഞ സൗകര്യമുള്ള ഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്.

ഇവരെ എത്തിക്കുന്ന തൊഴിലുടമകളോ, ഏജന്റോ ഇവർക്കുള്ള ഭക്ഷണവും, നിരീക്ഷത്തിൽ കഴിയാനുള്ള താമസ സൗകര്യവും ഏർപ്പെടുത്തേണ്ടതും ഈ വിവരം അതത് പ്രദേശത്തെ സർക്കാർ ആശുപത്രിയിലോ, ജില്ലാ മെഡിക്കൽ ഓഫീസിലോ അറിയിക്കേണ്ടതുമാണ്.

നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ ഇവർ മാസ്‌ക് ഉപയോഗിക്കേണ്ടതും, സമ്പർക്കം ഒഴിവാക്കേണ്ടതും, ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. മൊബൈൽ, പത്രം തുടങ്ങിയവ കൈമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പരിചരിക്കുന്നവരുണ്ടെങ്കിൽ അവരും ഈ കാര്യങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

അതിഥി തൊഴിലാളികൾ കേരളത്തിലെത്തുന്ന ദിവസം കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്. ഇതിൽ പോസിറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതാണ്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 14 ദിവസം കർശനമായും ഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയേതാണ്. നിരീക്ഷണ കാലാവധി പൂർത്തിയായതും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായതുമായ അതിഥി തൊഴിലാളിക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശ പ്രകാരം ചികിത്സ ലഭ്യമാക്കേണ്ടതുമാണ്. പരിശോധനകൾക്കുള്ള ചെലവ് തൊഴിലുടമകളോ, ഏജന്റോ, നേരിട്ടെത്തിയതാണെങ്കിൽ അതിഥി തൊഴിലാളികളോ വഹിക്കേണ്ടതാണ്.

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിർദ്ദേശ പ്രകാരം മാത്രം ചികിത്സ ലഭ്യമാക്കാവുന്നതുമാണ്.

ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികൾ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കേണ്ടതുമാണ്. തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങൾ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.ഇവർക്ക് മതിയായ താമസ സൗകര്യവും പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതും ഉപയോഗിക്കുന്ന വസ്തുക്കൾ പരസ്പരം കൈമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

അതിഥി തൊഴിലാളികളെ വാഹനത്തിൽ കൊണ്ടു പോകുമ്പോഴും നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. തൊഴിലിടങ്ങളിൽ തൊഴിലാളികൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും എപ്പോഴും സ്പർശിക്കുന്ന പ്രതലങ്ങളും ഉപകരണങ്ങളും എല്ലാ ദിവസവും ഇടയ്ക്കിടെ അണു വിമുക്തമാക്കേണ്ടതുമാണ്. അതിഥി തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.

അതിഥി താഴിലാളികൾക്കുള്ള സാമൂഹികവും മാനസികവുമായ പിന്തുണ യഥാക്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും നൽകുവാനും ആവശ്യമായ ആരോഗ്യ ബോധവത്കരണം അവരുടെ ഭാഷയിൽ നൽകുവാനുമുള്ള നടപടികളും സ്വീകരിക്കുന്നതാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP